»   » മമ്മൂട്ടി ജയില്‍ പുള്ളിയായി വേഷമിട്ട ചിത്രങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നത് പിന്നില്‍ !!

മമ്മൂട്ടി ജയില്‍ പുള്ളിയായി വേഷമിട്ട ചിത്രങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നത് പിന്നില്‍ !!

By: Nihara
Subscribe to Filmibeat Malayalam

പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. മമ്മൂട്ടിയും നിരവധി സിനിമകളില്‍ പോലീസായി വേഷമിട്ടിട്ടുണ്ട്. പോലീസ് വേഷങ്ങളില്‍ മാത്രമല്ല ജയില്‍പ്പുള്ളിയായും മെഗാസ്റ്റാര്‍ വേഷമിട്ടിട്ടുണ്ട്. ഇത്തരത്തില്‍ പോലീസായും തടവുപുള്ളിയായും നിരവധി കഥാരപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഇതിനോടകം തന്നെ പലതവണ ഇരുവേഷങ്ങളിലും മമ്മൂട്ടി മാറി മാറി അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് കൂടുതലായും ജയില്‍ വേഷങ്ങളില്‍ മമ്മൂട്ടി എത്തിയത്. നിറക്കൂട്ട്, ന്യൂഡല്‍ഹി, കൗരവര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉത്തമ ഉദാഹരണങ്ങളാണ്.

പോലീസായും തടവുപുള്ളിയായും മെഗാസ്റ്റാര്‍

പോലീസ് വേഷത്തില്‍ മാത്രമല്ല തടവുപുള്ളിയായും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. ജോഷി ചിത്രങ്ങളിലാണ് കൂടുതലായും തടവുപുള്ളിയായി വേഷമിട്ടത്. നിറക്കൂട്ട്, കൗരവര്‍, ന്യൂഡല്‍ഹി, തുടങ്ങിയ ചിത്രങ്ങളിലൊക്കെ ജയില്‍ പുള്ളിയായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

കൊല ചെയ്താലും പേടിക്കേണ്ടതില്ല

ജയിലിനകത്ത് മണിക്കൂറുകള്‍ ചെലവഴിച്ചതിനാല്‍ ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. കൊലപാതകം നടത്തിയാലും ഇനി പേടിക്കേണ്ടതില്ല. ഇവിടെയാവുമല്ലോ കൊണ്ടുവരുന്നതെന്നായിരുന്നു താരം പറഞ്ഞത്. ഒരു ജീവപര്യന്തം കഴിച്ചു കൂട്ടാന്‍ പറ്റുമെന്നും താരം പറഞ്ഞു.

ജയിലില്‍ പുള്ളിയായി വേഷമിട്ടതിനെക്കുറിച്ച്

നിരവധി തവണ ജയില്‍പുള്ളിയായി വേഷമിട്ടതിനെക്കുറിച്ച് കൗരവര്‍ സിനിമയുടെ തിരുവനന്തപുരത്തെ ജയില്‍ ലൊക്കേഷനില്‍ വെച്ച് രസകരമായൊരു കാര്യമായിരുന്നു മമ്മൂട്ടി സംവിധായകന്‍ ജോഷിയോടും മണിയന്‍പിള്ള രാജുവിനോടും പറഞ്ഞത്.

സംവിധായകന്റെ മറുപടി

മമ്മൂട്ടിയുടെ പറച്ചില്‍ കേട്ട് സംവിധായകന്‍ ജോഷിയും മണിയന്‍പിള്ളരാജുവും ചിരിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും തടവുപുള്ളിയായി താരം വേഷമിട്ട ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായിരുന്നു.

English summary
Mammootty about prison life characters.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam