ശ്രീനാഥ് ഭാസിയുടെ കമന്റിന് കൗണ്ടറുമായി മമ്മൂട്ടി; യുവതാരങ്ങള്‍ക്കിടയില്‍ താരമായി മെഗാസ്റ്റാര്‍

സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് മമ്മൂട്ടിയുടെ ഭീഷ്മപര്‍വമാണ്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി-അമല്‍നീരദ് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിലും അധികമാണ് സിനിമ നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമാണ് ഭീഷ്മപര്‍വമെന്നാണ് ആരാധകര്‍ പറയുന്നത്. എണ്‍പതുകളിലെ കഥയാണ് പറയുന്നത്.

mammootty,

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യല്‍ മീഡിയയിലും സിനിമകോളങ്ങിലുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഭീഷ്മപര്‍വം ടീം അംഗങ്ങള്‍ ഒന്നിച്ചെത്തിയ ഫില്‍മീ ബീറ്റിന്റെ അഭിമുഖമാണ്. മമ്മൂട്ടിയുടെ നേത്യത്വത്തിലായിരുന്നു താരങ്ങള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭീഷ്മപര്‍വത്തിലെ മിക്ക താരങ്ങളും അഭിമുഖത്തില്‍ എത്തിയിരുന്നു. ഇന്റര്‍വ്യൂവിലെ പ്രധാന ഹൈലൈറ്റ് മമ്മൂക്ക തന്നെയായിരുന്നു. മമ്മൂട്ടി- ശ്രീനാഥ് ഭാസി, സൗബിന്‍,ഷൈന്‍ ടോം എന്നിവരുടെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.

ഷോയില്‍ ആദ്യം ആര് സംസാരിച്ച് തുടങ്ങും എന്നതിന് ശ്രീനാഥ് ഭാസിയോട് 'ചാമ്പിക്കോ' എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.'ഭീകരമായിരുന്നു. അമേസിങ് എക്സ്പീരിയന്‍സ്. എല്ലാവരുടെയും കൂടെ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം,'' എന്ന് ശ്രീനാഥ് ഭാസി പറഞ്ഞ് തുടങ്ങിയപ്പോഴേക്കും, 'ശ്ശെടാ', എന്ന് മമ്മൂട്ടി ഇടയ്ക്ക് കൗണ്ടര്‍ അടിക്കുന്നുണ്ട്. ഇത് കേട്ട് ഭാസി, 'എന്താ മമ്മൂക്ക, കമോണ്‍' എന്ന് തിരിച്ച് രസകരമായ മറുപടിയും നല്‍കുന്നുണ്ട്.'മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് അടിപൊളിയായിരുന്നു. കണ്ടുപഠിക്കാനും കുറേ തെറി കേക്കാനും. വീ ഹാഡ് ലോട്ട്സ് ഓഫ് ഫണ്‍,'' എന്നും ശ്രീനാഥ് ഭാസി പറയുന്നു.

ഇതിനിടയ്ക്കും തഗ്ഗ്ുമായി മമ്മൂക്ക എത്തുന്നുണ്ട്.'ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ. നിങ്ങള്‍ ഒക്കെക്കൂടെ എന്നെ... ഡയറക്ടറുടെ അടുത്ത് നിന്നായിരിക്കും, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല,'' എന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം.'യാ, ഓര്‍മയില്ല എന്ന് തോന്നുന്നു മമ്മൂക്കക്ക്,'' എന്നായിരുന്നു ഭാസിയുടെ മറുപടി. ഇതുപോലെ തന്നെ ഫര്‍ഹാന്‍ ഫാസിലിനോടും മമ്മൂക്ക രസകരമായ കമന്റുമായി എത്തിയിരുന്നു.

ഭീഷ്മ പര്‍വത്തിലെ മറ്റ് അഭിനേതാക്കളായ റംസാന്‍, ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍, ശ്രിന്ദ, ജിനു ജോസഫ്, ലെന, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, അനഘ, വീണ നന്ദകുമാര്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാവരും തങ്ങളുടെ അനുഭവം പങ്കുവെച്ചിരുന്നു.ശ്രിന്ദയേയും മമ്മൂക്ക ട്രോളിയിരുന്നു. രസകരമായ താരങ്ങളുടെ അഭിമുഖം വൈറല്‍ ആയിട്ടുണ്ട്. പ്രേക്ഷകരോട് നന്ദി പറഞ്ഞതിന് ശേഷമാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.

ഒരു കുടുംബ ചിത്രമാണ് ഭീഷ്മപര്‍വം. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്. മൈക്കിള്‍ അഞ്ഞൂറ്റിക്കാരന്‍ എന്ന കഥാപാത്രത്തെയാണ്
താരം അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ലുക്ക് വൈറല്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X