മമ്മൂട്ടിയ്ക്ക് പ്രതിഫലം നല്‍കാനുള്ള പണമില്ല! കാശ് പോലും വാങ്ങാതെ മമ്മൂട്ടി അഭിനയിച്ചെന്ന് രഞ്ജിത്ത്

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍ അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. എന്നാല്‍ പ്രതിഫലം പോലുമില്ലാതെ മമ്മൂട്ടി വന്ന് അഭിനയിച്ചൊരു സിനിമ ഉണ്ടെന്ന് രഞ്ജിത്ത് പറയുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്ന് പറച്ചില്‍.

'മമ്മൂട്ടി നായകനായി അഭിനയിച്ച് 2000 ത്തില്‍ പുറത്തിറങ്ങിയ വല്യേട്ടന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. വല്യേട്ടന്‍ സിനിമയിലെ ഒരു ഗാനം സംവിധായകന്‍ ഷാജി കൈലാസിന്റെ ആവശ്യത്തെ തുടര്‍ന്ന് താനാണ് ചിത്രീകരിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. ആ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ രഞ്ജിത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകന്‍ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നു. അന്ന് താന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.

mammootty-ranjith

പക്ഷേ കുറച്ച് കാലത്തിന് ശേഷം ആദ്യ സംവിധാനത്തില്‍ രാവണപ്രഭു പുറത്ത് വന്നു. മോഹന്‍ലാല്‍ ആയിരുന്നു അതിലെ നായകന്‍. രാവണപ്രഭുവിന് ശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ദിഖും ഇരിക്കുമ്പോള്‍ അവരുമായി പങ്കുവച്ചു. 'കയ്യൊപ്പ്' സിനിമയുടെ ഏതാണ്ടൊരു പൂര്‍ണ രൂപം തന്നെ. ചുരുങ്ങിയ ബജറ്റില്‍ അത് ഞാന്‍ പൂര്‍ത്തികരിക്കാന്‍ പോകുന്നു എന്ന് കൂടി പറഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്ര നാള്‍ ഷൂട്ട് വേണ്ടി വരും എന്നാണ് മമ്മൂക്ക ചോദിച്ചത്.

നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല. എന്നാണ് ഞാന്‍ മമ്മൂട്ടിയോട് തിരിച്ച് പറഞ്ഞത്. 'ചോദിച്ചത് പണമല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്' മമ്മൂക്ക പറഞ്ഞു. അങ്ങനെ വഴിച്ചിലവിന്റെ കാസ് പോലും ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കതെ അദ്ദേഹം വന്നു. പതിനാല് നാള്‍ കൊണ്ട് സിനിമ ഞാന്‍ പൂര്‍ത്തിയാക്കി. പിന്നീട് എന്റെ മറ്റാരു സിനിമയിലേക്ക് അധികാരത്തോടെ, സ്‌നേഹത്തോടെ അദ്ദേഹം വന്ന് കയറി. ഞാന്‍ ഡേറ്റ് ചോദിക്കാന്‍ വേണ്ടി വിളിച്ചിട്ടില്ല. വിളിച്ച് തന്നതാണ്. അതാണ് പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ' എന്നും രഞ്ജിത്ത് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X