»   » കടുത്ത മോഹന്‍ലാല്‍ ആരാധകനായ കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം!!!

കടുത്ത മോഹന്‍ലാല്‍ ആരാധകനായ കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് ഇപ്പോള്‍ താര പുത്രന്മരുടെ പ്രവേശത്തിന്റെ കാലമാണ്. ദുല്‍ഖര്‍ സല്‍മാനില്‍ തുടങ്ങി മോഹന്‍ലാലിന്റെ പ്രണവിനും ശേഷം മുകേഷിന്റെ മകന്‍ ശ്രാവണില്‍ എത്തി നില്‍ക്കുകയാണ്. ബാലതാരമായി മലയാളത്തില്‍ എത്തുകയും പിന്നീട് നായകനായി തമിഴില്‍ അരങ്ങേറുകയും ചെയ്ത താര പുത്രനാണ് കാളിദാസ് ജയറാം.

കാളിദാസ് മലയാളത്തില്‍ അരങ്ങേറുന്ന പൂമരം എന്ന ചിത്രത്തിന്റെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. മോഹന്‍ലാല്‍ ആരാധകനാമണോ മമ്മൂട്ടി ആരോധകനാണോ എന്ന ചോദ്യം ഇന്ന് സിനിമയിലെത്തുന്ന ഏതൊരു പുതുമുഖ താരവും കാത്തിരിക്കുന്നതാണ്. ദുല്‍ഖറിനെ പോലും കുഴക്കിയ ഈ ചോദ്യത്തിന് പക്ഷെ കാളിദാസിന് പക്ഷെ വ്യക്തമായ ഉത്തരമുണ്ട്.

മോഹന്‍ലാല്‍ ഫാന്‍

താന്‍ ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നാണ് കാളിദാസ് പറയുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ദിവസം ആദ്യ ഷോ തന്നെ കാണാന്‍ ശ്രമിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു. മമ്മൂട്ടിയെ പക്ഷെ കാളിദാസ് കാണുന്നത് മറ്റൊരു തരത്തിലാണ്.

സിനിമയ്ക്കും അപ്പുറമുള്ള ബന്ധം

കാളിദാസിന് മമ്മൂട്ടിയുമായുള്ള ബന്ധം സിനിമയ്ക്കും അപ്പുറമാണ്. വ്യക്തിപരമായി മമ്മൂട്ടിയോടാണ് കാളിദാസിന് ഏറെ അടുപ്പം. കാളിദാസിന്റെ കുടുംബത്തിലെ ഒരു അംഗത്തേപ്പോലെയാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ ഉപദേശം

ജീവിതത്തിലെ പലഘട്ടങ്ങളും കാളിദാസിന് മമ്മൂട്ടി ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. അവയില്‍ പ്രധാനം പഠനം കഴിഞ്ഞിട്ടെ സിനിമയില്‍ ഇറങ്ങാവു എന്നതായിരുന്നു. തന്റെ പഠനത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുമെന്നും കാളിദാസ് പറയുന്നു.

വിഷ്വല്‍ കമ്യൂണിക്കേഷനും മമ്മൂട്ടിയും

കാളിദാസ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയത് ചെന്നൈയിലെ ലയോള കോളേജിലാണ്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ എടുക്കുന്നതിനും ലയോള കോളേജില്‍ തന്നെ പഠിക്കാനും കാരണം മമ്മൂട്ടിയാണെന്നും കാളിദാസ് പറയുന്നു. ലയോള കോളേജില്‍ തന്നെ അഡ്മിഷന്‍ എടുക്കാന്‍ നിര്‍ദേശിച്ചതും മമ്മൂട്ടിയാണത്രേ.

ബാലതാരമായി എത്തിയ കാളിദാസ്

ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

English summary
Mammootty advice Kalidas Jayaram who is hardcore Mohanlal fan that take acting serious after finish studies. Mammootty is very curious about his studies from his school days, Kalidas says.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X