മമ്മൂട്ടിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി! വാപ്പയും മകനും ചേര്‍ന്ന് പുത്തന്‍ കാര്‍ വാങ്ങി
Recommended Video
സിനിമാ അഭിനയത്തിന് പുറമേ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഏറ്റവും കൂടുതല്‍ ഇഷ്ടം വാഹനങ്ങളോടാണ്. മമ്മൂട്ടിയ്ക്ക് കാറുകളോട് ആണെങ്കില്‍ ദുല്‍ഖറിന് ബൈക്കിനോടും അതീവ താല്‍പര്യമുള്ള ആളാണ്. വാഹനക്കമ്പമുള്ള താരരാജാവും മകനും ആഡംബര കാറുകള്‍ പലകുറി വാങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ താരകുടുംബത്തിലേക്ക് മറ്റൊരു കാര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ഏറ്റവും പുതിയ വാഹനം. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഒന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കാവുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. അതിനൊപ്പം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും താല്‍പര്യത്തിന് അനുസരിച്ച് കാറില്‍ നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഹീറ്റ് ആന്‍ഡ് കൂള്‍ മസാജ് സൗകര്യങ്ങളുള്ള മുന്‍സീറ്റുകള്‍, എക്‌സിക്യൂട്ടീവ് പിന്‍ സീറ്റുകള്‍, ലംബാര്‍ മസാജിങ് സൗകര്യമുള്ള പീന്‍ സീറ്റ് എന്നിങ്ങനെ നിരവധി കസ്റ്റമൈസേഷനുകളാണ് വരുത്തിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് കാറിന്റെ ഓണ്‍റോഡ് വില.


Click it and Unblock the Notifications











