twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവത്തോടെയും താളത്തോടെയും മമ്മൂട്ടി കഥ വായിച്ചു, വീഡിയോ പങ്കുവച്ച് ദുല്‍ഖറും

    |

    അന്താരാഷ്ട്ര വായനാ ദിനത്തില്‍ വായനയെ കുറിച്ചും വായിച്ച പുസ്തകത്തെ കുറിച്ചും മെഗാസ്റ്റാര്‍ മമ്മൂട്ടി സംസാരിക്കുന്നു. വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഈ ഒരാഴ്ച മമ്മൂട്ടിയും കുടുംബവും പുസ്തകവും വായനയും ആഘോഷമാക്കുകയാണ്.

    ഒരു നല്ല പുസ്തകം പ്രിയപ്പെട്ടവരെ പോലെയാണെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പുസ്തകങ്ങള്‍ സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും മധുരമുള്ള, മനോഹരമായ ഓര്‍മകള്‍ പുറത്തെടുക്കുന്നു എന്ന് ദുല്‍ഖര്‍ സല്‍മാന്‍ എഴുതി. മമ്മൂട്ടി ആരാധകര്‍ക്കുള്ള ഒരു വിരുന്നായിട്ടാണ് വാപ്പച്ചി വായനാ വാരത്തെ കുറിച്ച് പറയുന്ന വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.

    'വായന ദിനത്തില്‍ മാത്രം വായിക്കണം എന്നില്ല, എല്ലായിപ്പോഴും വായിക്കാം. ഒരു ദിവസത്തില്‍ ഒരു വരിയെങ്കിലും വായിക്കാതെ നമ്മുടെ ജീവിതം കടന്ന് പോവുന്നില്ല. പത്രത്തിന്റെ തലക്കെട്ടോ എന്തെങ്കിലും ഒരു ബോര്‍ഡോ കുറിപ്പോ നമ്മള്‍ എന്നും വായിക്കും. ഞാന്‍ ആ വായനയെ കുറിച്ചല്ല പറയുന്നത്, നമ്മള്‍ അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കുന്ന വായനയെ കുറിച്ചാണ്. സാധാരണ അങ്ങനെ വായിക്കുന്നത് പുസ്തകങ്ങളാണ്.

    Recommended Video

    കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

    mammootty

    കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സാമന്ത, 5 ദിവസത്തിന് ശേഷം സുഹൃത്തിന് കൊവിഡ്, നടിയുടെ കാര്യത്തിൽ ആശങ്കകെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സാമന്ത, 5 ദിവസത്തിന് ശേഷം സുഹൃത്തിന് കൊവിഡ്, നടിയുടെ കാര്യത്തിൽ ആശങ്ക

    മനസ്സുകൊണ്ട് വായിക്കുന്നവരും ചുണ്ടനക്കി വായിക്കുന്നവരും പതുക്കെ വായിക്കുന്നവരും വളരെ ഉറക്കെ വായിക്കുന്നവരുമുണ്ട്. വായിക്കാന്‍ നമുക്ക് വേറെ ഒരുപാട് സംവിധാനങ്ങളുണ്ടെങ്കിലും പുസ്തകത്തിന്റെ മണമറിഞ്ഞ് വായിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. ഇപ്പോള്‍ നമുക്കൊരു നിര്‍ബന്ധിത അവധിക്കാലം വന്നിരിയ്ക്കുകയാണ്. പലരും സിനിമ കണ്ടും വായിച്ചും എഴുതിയും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും സമയം ചെലവഴിക്കുന്നു. ഞാനും അങ്ങനെയൊക്കെ തന്നെയാണ്.

    ഞാന്‍ പുസ്തകങ്ങള്‍ വായിക്കുന്നത് ഒരു പ്രത്യേക ടെക്‌നിക്കിലാണ്. വായിക്കുന്നതിനൊപ്പം കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന രീതി. നമ്മള്‍ വായിക്കുന്ന വാക്കുകള്‍ക്ക് മുന്നിലുള്ള വാക്കിലേക്ക് കണ്ണ് എപ്പോഴും ഇങ്ങനെ പോയിക്കൊണ്ടിരിയ്ക്കും - എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വായിച്ചു തുടങ്ങി.

    അത്രമേല്‍ ഭാവത്തോടെയും താളത്തോടെയുമാണ് മമ്മൂട്ടി വായിക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ ഓഡിയോ ബുക്ക് ഇറങ്ങണമെന്ന അഭിപ്രായത്തിലാണ് ഭൂരിഭാഗം ആളുകളും കമന്റ് എഴുതുന്നത്. ബഷീര്‍ കഥകള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ വായിച്ചു കേള്‍ക്കണമെന്നാണ് ഒരു ആരാധകന്റെ ആഗ്രഹം. എന്തായാലും വായിക്കുന്ന എല്ലാവര്‍ക്കും നല്ല വായന ആശംസിച്ചുകൊണ്ട് മമ്മൂട്ടി നിര്‍ത്തി.

    വീഡിയോ കാണാം

    English summary
    Mammootty about the joy of books and his favorite books on Vayana Varaam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X