മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ചരിത്രം തിരുത്തി! ബോക്സോഫീസില്‍ പുത്തനുണര്‍വായി ഇരുസിനിമകളും! കാണൂ
Recommended Video
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോക്‌സോഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം അരങ്ങേറുകയാണ്. സിനിമയിലെത്തി അധികം തികയുന്നതിനിടയില്‍ത്തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. സമാനതകളുള്ള സിനിമാജീവിതമാണ് ഇവരുടേത്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം പിന്തുണച്ചും പോത്സാഹിപ്പിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ആരോഗ്യകരമായ മത്സരങ്ങളെ ഇരുവരും പോത്സാഹിപ്പിക്കാറുണ്ട്. മലയാള സിനിമയുടെ നെടുംതൂണായും പരസ്പര പൂരകങ്ങളായുമൊക്കെയാണ് ഇവരെ സംവിധായകര്‍ വിശേഷിപ്പിക്കാറുള്ളത്. ഇവര്‍ക്ക് പിന്നാലെ തന്നെ അടുത്ത തലമുറയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തിലാവാറുണ്ട്. വിഷു, ഓണക്കാലത്തൊക്കെ ഇരുവരും സ്ഥിരമായി മത്സരിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീടെപ്പോഴേ മത്സരം കുറയുകയായിരുന്നു. അപൂര്‍വ്വമായി മാത്രമേ ഇവരുടെ സിനിമകള്‍ ഒരുമിച്ചെത്തിയിരുന്നുള്ളൂ. നിര്‍മ്മാതാക്കളെ സംബന്ധിച്ച് അവരാഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുടക്കുമതിലിനും അപ്പുറത്ത് ഗംഭീരനേട്ടമാണ് ലൂസിഫറും മധുരരജായും സ്വന്തമാക്കാന്‍ പോവുന്നതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പതിവില്ലാത്ത തരത്തില്‍ ഭീകര തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. മലയാള സിനിമ വ്യവസായത്തിന് തന്നെ പുത്തനുണര്‍വ്വുമായാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ അവതരിച്ചത്.

പുത്തനുണര്‍വ്വാണ്
ബോക്‌സോഫീസിനെ പഴയ പ്രൗഢിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ലൂസിഫറും മധുരരാജയും. പുതുവര്‍ഷം പിറന്ന് നാളിത്രയായപ്പോഴാണ് ആദ്യ മലയാള റിലീസുമായി ഇരുതാരങ്ങളും എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന മമ്മൂട്ടി കുട്ടനാടന്‍ ബ്ലോഗിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മധുരരാജയിലൂടെ. ഒടിയനും കായംകുളം കൊച്ചുണ്ണിക്കും ശേഷം വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രവുമായെത്തിയതാണ് മോഹന്‍ലാല്‍. ബോക്‌സോഫീസില്‍ പുത്തനുണര്‍വുമായാണ് താരരാജാക്കന്‍മാര്‍ എത്തിയത്.

കരിയര്‍ ബെസ്റ്റ് സിനിമകള്‍
ഇരുവരുടേയും കരിയര്‍ ബെസ്റ്റായി മാറിയേക്കാവുന്ന സിനിമകളാണ് ഇപ്പോള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നത്. തമിഴിലും തെലുങ്കിലുമുള്ള ഇടവേള അവസാനിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. പേരന്‍പും യാത്രയും ഗംഭീരമായി മാറിയതിന് പിന്നാലെയായാണ് മധുരരാജയുമായി മമ്മൂട്ടി എത്തിയത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററിലേക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ കുതിപ്പ്. മോഹന്‍ലാലാവട്ടെ 200 കോടി ക്ലബ് ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്. 8 ദിവസം പിന്നിടുന്നതിനിടയിലായിരുന്നു ചിത്രം 100 കോടി ക്ലബിലേക്കെത്തിയത്.

ചരിത്രനിമിഷം
സ്വന്തം റെക്കോര്‍ഡ് തിരുത്തിയും മലയാള സിനിമയിലെ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുമാണ് മോഹന്‍ലാലും മമ്മൂട്ടിയും മുന്നേറുന്നത്. ഈ രണ്ട് സിനിമകളും ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഇരുസിനിമകളും മുന്നേറുന്നത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിന്റെ കാര്യത്തിലും റെക്കോര്‍ഡ് നേടിയാണ് ഇരുസിനിമകളും മുന്നേറുന്നത്.

പഴയ പ്രൗഢി വീണ്ടെടുത്തു
നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബോക്‌സോഫീസിനെ അടക്കിഭരിച്ച് മുന്നേറുന്ന പതിവ് പാരമ്പര്യമാണ് ഇത്തവണ പുറത്തെടുത്തിട്ടുള്ളത്. മുണ്ടുടുത്തും മീശ പിരിച്ചും തോള്‍ ചെരിച്ചുള്ള വരവും മാത്രം പോര ആരാധകരുടെ കൈയ്യടി ലഭിക്കാന്‍ മാസ് ഡയലോഗും ആവശ്യമാണ്. ഇത്തരത്തിലുള്ള സകലമാന ചേരുവകളും സമന്വയിപ്പിച്ചുള്ള സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്.

സംവിധായകന്റെ ജനനം
മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെക്കൂടി കിട്ടിയിരിക്കുകയാണ് ലൂസിഫറിലൂടെ. സംവിധാനത്തോട് താല്‍പര്യമുണ്ടെന്ന് തുടക്കത്തില്‍ തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. നടനായി മുന്നേറുന്നതിനിടയിലും ക്യാമറയ്ക്ക് പുറകില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടിയായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. താന്‍ സിനിമ ചെയ്യുമ്പോള്‍ വിവിധ വിഭാഗങ്ങളിലായി തനിക്കൊപ്പം ആരൊക്കെ അണിനിരക്കണമെന്ന കാര്യത്തെക്കുറിച്ചപം കൃത്യമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്.

100 കോടി ക്ലബില്‍
ആദ്യ സിനിമയിലൂടെ തന്നെ 100 കോടി ക്ലബ് എന്ന നേട്ടവും പൃഥ്വിരാജിന് സ്വന്തമായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ സ്ഥിരീകരണമെത്തിയതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലായിരുന്നു. 100 കോടി ക്ലബിലെ ആദ്യ നായികയെന്ന നേട്ടം മഞ്ജു വാര്യര്‍ക്കും ലഭിച്ചിരിക്കുകയാണ്. പുലിമുരുകന് ശേഷം വീണ്ടും ഇതേ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം അവധിയാഘോഷിക്കാനായി അമേരിക്കയിലേക്ക് പോയത്.കേരള ബോക്‌സോഫീസില്‍ നിന്നും മാത്രമായി ലൂസിഫര്‍ 50 കോടി നേടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കാണാനാഗ്രഹിച്ച സിനിമ
തങ്ങള്‍ കാണാനാഗ്രഹിച്ച സിനിമയുമായിത്തന്നെയാണ് പൃഥ്വിരാജ് എത്തിയതെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ പറഞ്ഞത്. ആന്റണി പെരുമ്പാവൂരല്ല പൃഥ്വിയാണ് ശരിക്കും മോഹന്‍ലാല്‍ ഫാനെന്നും അദ്ദേഹത്തിന് നല്‍കാവുന്നതില്‍ വെച്ച് മികച്ച ട്രിബ്യൂട്ട് തന്നെയാണ് ഈ സിനിമയെന്നും അവര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ വിഷുക്കൈനീട്ടം
ആഘോഷമേതായാലും മാറ്റ് കൂട്ടാനായി സിനിമയുമായി താനെത്തുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. കൈനിറയെ സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഈ സിനിമ കണ്ടപ്പോള്‍ കൈയ്യടിച്ചിരുന്നു. അവധിക്കാലവും വിഷുവുമൊക്കെയായി കുടുംബ പ്രക്ഷേകരെല്ലാം ചിത്രത്തെ സ്വീകരിച്ചിരുന്നു. കുട്ടികള്‍ക്കും രാജയെ ഇഷ്ടമാവുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു മമ്മൂട്ടി എത്തിയത്.

രാജ വീണ്ടും വന്നപ്പോള്‍
9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും അവതരിച്ചിട്ടുള്ളത്. വീണ്ടുമൊരു വരവുമായി രാജ എത്തുമെന്ന സൂചനയും നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. മിനിസ്റ്റര്‍ രാജയ്ക്കായി ആരൊക്കെ അണിനിരക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. പൃഥ്വിരാജിന്റെ അഭാവത്തെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. അവന്‍ സിനിമ പിടിക്കുകയാണെന്ന ഡയലോഗിലൂടെയും കൈയ്യടി വാങ്ങിയിരുന്നു മമ്മൂട്ടി.

കടുത്ത തിരക്ക്
ക്രമാതീതമായ തിരക്ക് കാരണം പല തിയേറ്ററുകളിലും എക്‌സ്ട്രാ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ച്ചയായി 70 മണിക്കൂറിലധികം പ്രദര്‍ശനമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. 100 മണിക്കൂറെന്ന റെക്കോര്‍ഡുമായാണ് ലൂസിഫര്‍ കുതിച്ചത്. അതിന് പിന്നാലെയായാണ് മധുരരാജയും പ്രദര്‍ശനത്തില്‍ റെക്കോര്‍ഡിട്ടത്.

ബ്ലോക്ക് ബസ്റ്ററിലേക്ക്
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാവുമോ മധുരരാജയെന്ന തരത്തിലുള്ള സംശയമുന്നയിച്ചും ആരാധകരെത്തിയിരുന്നു. ഏപ്രില്‍ 12നായിരുന്നു സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണവുമായാണ് സിനിമ മുന്നേറുന്നത്. രാജ ട്രിപ്പിള്‍ സ്‌ട്രോംഗെന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവുമായിത്തന്നെയാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്.

രാജ-ലൂസിഫര്‍ താരതമ്യം
ലൂസിഫറായിരുന്നു ആദ്യം തിയേറ്ററുകളിലേക്കെത്തിയത്. പിന്നാലെയായാണ് രാജയെത്തിയത്. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ ഇരുസിനിമകള്‍ക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് രണ്ട് സിനിമകളും. തുടക്കം മുതല്‍ത്തന്നെ ഇരുസിനിമകളേയും താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. അത് ശരിയായ രീതിയല്ലെന്നും വ്യത്യസ്തമായ സിനിമകളാണ് രണ്ടുമെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.


Click it and Unblock the Notifications