Just In
- 3 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 3 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 3 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 4 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിലാലിന് മുൻപ് ഒരു മാസ് ക്ലാസ് ചിത്രവുമായി മെഗാസ്റ്റാർ മമ്മൂട്ടിയും അമൽ നീരദും, ജനുവരിയിൽ...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലൻ കഥപാത്രങ്ങളിലൊന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത് ബിഗ് ബിയിലെ ബിലാൽ. മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. തിയേറ്ററുകളിൽ വിചാരിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ബിലാലും ബിഗ് ബിയും തരംഗം സൃഷ്ടിക്കുകയായിരുന്നു. ചിത്രത്തിലെ പഞ്ച് ഡയലോഗുകൾ ഇന്നും ആരാധകരുടെ ഇടയിൽ വൈറലാണ്.
മോളിവുഡ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബി2 . രണ്ട് വർഷങ്ങൾക്ക് മുൻപാണ് സംവിധായകൻ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രഖ്യാപനം മുതൽ ബിലാലിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോഴിത മമ്മൂട്ടി ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് പ്രചരിക്കുന്നത്.

ബിലാലിനെ കാത്തിരിക്കുന്നവർക്ക് മുന്നിലേയ്ക്ക് മറ്റൊരു ചിത്രവുമായി എത്തുകയാണ് മെഗാസ്റ്റാറും അമൽ നീരദും. അടുത്ത വർഷം ജനുവരിയോടെ ചിത്രം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ സിനിമയുടെ പേരോ കൂടുതൽവിവാരങ്ങളൊ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. വളരെ വൈകാതെ തന്നെ മാസ് ക്ലാസ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് വർഷം മുൻപാണ് സംവിധായകൻ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 2020 മാർച്ച് 26 ന് ആയിരുന്നു ചിത്രം തുടങ്ങാൻ തീരുമാനിച്ചത്.എന്നാൽ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നൂറ് ദിവസത്തോളമായിരുന്നു ബിലാലിനായി മമ്മൂട്ടി മാറ്റിവച്ചത്. ആരാധകരെ പോലെ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്ബിയിലെ താരങ്ങളും. മനോജ് കെജയൻ,മംമ്ത,ലെന തുടങ്ങിയവർ പല അഭിമുഖങ്ങളിലും ഇത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്നു ഭൂരിഭാഗം താരങ്ങളും ബിലാലിലും എത്തുമെന്നാണ് റിപ്പോർട്ട്. മനോജ് കെ ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആര് എത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ . ദുൽഖർ, ഫഹദ് കാർത്തി, ആര്യ തുടങ്ങിയവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ അബുവായി ഒരു സ്റ്റാർ തന്നെ എത്തുമെന്നാണ് മംമ്ത വെളിപ്പെടുത്തുന്നത്. അത് ആരായിരിക്കും എന്നുളളത് സസ്പൻസാണെന്നാണ് നടി മൂവി മാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആദ്യം മമ്മൂക്ക ഇറങ്ങണം, പിന്നെ ഫോർട്ട്കൊച്ചി റീ-ഓപ്പണാകണം. അപ്പോൾ ബിലാൽ തുടങ്ങും-മംമ്ത കൂട്ടിച്ചേർത്തു

നിലവിൽ ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ പുരോഗിച്ചുകൊണ്ടിരിക്കുകയാണ്. വരത്തന് വേണ്ടി തിരക്കഥയെഴുതിയ സുഹാസ് ഷറഫാണ് ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത്. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ തിരക്കഥയൊരുക്കുന്നത്. സമീർ താഹിർ തന്നെ ക്യാമറ ചെയ്യുമെന്നാണ് സൂചന. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം.അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.