മമ്മൂട്ടിക്ക് മികച്ചതായിരുന്നു മോഹന്‍ലാലിനോ? താരരാജാക്കന്‍മാര്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നോ 2018?

ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കൂടി കുറച്ച് 2018 വിട പറയാനൊരുങ്ങുകയാണ്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഒട്ടനവധി കാര്യങ്ങളാണ് ഈ വര്‍ഷം സംഭവിച്ചത്. മലയാള സിനിമയെ സംബന്ധിച്ച് മാറ്റങ്ങളും മുന്നേറ്റങ്ങളും നഷ്ടങ്ങളുമൊക്കെയായാണ് ഈ വര്‍ഷം കടന്നുപോവുന്നത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന തരത്തിലുള്ള തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു ഇത്. അതേ സമയം തന്നെ മീടൂ പോലെയുള്ള വെളിപ്പെടുത്തലിലൂടെ പലരും ഞെട്ടിച്ചതും സിനിമയ്ക്ക് പിന്നിലെ മോശം കാര്യങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയതും അടുത്തിടെയായിരുന്നു. ഹോളിവുഡും ബോളിവുഡും മാത്രമല്ല ഇങ്ങ് മലയാളക്കരയിലും മീടൂ എത്തിയിരുന്നു. സിനിമയ്ക്ക് പുറത്തെ പല ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തുവന്നത് മീ ടൂവിലൂടെയായിരുന്നു. ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തിയവരില്‍ പലരും തങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു.

വ്യത്യസ്തമായ നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. പല താരങ്ങളുടെയും കരിയര്‍ തന്നെ മാറി മറിഞ്ഞ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. അതേ സമയം തന്നെ പ്രതീക്ഷിച്ചത്ര വിജയം നേടാതെ പോയ സിനിമകളുമുണ്ട്. പുതുമുഖ താരങ്ങളും നവാഗത സംവിധായകരുമൊക്കെ തിളങ്ങിയ വര്‍ഷം കൂടിയാണ് 2018. സ്ട്രീറ്റലൈറ്റ്‌സ്, പരോള്‍, അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് മെഗാസ്റ്റാര്‍ നായകനായെത്തിയ സിനിമകളായിരുന്നു ഇത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ അതിഥിയായും അദ്ദേഹമെത്തിയിരുന്നു. നീരാളി, കായംകുളം കൊച്ചുണ്ണി ഡ്രാമ ഈ മൂന്ന് സിനിമകളാണ് മോഹന്‍ലാലിന്റേതായി എത്തിയത്. ഇത് കൂടാതെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്‍ റിലീസിങ്ങിനൊരുങ്ങുന്നുമുണ്ട്. മലയാള സിനിമയുടെ നെടുംതൂണുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും 2018 എങ്ങനെയായിരുന്നു, പ്രതീക്ഷിച്ച പോലെ മുന്നേറിയോ? അതേക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

മോഹന്‍ലാലിന്റെ തിരിച്ചുവരവ്

മോഹന്‍ലാലിന്റെ തിരിച്ചുവരവ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ തുടക്കം കുറിച്ച താരത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു. വില്ലനായി തുടക്കം കുറിച്ച് ഇന്നിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് ഈ താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹമെങ്കിലും പഴയ പ്രതാപത്തിലേക്ക് താരം തിരികെ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കൈനിറയെ സിനിമകളെടുക്കാതെ വളരെ സെലക്റ്റീവായി മുന്നേറുകയെന്ന നയമാണ് താരം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നീരാളിയും ഡ്രാമയുമാണ് ഇതുവരെയായി റിലീസ് ചെയ്തത്. ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്‍ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.

നീരാളിയിലൂടെ തുടക്കം

നീരാളിയിലൂടെ തുടക്കം

ഒടിയനായുള്ള പരകായപ്രവേശത്തിനിടയിലെ ഇടവേളയിലാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്. സര്‍വൈവല്‍ ത്രില്ലറായെത്തിയ സിനിമയ്ക്ക് അത്ര മികച്ച സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. നിരവധി തവണ റിലീസുകള്‍ മാറ്റിയതും ചിത്രത്തിനെ തിരിച്ചടിയായിരുന്നു. നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു നീരാളിയിലെ താരങ്ങള്‍. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളി എന്ന വിശേഷണത്തോടെയായിരുന്നു സിനിമ ഇറങ്ങിയത്. 2018 ന്റെ പകുതിക്ക് വെച്ചായിരുന്നു മോഹന്‍ലാലിന്റെ ആദ്യ സിനിമയെത്തിയത്.

അതിഥിയായി ഞെട്ടിച്ചു

അതിഥിയായി ഞെട്ടിച്ചു

അതിഥിയായെത്തി ആ സിനിമ തന്നെ കവര്‍ന്നെടുക്കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് മോഹന്‍ലാലിന്. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായാണ് താരമെത്തിയത്. മുന്‍നിര താരങ്ങളില്‍ പലരും നോ പറഞ്ഞ കഥാപാത്രത്തെ ഏറ്റെടുക്കാനായി താരമെത്തുകയായിരുന്നു. അസാമാന്യ അഭിനയമികവായിരുന്നു അദ്ദേഹം പുറത്തെടുത്തത്. പുലിമുരുകന് പിന്നാലെ നൂറുകോടി ക്ലബില്‍ ഇടം നേടിയ സിനിമയായി മാറുകയായിരുന്നു ഇത്.

ഡ്രാമയ്ക്ക് സമ്മിശ്ര പ്രതികരണം

ഡ്രാമയ്ക്ക് സമ്മിശ്ര പ്രതികരണം

രഞ്ജിത്തിന്റെ ബിലാത്തിക്കഥയില്‍ മമ്മൂട്ടിയല്ല പകരം അതിഥിയായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനു സിത്താരയും നിരഞ്ജനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയായിരുന്നു ബിലാത്തിക്കഥ. രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ അതിനിടയിലാണ് സ്വന്തം തിരക്കഥയുമായാണ് സിനിമയൊരുക്കുന്നതെന്നും ബിലാത്തിക്കഥയില്‍ നിന്നും പിന്‍മാറിയെന്നും രഞ്ജിത്ത് വ്യക്തമാക്കിയത്. മരണ ശേഷം ഒരു വ്യക്തിക്ക് ഉചിതമായ രീതിയില്‍ യാത്രയയപ്പ് നല്‍കുന്നതും അവരുടെ അന്ത്യാഭിലാഷം നടപ്പിലാക്കുന്നതിനുമിടയിലെ കാര്യങ്ങളായിരുന്നു ഡ്രാമയിലുണ്ടായിരുന്നത്.

ഒടിയനെ കാണാന്‍ കാത്തിരിക്കുന്നു

ഒടിയനെ കാണാന്‍ കാത്തിരിക്കുന്നു

ഇന്ത്യന്‍ സിനിമ തന്നെ ഒന്നടങ്കം കാത്തിരിക്കുകയാണ് ഒടിയനെക്കാണാനായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയുമായാണ് ഇത്തവണ മോഹന്‍ലാല്‍ എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ശരീരഭാരം കുറച്ച് ചുള്ളനായും താരമെത്തുന്നുണ്ട്. കഠിനമായ ശാരീരിക പ്രയത്‌നം നടത്താനും താരം തയ്യാറായിരുന്നു. സംവിധായകനിലുള്ള വിശ്വാസമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രണവിനൊപ്പം തുടക്കമിട്ടു

പ്രണവിനൊപ്പം തുടക്കമിട്ടു

മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മോശമല്ലാത്തൊരു വര്‍ഷമാണ് കടന്നുപോവുന്നത്. പതിവ് പോലെ തന്നെ കൈനിറയെ സിനിമകളുമായാണ് അദ്ദേഹമെത്തിയത്. നവാഗതര സംവിധായകര്‍ക്കൊപ്പമായിരുന്നു സിനിമകളെല്ലാമെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഇതുവരെ റിലീസ് ചെയ്തത് കൂടാതെ 15 ലധികം സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയാണ് താരത്തെ ആകര്‍ഷിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സുമായാണ് അദ്ദേഹം ജനുവരിയിലെത്തിയത്. ഷാംദത്ത് സൈനുദ്ധീനായിരുന്നു സിനിമ സംവിധാനം ചെയ്തത്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദിക്കൊപ്പമായിരുന്നു ഈ ചിത്രവുമെത്തിയത്.

പരോളുമായെത്തിയപ്പോള്‍

പരോളുമായെത്തിയപ്പോള്‍

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത സിനിമയാണ് പരോള്‍. അലകസ് എന്ന ജയില്‍പുള്ളിയായാണ് മമ്മൂട്ടി എത്തിയത്. സാധാരണക്കാരിലൊരാളായി അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നയാളാണ് അലക്‌സ്. പ്രഖ്യാപനം മുതലേ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിരുന്നില്ല.

അങ്കിളായി

അങ്കിളായി

സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായും മമ്മൂട്ടി എത്തിയിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യു, മുത്തുണി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. സാറ്റലൈറ്റ് റൈറ്റ്‌സിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു ഈ ചിത്രം.

അബ്രഹാമായി തകര്‍ത്തടുക്കി

അബ്രഹാമായി തകര്‍ത്തടുക്കി

മമ്മൂട്ടിയുടെ കരിയര്‍ബ്രേക്ക് സിനിമയായി മാറിയിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററായ ആദിയെ വെട്ടിയാണ് ഈ ചിത്രം കുതിച്ചത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്തതും ഈ ചിത്രത്തിലൂടെയായിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഷാജി പാടൂരായിരുന്നു അബ്രഹാമിന്റെ സംവിധായകന്‍.

കുട്ടനാടന്‍ ബ്ലോഗുമായും എത്തി

കുട്ടനാടന്‍ ബ്ലോഗുമായും എത്തി

തിരക്കഥാകൃത്തായ സേതു ആദ്യമായൊരുക്കിയ സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയിലറുമൊക്കെ വൈറലായിരുന്നുവെങ്കിലും വിചാരിച്ചത്ര വിജയം നേടാതെ പോയ സിനിമയായിരുന്നു ഇത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ ഷംന കാസിം, അനു സിത്താര, റായി ലക്ഷ്മി എന്നിവരായിരുന്നു നായികമാരായെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X