മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തി! ഈദ് നമസ്‌കാരത്തിനിടയിലെ വീഡിയോ വൈറല്‍! കാണൂ!
Recommended Video
തിരക്കുകള്‍ക്കിടയിലും നമസ്‌കാരം മുടക്കാറില്ല മമ്മൂട്ടി. സെറ്റില്‍ നിന്നും അദ്ദേഹം നമസ്‌ക്കരിക്കാറുണ്ട്. നോമ്പ് പിടിക്കുന്ന കാര്യത്തിലും കര്‍ക്കശക്കാരനാണ് അദ്ദേഹം. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പോവുന്നതും അദ്ദേഹം മുടക്കാറില്ല. മകനായ ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യത്തില്‍ വാപ്പച്ചിയെ പിന്തുടരുന്നുണ്ട്. ഇത്തവണത്തെ പെരുന്നാളിന് ഇരുവരും ഒരുമിച്ചാണ് പള്ളിയിലേക്ക് എത്തിയത്. ഇവരുടെ വരവിനിടയിലെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ആരേയും ഗൗനിക്കാതെ നടന്നുനീങ്ങുകയാണ് മമ്മൂട്ടി. പിന്നാലെയായി ദുല്‍ഖര്‍ സല്‍മാനും.
മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. നീല ഷര്‍ട്ടും ജീന്‍സുമായാണ് ദുല്‍ഖര്‍ സല്‍മാനും എത്തിയത്. മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് നിസ്‌കരിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മൈക്കുകളുമായി പലരും അടുത്തേക്ക് ചെന്നുവെങ്കിലും പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ പതിവ് ചിരിയുമായി നടന്നുനീങ്ങുന്ന മെഗാസ്റ്റാറിനേയും വീഡിയോയില്‍ കാണാം. താരജാഡകളില്ലാതെ തനിസാധാരണക്കാരാനായണ് അദ്ദേഹം പള്ളിയിലേക്ക് എത്താറുള്ളത്. ആ വരവിനിടയില്‍ സെല്‍ഫിയെടുക്കാനെത്തുന്നവരെ അദ്ദേഹം സ്‌നേഹപൂര്‍വ്വം ശാസിക്കാറുമുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വരുമ്പോള്‍ അത് ചെയ്ത് പോവുകയെന്ന ഉപദേശവും നല്‍കാറുണ്ട്.

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിനായി ചെലവഴിക്കാന്‍ സമയം നീക്കി വെക്കാറുണ്ട് മമ്മൂട്ടി. നമ്മളെ മാത്രം കാത്തിരിക്കുന്നവരാണ് അവരെന്നും അക്കാര്യത്തെക്കുറിച്ച് എന്നും ഓര്‍മ്മ വേണമെന്നുമാണ് അദ്ദേഹം പറയാറുള്ളത്. യുവതാരങ്ങളില്‍ പലരും അദ്ദേഹത്തെ മാതൃകയാക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഈദ് നമസ്‌കാരത്തിനെത്തുന്ന മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും, വീഡിയോ കാണാം.
കടപ്പാട്: മമ്മൂട്ടി ഫാന്‍സ് ക്ലബ്


Click it and Unblock the Notifications