twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ മാധവനും മമ്മൂട്ടിയും ഒരുമിച്ചിട്ടും വിജയിച്ചില്ല, വെനീസീലെ വ്യാപാരി പരാജയപ്പെട്ടതിന് കാരണം?

    |

    സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്ത കൂട്ടുകെട്ടുകളിലൊന്നാണ് മമ്മൂട്ടി-ഷാഫി കോംപിനേഷന്‍. ഇവരുടെ കൂട്ടായ്മയിലെത്തിയ ചിത്രങ്ങള്‍ക്ക് മിക്കപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരൊറ്റത്തവണ മാത്രമേ ഈ കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പ് രുചിച്ചറിഞ്ഞിട്ടുള്ളൂ. ആരാധകരെല്ലാം ഇക്കാര്യത്തില്‍ കടുത്ത നിരാശയിലായിരുന്നു. മമ്മൂട്ടിയും ഷാഫിയും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ വന്‍പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയാതെ വരികയായിരുന്നു.

    വെനീസിലെ വ്യാപാരിയിലായിരുന്നു ഇരുവര്‍ക്കും കാലിടറിയത്. 2011ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ജെയിംസ് ആല്‍ബര്‍ട്ടായിരുന്നു ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. പവിത്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ യൂണിയന്‍ നേതാവായ അജയന്റെ കൊലപാതത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തിയത്. കയര്‍ തൊഴിലാളിയായാണ് കാവ്യ മാധവനെത്തിയത്. പവിത്രനുമായി അമ്മു പ്രണയത്തിലാവുകയായിരുന്നു പിന്നീട്.

    മമ്മൂട്ടി ഷാഫി കൂട്ടുകെട്ടില്‍ പിറന്ന നാലാമത്തെ ചിത്രമായിരുന്നു വെനീസിലെ വ്യാപാരി. തൊമ്മനും മക്കളുമെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായൊരുമിച്ചത്. മായാവിക്കും ചട്ടമ്പിനാടിനും ശേഷമായാണ് വെനീസിലെ വ്യാപാരി ഒരുക്കിയത്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ഗാനരംഗങ്ങള്‍ ഊട്ടിയില്‍ വെച്ച് ചിത്രീകരിച്ചിരുന്നു.

    Mammootty, Kavya madhavan

    വ്യത്യസ്തമായിട്ടായിരുന്നു ഷാഫി മുന്‍ചിത്രങ്ങളെല്ലാം ഒരുക്കിയത്. മമ്മൂട്ടിക്ക് കോമഡി വഴങ്ങുമോയെന്നും അത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്നുമൊക്കെ പലര്‍ക്കും സംശയമായിരുന്നു. അങ്ങനെയുള്ള സമയത്തായിരുന്നു ഷാഫി മമ്മൂട്ടിയെ നായകനാക്കി തൊമ്മനും മക്കളും എന്ന സിനിമയൊരുക്കിയത്. രാജന്‍ പി ദേവിനും ലാലിനുമൊപ്പം മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരും ഈ ചിത്രത്തിന് കൈയ്യടിച്ച് എത്തിയിരുന്നു. ഇതിന് ശേഷമായാണ് മായാവിയുമായി ഇവരെത്തിയത്.

    Recommended Video

    Mammootty's favourite food | FilmiBeat Malayalam

    തൊമ്മനും മക്കളും നേടിയ അതേ വിജയം രണ്ടാം തവണയും ആവര്‍ത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് മൂന്നാമത്തെ ചിത്രമായി ചട്ടമ്പിനാടുമായി ഇവരെത്തിയത്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗും സുരാജിന്റെ കോമഡി രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇതിന് ശേഷമായാണ് നാലാമതായി മമ്മൂട്ടിയും ഷാഫിയും എത്തിയത്. കാവ്യ മാധവനായിരുന്നു വെനീസിലെ വ്യാപാരിയില്‍ നായികയായെത്തിയത്. മുന്‍ചിത്രങ്ങളിലെ വിജയം ആവര്‍ത്തിക്കാതെ പോവുകയായിരുന്നു നാലാംതവണ. ശക്തമായ തിരക്കഥയുടെ അഭാവമായിരുന്നു ചിത്രത്തിന് തിരിച്ചടിയായി മാറിയത്.

    മേഘ്‌ന രാജിന്‍റെ ബേബി ഷവര്‍ ചടങ്ങില്‍ വികാരഭരിതനായി ധ്രുവ സര്‍ജ, കണ്ണ് നനയിപ്പിക്കുന്ന വീഡിയോമേഘ്‌ന രാജിന്‍റെ ബേബി ഷവര്‍ ചടങ്ങില്‍ വികാരഭരിതനായി ധ്രുവ സര്‍ജ, കണ്ണ് നനയിപ്പിക്കുന്ന വീഡിയോ

    English summary
    Mammootty and Kavya Madhavan joined together for Venicile Vyapari, movie failed because of this reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X