For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മോളിയ്ക്ക് ഇനി ആശ്വസിക്കാം! സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തി, സഹായാഭ്യര്‍ഥനയുമായി ബിനീഷു

  |

  എത്ര വലിയ പ്രശസ്തിയിലെത്തിയാലും ചിലരെ രോഗം തളര്‍ത്തും. ദുരിതം അനുഭവിക്കുന്ന ഒരുപാട് താരങ്ങളുടെ വാര്‍ത്ത ഇതിന് മുന്‍പ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ആരോഗ്യസ്ഥിതി വഷളയതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുകയാണ് നടി മോളി കണ്ണമാലി. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ മോളിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

  നടിയ്ക്ക് സഹായം നല്‍കാനായി നിരവധി പേര്‍ എത്തി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോളി കണ്ണമാലിയ്ക്ക് വേണ്ടി സഹായാഭ്യര്‍ഥനയുമായി നടന്‍ ബിനീഷ് ബാസ്റ്റിനും എത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് മോളിയുടെ ദയനീയ അവസ്ഥയെ കുറിച്ച് ബിനീഷ് പറഞ്ഞത്. അതിനൊപ്പം മമ്മൂട്ടി അടക്കമുള്ളവര്‍ സഹായിക്കാന്‍ എത്തിയതിനെ കുറിച്ച് നടി പറഞ്ഞിരിക്കുകയാണ്.

  രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായി ഇരിക്കുകയാണ്. ചെക്കപ്പിന് പോവണമെങ്കില്‍ പോലും പൈസ വേണം. ശരീരത്ത് ഇപ്പോഴും സ്വര്‍ണമുണ്ടല്ലോ എന്നാണ് പലരും ചോദക്കുന്നത്. എന്നാല്‍ ആഭരണങ്ങളെല്ലാം വിറ്റു. ഒരു തരിപൊന്ന് പോലുമില്ല, ഇതെല്ലാം മുക്ക് പണ്ഡങ്ങളാണ്. ഇനി നാല് സെന്റ് സ്ഥലവും വീടുമാണ് ഉള്ളത്. പത്ത് അംഗങ്ങള്‍ തമാസിക്കുന്ന ഈൗ വീട്ടില്‍ ഓരോ ദിവസത്തെ ചെലവും ബുദ്ധിമുട്ടിയാണ് പോവുന്നത്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കണമെന്നാണ് മോളി കണ്ണമാലി പറയുന്നത്. മോളിയുടെ അവസ്ഥ അറിഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി സഹായവുമായി വന്നിട്ടുണ്ടെന്നും നടി ലൈവില്‍ വ്യക്തമാക്കയിരുന്നു.

  മമ്മൂട്ടി സാറിന്റെ പിഎ എന്ന വിളിച്ചിരുന്നു. ഡോക്്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അയച്ച് കൊടുത്താല്‍ ബാക്കി വേണ്ടത് എന്താണെന്നുള്ള കാര്യം മമ്മൂട്ടി സാര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മോളി പറയുന്നു. അതേ സമയം ഞാന്‍ തട്ടിപ്പ് നടത്തുകയാണെന്ന് ചിലര്‍ കമന്റ് ചെയ്യുകയാണ്. തട്ടിപ്പിന്റെ ഭാഗമായിട്ടാണ് ഞാന്‍ കാശ് പിരിക്കുന്നതെന്നുമടക്കം വരുന്ന പ്രതികരണങ്ങള്‍ എനിക്ക് കൂടുതല്‍ വിഷമമുണ്ടാക്കുന്നുണ്ടെന്നും മോളി കണ്ണമാലി പറയുന്നു. എന്നോട് സ്‌നേഹമുള്ളവര്‍ മാത്രം സഹായിച്ചാല്‍ മതിയെന്നും നടി സൂചിപ്പിച്ചു.

  നാളുകള്‍ക്ക് മുന്‍പ് ഒരു സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടെയാണ് മോളിയ്ക്ക് ഹൃദയാഘതമുണ്ടാകുന്നത്. ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതേ സമയം മമ്മൂട്ടി അടക്കമുള്ളവര്‍ സഹായവുമായി എത്തിയതിന്റെ ആശ്വാസത്തിലാണെന്ന് മോളിയുടെ മൂത്തമകന്‍ സോളി മനോരമ ന്യൂസിനോട് പറഞ്ഞിരിക്കുകയാണ്. 'അമ്മച്ചിയ്ക്ക് അത്ര കണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്ന് സംസാരിച്ചു.

  ദിലീപ് ഇനി അഭിനയിക്കാന്‍ പോവുന്നത് നാദിര്‍ഷയ്‌ക്കൊപ്പം! ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സിനിമ വരുന്നു

  തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താമെന്നു ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ട് മാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികിത്സയാണ് ഞങ്ങള്‍ക്ക് മുഖ്യം. ഉടന്‍ ഒപ്പറേഷനായി അമ്മച്ചിയെ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും മോളിയുടെ മകന്‍ പറയുന്നു.

  ഇത് ഷെയിന്‍ നിഗമാണോ? പുതിയ ലുക്ക് കണ്ടാല്‍ ആരാണെങ്കിലും ഇത് തന്നെ ചോദിക്കും! എന്തൊരു മാറ്റമാണിത്

  English summary
  Mammootty Also Helping Actress Molly Kannamaly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X