പിണറായി ആണോ കടയ്ക്കൽ ചന്ദ്രൻ; മമ്മൂട്ടി തന്നെ തുറന്നു പറയുന്നു, മറ്റൊരു രാഷ്ട്രീയ നേതാവിന്റെ കഥയാണ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു വൺ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തിയത്. താരത്തിന്റെ ഗെറ്റപ്പ് അന്ന് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ച വിഷയമായിരുന്നു.
ഇത്രയ്ക്ക് ഗ്ലാമറസ് ആകാമോ, മാളവിക മോഹനന്റെ ചിത്രം വൈറലാകുന്നു
2021ൽ ചിത്രീകരണം ആരംഭിച്ച വൺ 2021 മാർച്ച് 23 നാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ചിത്രമിപ്പോൾ. ഇതിന് മുൻപ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിൽ മുഖ്യമന്ത്രിയായി എത്തുന്നത്. താരത്തിന്റെ കഥാപാത്രത്തിനെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കൽ ചന്ദ്രന് സാമ്യമുണ്ടെന്നായിരുന്നു പ്രചരിച്ച പ്രധനപ്പെട്ട കഥ. ഇപ്പോഴിത അതിന് മറുപടിയുമായി മെഗാസ്റ്റാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വണ്ണിന്റെ വിജയാഘോഷത്തോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് നേരത്തെ സംവിധായകൻ സന്തോഷ് വിശ്വനാഥും പറഞ്ഞിരുന്നു

വണ്‍ ചിത്രത്തിലെ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ചിത്രം ആരുടേയും ബയോപിക്ക് അല്ലെന്നും മെഗാസ്റ്റാർ പറയുന്നു. കൂടാതെ ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്നാണ് വണ്ണിലൂടെ കാണിക്കുന്നത്. അതിനപ്പുറം സിനിമയില്‍ ഒന്നുമില്ലെന്നും മമ്മൂട്ടി പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറും ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന്റെ നമ്പറും '1' ആണ്. ഇതിനെ കുറിച്ചും താരത്തിനോട് ചോദിച്ചിരുന്നു. എല്ലാ മുഖ്യമന്ത്രിമാരുടേയും വണ്ടിയുടെ നമ്പർ വണ്ണാണ്. നമ്മുടെ സിനിമയിലേയോ അല്ലെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മാത്രമല്ല. അത് ഒരു സാമ്യമായി കാണേണ്ടെന്നും മമ്മൂക്ക പറയുന്നു.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകൻ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരുമായി യാതൊരുവിധ സാമ്യവും കടയ്ക്കൽ ചന്ദ്രന് ഇല്ലെന്നാണ് സംവിധായകൻ പറഞ്ഞത്. ആരേയും മാത്യകയാക്കിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു. നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും രാഷ്ട്രീയ പാർട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകൾക്ക് ഉണ്ടാകരുതെന്ന് ആദ്യം തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും അതിനു പൂർണ പിന്തുണ നൽകിയിരുന്നു. ചിത്രത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരോ കൊടിയോ ഒന്നും അതുകൊണ്ടുതന്നെ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.
Recommended Video

മമ്മൂട്ടിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയപ്പോൾ മുരളി ഗോപിയാണ് മടമ്പള്ളി എന്ന പ്രതിപക്ഷ നേതാവിനെ അവതരിപ്പിച്ചത്. കൂടാതെ ജോജു ജോർജ്ജ് ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രമായി എത്തിയിരുന്നു. നിമിഷ സജയൻ, മധു, സലിംകുമാർ, സിദ്ദിഖ്, ഗായത്രി അരുൺ, ജഗദീഷ്, സുരേഷ് കൃഷ്ണ, ബാലചന്ദ്രമേനോൻ എന്നിങ്ങനെ വൻ താരനിര ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ സഹോദരി കഥാപാത്രമായിരുന്നു നിമിഷയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications