ട്രാന്‍സ് കഴിഞ്ഞ് മെഗാസ്റ്റാറിന്റെ ബിലാല്‍ ഒരുക്കാന്‍ അമല്‍ നീരദ്? ആകാംക്ഷയോടെ ആരാധകര്‍

By Midhun Raj

Recommended Video

ബിലാലിന് കൊടിയേറുന്നു മക്കളെ | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂക്കയുടെ രണ്ടാം വരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മമ്മൂക്കയുടെ വ്യത്യസ്ത ചിത്രമായിരുന്നിട്ടു കൂടി പരാജയപ്പെടുകയായിരുന്നു ബിഗ്ബിയുടെ ആദ്യ ഭാഗം. വേറിട്ട അവതരണ ശൈലിയും സ്‌റ്റൈലിഷ് മേക്കിങുമായിരുന്നു ബിഗ് ബിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

ബിഗ്ബി പുറത്തിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ഒരു കിടിലന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. ബിലാല്‍ ആദ്യമേ പ്രഖ്യാപിച്ചെങ്കിലും മറ്റു വര്‍ക്കുകളുമായി മുന്നോട്ടു പോവുകയായിരുന്നു സംവിധായകന്‍. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

ബിലാല്‍

ബിലാല്‍

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അമല്‍ നീരദ്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകനാണ്. ട്രാന്‍സിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സോഷ്യല്‍ മീഡിയയില്‍ വിവരം വന്നിരുന്നു. നീണ്ട നാളത്തെ ചിത്രീകരണത്തിനൊടുവിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമ പൂര്‍ത്തീകരിച്ചിരുന്നത്. ട്രാന്‍സിന് ശേഷം ബിലാലിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്ന് അമല്‍ നീരദ് മുന്‍പേ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ്

ചിത്രത്തിന്റെ ഷൂട്ടിംഗ്

മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ തന്നെ വേണ്ടി വരുമെന്നും അറിയുന്നു. ബിഗ് ബി ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം എന്തായാലും ഹിറ്റാകുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരുമുളളത്. ഇത്തവണയും ഉണ്ണി ആറിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്.

ഉണ്ണി ആറുമായി ചേര്‍ന്നാണ്

ഉണ്ണി ആറുമായി ചേര്‍ന്നാണ്

അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വരത്തന്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയ ഷറഫു,സുഹാസ് തുടങ്ങിയവര്‍ ചേര്‍ന്ന് ബിലാലിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നു. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ സിനിമയുടെ കഥയൊരുക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വോണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 വിഷു റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

മെഗാസ്റ്റാറിനൊപ്പം ഫഹദും

മെഗാസ്റ്റാറിനൊപ്പം ഫഹദും

ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന റോളിലെത്തുമെന്ന വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. മുന്‍പും നിരവധി സിനിമകളില്‍ മമ്മൂക്കയ്‌ക്കൊപ്പം ഫഹദ് അഭിനയിച്ചിരുന്നു. ബിലാലില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുന്നതെന്ന വിവരവും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കാതറീന്‍ ട്രീസയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം കാതറിന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ബിലാല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X