മോഹന്‍ലാല്‍ പാടിയാല്‍ മമ്മൂട്ടിയും പാടും! ഡാന്‍സ് അല്ല പാട്ട് പാടിയും ഇക്കയെ തോല്‍പ്പിക്കാനാവില്ല!
മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരാണ്. പ്രായം കൂടി വരുവാണെങ്കിലും ഇന്ന് ഇന്‍ഡസ്ട്രിയുടെ നെടുംതൂണ്‍ ഇവരാണ്. അഭിനയത്തിന് പുറമെ മോഹന്‍ലാല്‍ പാടി പാട്ടുകളെല്ലാം ഹിറ്റായിരുന്നു. കൈപൂവിന്‍ കന്നികുറുമ്പി എന്ന് തുടങ്ങുന്ന പാട്ടിന് ഇപ്പോഴും ആരാധകരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മമ്മൂട്ടിയും പുലിയാണെന്ന് പലരും തിരിച്ചറിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം.
മുന്‍പ് ഒരുപാട് സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും വീണ്ടും മമ്മൂട്ടി പിന്നണി ഗായകനായി വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ അടുത്ത് വരാനിരിക്കുന്ന അങ്കില്‍ എന്ന സിനിമയിലാണ് താരം പാടുന്നത്. സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ സാറ്റലൈറ്റ് അവകാശത്തിന് റെക്കോര്‍ഡ് തുക വാങ്ങിയിരുന്നു. ഇതുമാത്രമല്ല മമ്മൂട്ടി പാടിയ മറ്റ് പാട്ടുകളും ഇതാ..

മോഹന്‍ലാല്‍ മാത്രമല്ല
മലയാള സിനിമയില്‍ നായകന്മാര്‍ പാട്ട് പാടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മോഹന്‍ലാലും പാടിയിരുന്നു. എന്നാല്‍ മമ്മൂട്ടിയും പാടുമെന്ന് തെളിയിക്കാന്‍ പോവുകയാണ്. മോഹന്‍ലാല്‍ തന്റെ പുതിയ സിനിമയായ നീരാളിയില്‍ പാടുന്നുണ്ടെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് മമ്മൂട്ടിയും പിന്നണി ഗായകനാവുന്നു എന്ന വാര്‍ത്ത വന്നത്.

അങ്കിളിലൂടെ
മമ്മൂട്ടിയുടെ അടുത്ത വരാനിരിക്കുന്ന സിനിമയാണ് അങ്കിള്‍. ഗിരിഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ ജോയ് മാത്യൂവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ സവിശേഷതയുള്ള സിനിമയിലൂടെയാണ് മമ്മൂട്ടി പിന്നണി ഗായകനായി വരുന്നത്.
ഫസ്റ്റ് സോംഗ് 1995 ല്‍
1995 ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയായിരുന്നു മഴയത്തും മുന്‍പെ. ചിത്രത്തില്‍ മമ്മൂട്ടി ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്. ചിത്രത്തില്‍ ലേഡീസ് കേളേജില്‍ ക്യാംപസ് എന്ന് തുടങ്ങുന്ന പാട്ട് മമ്മൂട്ടിയും പാടിയിരുന്നു. ഉഷ ഉതുപ്പ്, അനുപമ, എംജി ശ്രീകുമാര്‍ എന്നിവരായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം അന്ന് പാടിയിരുന്നത്.
പല്ലാവൂര്‍ ദേവനാരായണന്‍
1999 ല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലും മമ്മൂട്ടി പാടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവിന്ദ്രന്‍ സംഗീതം പകര്‍ന്ന പൊലിയോ പൊലി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു മമ്മൂട്ടി അന്ന് പാടിയിരുന്നത്.
ലൗഡ് സ്പീക്കര്‍
ജയരാജിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു ലൗഡ് സ്പീക്കര്‍. സിനിമയില്‍ ചങ്ങാഴി മുത്തുമായി എന്ന് തുടങ്ങുന്ന പാട്ടിലും, മംഗളം മംഗളം എന്ന് തുടങ്ങുന്ന ഒരു കരോള്‍ ഗാനത്തിലും മമ്മൂട്ടി പാടിയിരുന്നു.
ജവാന്‍ ഓഫ് വെള്ളിമല
2012 ല്‍ തിയറ്ററുകളിലേക്കെത്തിയ ഒന്നാം കുന്നിന്മേല്‍ ഒരു വരി കുന്നിന്മേല്‍ എന്ന് തുടങ്ങുന്ന പാട്ട് മമ്മൂട്ടിയായിരുന്നു പാടിയിരുന്നത്. ആ പാട്ട് പുറത്തിറങ്ങുന്ന സമയത്ത് മോഹന്‍ലാലും മറ്റൊരു പാട്ട് പാടിയിരുന്നു.

റണ്‍ ബേബി റണ്‍
മമ്മൂട്ടി ജവാന്‍ ഓഫ് വെള്ളിമലയില്‍ പാടിയ സമയത്തായിരുന്നു റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പാടിയിരുന്നത്. ആറ്റുമണല്‍ പായയില്‍ എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു.

നീരാളിയിലും
ഇപ്പോള്‍ വീണ്ടും മമ്മൂട്ടി അങ്കിളില്‍ പാടുന്നു എന്ന് പറയുമ്പോള്‍ ഈ വര്‍ഷം മോഹന്‍ലാലും സിനിമയില്‍ പാടുന്നുണ്ട്. നീരാളി എന്ന അജോയ് വര്‍മ്മയുടെ സിനിമയിലൂടെയാണ് ശ്രേയാ ഘോഷാലിനൊപ്പം മോഹന്‍ലാലും ഡ്യൂയറ്റ് പാടുന്നത്.

അങ്കിള്‍
സ്ട്രീറ്റ് ലൈറ്റ്‌സിന് ശേഷം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമ വ്യത്യസ്തമായൊരു കഥയുമായിട്ടാണ് വരുന്നത്.


Click it and Unblock the Notifications











