മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളാണ് മലയാള സിനിമയുടെ നിലവാരം ഉയര്‍ത്തിയത്! തുറന്നുപറഞ്ഞ് ഉര്‍വ്വശി
മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുളള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പര്‍ താരങ്ങളെക്കുറിച്ച് നടി ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

അവരുടെ ചിത്രങ്ങള്‍ വരുന്നതിന് മുന്‍പ് മലയാള സിനിമ എന്ന് പറഞ്ഞാല്‍ വൃത്തിക്കെട്ട പടങ്ങള്‍ എന്നായിരുന്നു കേരളത്തിന് പുറത്തുളളവര്‍ വിചാരിച്ചിരുന്നതെന്ന് നടി പറയുന്നു. അതുപോലത്തെ കുറെ ചിത്രങ്ങള്‍ ആ സമയത്ത് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം റിലീസ് ചെയ്യുകയും അവയെല്ലാം സ്വീകരിക്കപ്പെടുകയും ചെയ്തതോടെ പുറത്തുളളവരുടെ മനസ്സിലും മലയാള സിനിമയുടെ നിലവാരമുയര്‍ന്നു എന്നും ഉര്‍വ്വശി പറഞ്ഞു.
Recommended Video
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളായ ന്യൂഡല്‍ഹി, ചിത്രം, മൂന്നാം മുറ, ഒരു സിബിഐ ഡയറിക്കുറിപ്പ്, സാമ്രാജ്യം, അയ്യര്‍ ദി ഗ്രേറ്റ്, കാലാപാനി, സ്ഫടികം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് വലിയ പ്രദര്‍ശന വിജയം നേടിയ സിനിമകളാണ്. മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം അന്യഭാഷയില്‍ വലിയ ശ്രദ്ധ നേടിയ മലയാളി സൂപ്പര്‍താരം സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ക്ക് ആന്ധ്രയിലായിരുന്നു വലിയ സ്വീകാര്യത ലഭിച്ചിരുന്നത്.
നടന്റെ മിക്ക ആക്ഷന്‍ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെയാണ് മറ്റ് താരങ്ങളുടെയും സിനിമകള്‍ എത്തിയത്. പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ പോലെയുളള താരങ്ങളുടെ സിനിമകളെല്ലാം മറ്റു സംസ്ഥാനങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മുന്‍നിര നായികമാരില്‍ ഒരാളായി ഏറെക്കാലം തിളങ്ങിയ നടിയാണ് ഉര്‍വ്വശി.
സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ഉര്‍വ്വശി ഇപ്പോഴും സിനിമാരംഗത്ത് സജീവമാണ്. ഈ വര്‍ഷമാദ്യം സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച ചിത്രത്തിലൂടെയും ഉര്‍വ്വശി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയിട്ടുളള താരമാണ് ഉര്‍വ്വശി.


Click it and Unblock the Notifications