'ദുൽഖർ ഫൈറ്റ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക ഇടയ്ക്കിടയ്ക്ക് വിളിക്കും, പേടിയാണ്'; മാഫിയ ശശി പറയുന്നു!

മലയാള സിനിമയിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരപുത്രന്മാരിൽ‌ ഒരാളാണ് ദുൽഖർ സൽമാൻ. വാപ്പ സിനിമയിലായതുകൊണ്ട് സിനിമ നടനായതാണ് ദുൽഖർ സൽമാനെന്ന് കളിയാക്കിവരെകൊണ്ട് പിന്നീടുള്ള തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ​ദുൽഖർ അത് മാറ്റി പറയിപ്പിച്ചു.

സെക്കന്റ് ഷോയായിരുന്നു ദുൽഖറിന്റെ ആദ്യ സിനിമ. വലിയ വിജയമൊന്നും സിനിമയ്ക്ക് നേടാൻ കഴിഞ്ഞില്ലെങ്കിലും ദുൽഖറിന്റെ പ്രകടനം പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന തരത്തിലുള്ളതായിരുന്നു. മുപ്പത്തിയാറുകാരനായ ദുൽഖർ കഴിഞ്ഞ പത്ത് വർഷമായി സിനിമയിലുണ്ട്.

2012ൽ ആയിരുന്നു സെക്കന്റ് ഷോ തിയേറ്ററുകളിലെത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം ഉസ്താദ് ഹോട്ടൽ കൂടി തിയേറ്ററുകളിലേക്ക് എത്തിയതോടെയാണ് ദുൽഖർ ആരാധകരെ സമ്പാദിച്ച് തുടങ്ങിയത്.

ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ദുൽഖർ ഓടി നടന്ന് സിനിമകൾ ചെയ്യുകയാണ്. വെറുതെ വാരി വലിച്ച് സിനിമകൾ ചെയ്യാതെ അഭിനയ പ്രാധാന്യമുള്ളവ തെരഞ്ഞെടുക്കാനും ദുൽഖർ ശ്രദ്ധിക്കുന്നുണ്ട്.

സിനിമയ്ക്കായി ഫൈറ്റ് സീനുകൾ അനായാസമായി കൈകാര്യം ചെയ്യുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാൻ.

ദുൽഖർ ഫൈറ്റ് ചെയ്യുമ്പോൾ

ദുൽഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോയിൽ സ്റ്റണ്ട് കൊറിയോ​ഗ്രാഫ് ചെയ്തത് ആക്ഷൻ കൊറിയോ​ഗ്രാഫർ മാഫിയ ശശിയായിരുന്നു. ദുൽഖറിന്റെ അരങ്ങേറ്റ സിനിമയിൽ തന്നെ ഭാ​ഗമാകാൻ സാധിച്ചതിനെ കുറിച്ചും ഒപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മാഫിയ ശശി ഇപ്പോൾ‌.

'ദുൽഖർ സൽമാൻ, പ്രണവ് തുടങ്ങിയ യുവതാരങ്ങളുടെ ആദ്യ സിനിമയിൽ ഞാനും ഭാ​ഗമായിരുന്നു. അവരെ സ്റ്റണ്ട് പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ദുൽഖർ സെക്കന്റ് ഷോയിൽ ഫൈറ്റ് ചെയ്യുമ്പോൾ‌ മമ്മൂക്കയോ സഹായി ജോർജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും.'

മമ്മൂക്കയ്ക്ക് പേടിയാണ്

'മകൻ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കും എങ്ങനെ ദുൽഖർ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാൻ വേണ്ടി.'

'എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കൾക്ക് പേടിയുണ്ടാകുമല്ലോ. മാത്രമല്ല സെക്കന്റ് ഷോയിൽ നാനൂറ് അടി ഫൈറ്റ് ദുൽഖർ ഒറ്റ ഷോട്ടിൽ ചെയ്ത് തീർത്ത് ഞെട്ടിച്ചിരുന്നു. അങ്ങനെയാരും ചെയ്യാറില്ല.'

'കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്. പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇവരെ കൊണ്ട് ചെയ്യിപ്പിക്കാനും തോന്നും. നടൻ സൂര്യയടക്കമുള്ളവർ മാർഷൽ ആർട്സ് പരിശീലിക്കുന്നുണ്ട്.'

ദുൽഖർ ഫൈറ്റിൽ കേമൻ

'അതിനുശേഷമാണ് ഫൈറ്റ് ചെയ്യാൻ വരുന്നത്. ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോൾ താരങ്ങൾക്ക് ചെയ്യേണ്ട ടൈമിങ് മനസിലാകും. പിന്നെ നമുക്ക് ഇങ്ങോട്ട് കാര്യങ്ങൾ പറഞ്ഞ് തരും. എല്ലാവരും ഹോളിവുഡ് സിനിമകളൊക്കെ കാണുന്നവരാണല്ലോ' മാഫിയ ശശി പറഞ്ഞു.

പത്ത് വർഷമായി ദുൽഖർ സിനിമയിലുണ്ടെങ്കിലും വാപ്പ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാൻ ദുൽഖറിന് ഇതുവരെ സാധിച്ചിട്ടില്ല.

ആരാധകരടക്കം എല്ലാവരും വാപ്പയും മകനും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ കാത്തിരിക്കുന്നവരാണ്. ദുൽഖർ അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ സിനിമ സീതരാമമാണ്.

Recommended Video

ഹോ എജ്ജാതി ലുക്ക്,മലയാളികളെ ഞെട്ടിച്ച് മമ്മൂക്ക ഹരിപ്പാട് എത്തിയപ്പോൾ
അനുഭവം പറഞ്ഞ് മാഫിയ ശശി

ചിത്രം ആ​ഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തും. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. നായികയായി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്.

പ്രണയ കഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും.

ഈ മൂന്ന് ഭാഷകളിൽ ഒരേസമയം നിർമിച്ചിരിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദാണ് നിർവഹിച്ചിരിക്കുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X