twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഒരുപാട് അപമാനിതനായെന്ന് മമ്മൂട്ടി! മെഗാസ്റ്റാറിന് ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു...

    |

    ബിബിസിക്ക് വേണ്ടി മാധ്യമ പ്രവർത്തകൻ ഥാപർ മമ്മൂട്ടിയുമായി നടത്തിയ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയിലെ ഉയർച്ച താഴ്ചകളെ കുറിച്ചും ജീവിതത്തിലെ കയ്പ്പും മധുരവുമേറിയ നിമിഷത്ത കുറിച്ചും മമ്മൂട്ടി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസത്തിലാണ് ഈ പഴയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത്.

    85-86 കാലഘട്ടത്തിലെ സിനിമ ജീവിതത്തിൽ നിന്നാണ് ഇവരുടെ സംഭാഷണം ആരംഭിച്ചത്. ഇന്നു കാണുന്ന മമ്മൂട്ടിയാകാൻ മെഗാസ്റ്റാറിന്റെ കഠിനപ്രയത്നം ഈ ഒരു അഭിമുഖത്തിൽ നിന്ന് വ്യക്തമാണ്. പരിഹാസങ്ങളും അപമാനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിൽ നിന്നെല്ലാമുള്ള അതിജീവനമാണ് ഇന്നു കാണുന്ന താരപദവി. 85-86 കാലഘട്ടം വളരെ മോശമായ സമയമായിരുന്നു എന്നാണ് മെഗാസ്റ്റാർ പറയുന്നത്. അവിടെ നിന്നൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്നാണ് താൻ വിചാരിച്ചതെന്നും താരം പറയുന്നു.

    നിരാശനായ സമയം

    ഒരുപാട് നിരാശനാവുകയും ഒരുപാട് അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അതെ കുറിച്ചോർത്ത് അൽപം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടൻ എന്ന നിലയിൽ ആളുകൾ എന്നെ തരംതാഴ്ത്തി. പക്ഷ എനിക്കൊരു പുനർജന്മം ഉണ്ടായി. തീർത്തും തീർന്നു എന്ന് വിചാരിച്ചിടത്തുനിന്നാണ് ഉയർന്നു വന്നത്. അതൊരു പുനർജന്മായിരുന്നു എന്നും മമ്മൂക്ക പറയുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്നും മെഗാസ്റ്റാർ മറുപടി നൽകി.

    അതൊരു ശ്രമമായിരുന്നു

    ആ വരവ് ഒരു ശ്രമമായിരുന്നു എന്നാണ് മമ്മൂക്ക പറയുന്നത്. എല്ലാം നഷ്ടപ്പെടാൻ ശ്രമിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും ഒന്നു ശ്രമിക്കും. എന്നാൽ എന്റേത് വിജയം കണ്ടു. ആത്മവിശ്വാസം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിൽ താങ്കൾ എന്ത് ചെയ്യുമായിരുന്നു എന്നുള്ള മറു ചോദ്യവും അവതാരക ചോദിച്ചിരുന്നു. എല്ലാം നഷ്ടപ്പെടുമായിരുന്നു. സിനിമയല്ലാതെ മറ്റെന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുമായിരുന്നു. താൻ മറ്റൊരു വഴിത്തിരയുന്നതിനെ കുറിച്ച് ആലോചിച്ചതായും മമ്മൂക്ക അഭിമുഖത്തിൽ പറഞ്ഞു.

     തനിക്ക് തലക്കനമാണ്

    കരിയറിലെ ഓരോ വിജയവും അത്ഭുത്തോടെയാണ് മമ്മൂക്ക. താങ്കളുടെ വിജയത്തെപ്പറ്റി സ്വയം അത്ഭുതം തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം. തീർച്ചയും, സത്യത്തിൽ ഇപ്പോഴും ഞാനൊവിടെയാണ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടില്ല. അതുകൊണ്ട് ഞാനൊരു താരമെന്ന നിലയിൽ പെരുമാറായില്ല. ഒരു താരമെന്ന് സ്വയം തോന്നാറില്ല. പക്ഷെ, ഞാൻ എളിമായും വിനയവുമുള്ള ലളിത്യമുളള ഒരാളാണെന്നും പറഞ്ഞാൽ ആളുകൾ വിശ്വസിക്കുക പേലുമില്ല. അവർ പറയുന്നത് എനിക്ക് തലക്കനമാണെന്നാണ് .പ്രൊഫഷനോട് വളരെ ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്ന ആളാണ്. അഭിനയത്തോട് തീഷ്ണമായ ആഹ്രഹമാണ്. ഒരു തരം ഉന്മാദം തലക്കനമാണെന്നാണ്.

    Recommended Video

    Tribute To A Legend | Happy Birthday Mammookka | Oneindia Malayalam
     കരിയറിന്റെ വിജയം

    കരിയറിലെ വിജയ രഹസ്യത്തെ കുറിച്ചും അവതാരകനായ ഥാപർ ചോദിച്ചിരുന്നു. അങ്ങനെയൊരും രഹസ്യം കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. പക്ഷെ ഒരു പാഷൻ മനസ്സിലുണ്ട്. ഒരു നടനാവാനുള്ള പ്രചോദനം എന്റെ ഉള്ളിലുണ്ട് ഇപ്പോഴും. അത് മരിക്കരുതെന്നാണ് എന്റെ പ്രാർഥന. ആ തീഷ്ണത എന്നോടൊപ്പം മാത്രമേ മരിക്കുകയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു. ഞാൻ വളരെ അത്യഗ്രഹിയായ മനുഷ്യനാണ്.നിക്കു കിട്ടുന്ന വേഷങ്ങളോട് അത്യാഗ്രഹമുള്ള നടന്‍. ഇപ്പോഴും എന്റെ ഉള്ളിൽ ആ വിശപ്പുണ്ട്. അത് വൈകാരികമായ ഒരു വിശപ്പാണ്.

    English summary
    Mammootty About the up and downs of His Movie career, Megastar Old interview Went Viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X