'ദുൽഖർ പറഞ്ഞത് ശരിയാണ്, ഞാൻ ഉറങ്ങി കിടക്കുമ്പോൾ അവൻ ഫോൺ കൊണ്ടുപോയതാണ്'; സത്യം വെളിപ്പെടുത്തി മമ്മൂട്ടി!

അമ്പത് വർഷത്തോളമായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. അദ്ദേ​ഹം ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും ആളുകൾക്ക് സാധിക്കില്ല. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ഓരോ സിനിമകൾ പ്രഖ്യാപിക്കുമ്പോഴും തിയേറ്ററിൽ റിലീസ് ചെയ്യുമ്പോഴും വലിയൊരു സ്വീകാര്യതയാണ് സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. എന്തെങ്കിലുമൊക്കെ മമ്മൂട്ടി പുതിയതായി ചെയ്തിട്ടുണ്ടാകും എന്ന വിശ്വാസമാണ് മമ്മൂട്ടി സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളിലേക്ക് ഒഴുകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. വരിവരിയായി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുത്ത് നിൽക്കുന്നത്. അതിൽ ഏറ്റവും പുതിയ സിനിമ ഭീഷ്മപർവം ആണ്.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക | Mammootty Interview | Filmibeat

ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടിയും ഭീഷ്മപർവത്തിന്റെ പ്രമോഷൻ ചടങ്ങുകളുമായി സജീവമാണ്. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളുമായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവത്തിന്റെ ട്രെയിലർ കഴിഞ്ഞ ​ദിവസം പാതിരാത്രിയാണ് മുന്നറിയിപ്പുകളില്ലാതെ പുറത്തിറങ്ങിയത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരും സിനിമയുടെ ഭാ​ഗമായിരുന്നു.

ഭീഷ്മപർവം തിയേറ്ററുകളിലേക്ക്

ഭീഷ്മപർവത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും മില്യൺ കണക്കിന് വ്യൂസ് നേടുകയും ചെയ്തിരുന്നു ട്രെയിലർ താരങ്ങളുടെ ലുക്കും മാസ് ഡയലോഗുകളും തന്നെയാണ് ഭീഷ്മപർവം ആളുകളെ ആകർഷിക്കാൻ പ്രധാന കാരണം. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആനന്ദ്.സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഒടിടിയും തിയേറ്ററും

നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ഭീഷ്മപർവത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഈ വരുന്ന മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഭീഷ്മപർവത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ജിഞ്ചർ മീഡിയയ്ക്ക് മമ്മൂട്ടി നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. 'ഏത് ജോണറിൽ ഭീഷ്മപർവത്തെ പെടുത്തണമെന്ന് എനിക്കറിയില്ല. കുടുംബബന്ധങ്ങളുമെല്ലാം ഭീഷ്മപർവത്തിന്റെ കഥയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒടിടി വന്നകൊണ്ട് തിയേറ്ററിൽ ആളുകേറാതിരിക്കില്ല. ഒടിടി വന്നകൊണ്ട് സിനിമകൾക്കും ഒന്നും സംഭവിക്കില്ല. ഒടിടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും സിനിമകൾ ഉണ്ടാകും' മമ്മൂട്ടി പറയുന്നു.

ദുൽഖർ സിനിമകളെ കുറിച്ച്

മകൻ ദുൽഖർ സിനിമാ നടനാണെങ്കിലും മകനെ കുറിച്ച് പുകഴ്ത്തി പറയുകയോ മകന്റെ സിനിമകളെ പ്രമോട്ട് ചെയ്യാനോ തന്റെ സ്റ്റാർഡം ഉപയോ​ഗിച്ചിട്ടില്ലാത്ത മമ്മൂട്ടി ദുൽഖർ സിനിമ കുറുപ്പിന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത് വാർത്തയായിരുന്നു. അതെ കുറിച്ച് ചോദിച്ചപ്പോൾ‌ ദുൽഖർ പറഞ്ഞത്.... വാപ്പിച്ചിയുടെ ഫോൺ എടുത്ത് താൻ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത് എന്നായിരുന്നു. ദുൽഖർ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മമ്മൂട്ടിയും സമ്മതിച്ചിരിക്കുകയാണ്. 'ഞാൻ ഉറങ്ങി കിടക്കുമ്പോൾ വന്നിട്ട് ചോദിച്ച് ഫോൺ എടുത്തോട്ടെയെന്ന്.... അങ്ങനെ സംഭവിച്ചതാണ് അത്. സത്യം അതാണെങ്കിലും നമ്മൾ ഇത് വിളിച്ച് കൂവിക്കൊണ്ട് നടക്കാൻ പാടില്ലല്ലോ...' മമ്മൂട്ടി പറഞ്ഞു. പുഴു, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടിയുടെ മറ്റ് സിനിമകൾ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X