twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമെഴുതിയാല്‍ അത് ഏക്കാലവും നിലനില്‍ക്കും: ജയസൂര്യ

    By Prashant V R
    |

    മലയാളത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളും സിനിമകളുമായി മുന്നേറുന്ന താരമാണ് ജയസൂര്യ. തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം നടന്‍ എപ്പോഴും മികവുറ്റതാക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ എടുക്കാറുളള താരം കൂടിയാണ് ജയസൂര്യ. മുന്‍പ് തന്റെ പല സിനിമകള്‍ക്കുമായി ജയസൂര്യ നടത്തിയ മേക്കോവറുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. നടന്റെതായി വരാറുളള മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    വേര്‍സറ്റൈല്‍ ആക്ടര്‍ എന്നാണ് ജയസൂര്യയെ പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിക്കാറുളളത്‌. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം തന്റെ കഠിന പ്രയത്‌നംകൊണ്ട് മോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന താരം പിന്നീട് സെലക്ടീവായി മാറുകയായിരുന്നു.

    തുടര്‍ന്ന് അഭിനയസാധ്യതയുളള

    തുടര്‍ന്ന് അഭിനയ സാധ്യതയുളള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങി നടന്‍. ഇയോബിന്റെ പുസത്കത്തിലെ വില്ലന്‍ വേഷവും ക്യാപ്റ്റനില്‍ വിപി സത്യനായുളള പ്രകടനവും ആടിലെ ഷാജി പാപ്പനുമെല്ലാം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് ഹീറോ മുതല്‍ സാധാരണക്കാരന്റെ വേഷം വരെ ജയസൂര്യയുടെ കൈയ്യില്‍ ഭദ്രമാകാറുണ്ട്.

    അടുത്തിടെ ദ ക്യൂവിന്

    അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.
    ബെസ്റ്റ് ആക്ടര്‍ എന്നൊരു സംഭവമില്ലെന്ന് ജയസൂര്യ പറയുന്നു. ബെസ്റ്റ് ആക്ടര്‍ ആവുക എന്നത് അവസാനമാവുക എന്നതാണ്. ബെസ്റ്റ് ഇല്ല, ബെറ്ററേ ഉളളൂ. ബെറ്ററായികൊണ്ടിരിക്കുക എന്ന് പറയുന്നൊരു സംഭവമുണ്ട്. ബെറ്റര്‍ ആവണമെന്നുണ്ടെങ്കില്‍ നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണം.

    ഞാന്‍ എന്റെ കൂടെ

    ഞാന്‍ എന്റെ കൂടെ അഭിനയിക്കുന്നവരോടെല്ലാം ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ചാക്കോച്ചനൊപ്പം അഭിനയിക്കുപ്പോള്‍ അളിയാ കിട്ടുന്നുണ്ടല്ലോ അല്ലെ, പ്രശ്‌നമൊന്നും ഇല്ലല്ലോ ഇങ്ങനെയൊക്കെ ചോദിക്കാറുണ്ട്. അപ്പോ അവന്‍ പറയും ഒകെ ആണ്. കുഴപ്പമില്ല. ഇങ്ങനെ കൂടെ അഭിനയിക്കുന്നവരോടൊപ്പം എപ്പോഴും ആശയവിനിമയം നടത്തുന്നത് നമ്മുടെ അഭിനയം നല്ലാതാക്കാന്‍ സഹായിക്കും. ജയസൂര്യ പറയുന്നു.

    Recommended Video

    Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
    സിദ്ധിക്ക് ഇക്കയെ

    സിദ്ധിക്ക് ഇക്കയെ പോലെയുളള ആക്ടേഴ്‌സിനെ അടുത്ത് കിട്ടുമ്പോള്‍ ഒന്നും വിടാറില്ലെന്നും നടന്‍ പറയുന്നു. അഭിനയത്തെക്കുറിച്ചുളള പല കാര്യങ്ങളും അദ്ദേഹത്തോട് ചോദിച്ചറിയാറുണ്ട്. മമ്മൂക്കയെയും ലാലേട്ടനെയും കാണുമ്പോഴെല്ലാം ഒരു പുസ്തകമെഴുതികൂടെ എന്ന് ചോദിക്കാറുണ്ടെന്നും ജയസൂര്യ പറയുന്നു. കാരണം നമ്മളെ പോലെയുളള താരങ്ങള്‍ക്ക് അത് നന്നായി ഉപകരിക്കും.

    അഭിനയത്തിന്റെ പാഠപുസ്തകങ്ങളാണ്

    അഭിനയത്തിന്റെ പാഠപുസ്തകങ്ങളാണ് അവരെല്ലാം. അവര്‍ രണ്ടുപേരും ചെയ്തുവെച്ചത് പോലെയുളള കഥാപാത്രങ്ങള്‍ ഈ ജന്മത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. കാരണം അത്രയ്ക്കും സിനിമകളാണ് അവര്‍ രണ്ടുപേരും ചെയ്തുവെച്ചിരിക്കുന്നത്. ഇന്ന് നമ്മള്‍ക്ക് മോണിറ്ററൊക്കെ ഉണ്ട്. ചെയ്തുവെച്ചത് ഒന്ന് കൂടെ നോക്കാം. പക്ഷേ അന്ന് അതില്ലായിരുന്നു.

    മോണിറ്ററൊന്നും ഇല്ലാതെ

    മോണിറ്ററൊന്നും ഇല്ലാതെ അഭിനയിച്ച് വിസ്മയിപ്പിച്ച അവരൊക്കെയാണ് യഥാര്‍ത്ഥ ഇതിഹാസങ്ങള്‍. അവരെ കാണുമ്പോഴെല്ലാം പുസ്തകത്തിന്റെ കാര്യം പറയാറുണ്ട്. മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമെഴുതിയാല്‍ അത് ഏക്കാലവും നിലനില്‍ക്കും. ഇനിയുളള തലമുറകള്‍ക്കെല്ലാം അത് നന്നായി ഉപകരിക്കും. അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

    Read more about: jayasurya
    English summary
    ammootty and mohanlal are the real legends in mollywood, says jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X