മമ്മൂട്ടിയും ദുല്‍ഖറും തമ്മില്‍ ബോക്‌സോഫീസ് യുദ്ധം കാണേണ്ടി വരും! വരാനുള്ളത് 2 വമ്പന്‍ സിനിമകള്‍

അവധി ദിവസം മുന്നില്‍ കണ്ടാണ് പല സിനിമകളും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇനി വിഷുവിന് മുന്നോടിയായി മരക്കാര്‍ അടക്കമുള്ള വമ്പന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. പിന്നാലെ ഈദിന് മുന്നോടിയായിട്ടും റിലീസിന് ചില സിനിമകള്‍ ഒരുങ്ങുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതില്‍ രസകരമായ കാര്യം മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകള്‍ ഒന്നിച്ചെത്തുന്നു എന്നതാണ്.

mammootty-and-dulquer-salman

നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആണ് മേയ് മാസത്തോടെ റിലീസിനൊരുങ്ങുന്നത്. പ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഒരുക്കുന്ന ചിത്രം ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിയാനും ഇനിയും സമയം എടുക്കുമെന്നാണ് അറിയുന്നത്.

അതേ സമയം ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രവും ഈദിന് മുന്നോടിയായിട്ടായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. രണ്ട് സിനിമകളും ഒന്നിച്ചാണ് റിലീസ് എങ്കില്‍ ബോക്‌സോഫീസില്‍ വാപ്പയും മകനും തമ്മിലുള്ള പോരാട്ടം കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X