മൂന്ന് ഭാഷകളിലും മുഖ്യമന്ത്രിയായി മമ്മൂക്ക! അപൂര്‍വ്വ നേട്ടം! പകരം വെക്കാനില്ലാത്ത മെഗാസ്റ്റാര്‍

By Midhun Raj

Recommended Video

Mammootty acted as chief minister in three different languages | FIlmiBeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിക്ക് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം മാമാങ്കത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. മാമാങ്കത്തിന് പിന്നാലെ മമ്മൂക്കയുടെ പുതിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് വണ്‍. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളായ ബോബി സഞ്ജയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. വണിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മമ്മൂക്കയെ മുഖ്യമന്ത്രി ഗെറ്റപ്പില്‍ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ടിരുന്നത്.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി മുഖ്യമന്ത്രി വേഷത്തിലെത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കികൊണ്ടായിരുന്നു യാത്ര ഒരുക്കിയിരുന്നത്.മലയാളത്തിനും തെലുങ്കിനും പുറമെ തമിഴിലും മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിട്ടിരുന്നു.

1995ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി

1995ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി മക്കള്‍ ആട്ചി എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിച്ചിരുന്നത്. ആര്‍കെ സെല്‍വമണിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലും മുഖ്യമന്ത്രിയായി എത്തുന്നതോടെ മൂന്ന് ഭാഷകളിലും ഈ റോളിലെത്തുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് മമ്മൂക്ക. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായ വേഷമിട്ട താരമെന്ന നേട്ടം ഇനി മുതല്‍ മെഗാസ്റ്റാറിന്റെ പേരിലാവും.

വണ്ണില്‍ കടയ്ക്ക് ചന്ദ്രന്‍

വണ്ണില്‍ കടയ്ക്ക് ചന്ദ്രന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വണിന്റെ ചിത്രീകരണ വേളയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മമ്മൂക്ക കണ്ടതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷമാകും തിയ്യേറ്ററുകളിലേക്ക് എത്തുക.

മെഗാസ്റ്റാറിനൊപ്പം

മെഗാസ്റ്റാറിനൊപ്പം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ സജയന്‍ നായികയാവുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജും എത്തുന്നു. രശ്മി ബോബന്‍, വികെ ബൈജു,നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബു ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, സലീംകുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ജയകൃഷ്ണന്‍,മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X