മമ്മൂട്ടിയുടെ മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! 60 ദിവസം മാറ്റിവെച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിന് സജീവ് പിളളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്.
ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയും ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അറുപത് ദിവസങ്ങള്‍ കൂടി സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. സജീവ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്.

ബിഗ് ബജറ്റില്‍ ഒരുക്കുന്ന മാമാങ്കം 50 കോടിയോളം ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ സ്ത്രൈണതുയള്ള വേഷവും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.


Click it and Unblock the Notifications