മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയില്‍! താരരാജാക്കന്‍മാരുടെ സംഗമം ആഘോഷമാക്കി ആരാധകര്‍! വീഡിയോ കാണാം!
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരത്തില്‍ നിന്നും തുടങ്ങി മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഇരുവരും. ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമ ആലോചിക്കാന്‍ വയ്യെന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഇരുതാരങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ ഇരുവരും ഒരുമിച്ചെത്തിയാല്‍ ആരാധകര്‍ക്ക് ഉത്സവമാണ്. അത് പോലെ തന്നെയാണ് പൊതുവേദികളിലെ കാര്യവും. താരസംഘടനയായ അമ്മയുടെ യോഗത്തിലും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെ ഇവര്‍ ഒരുമിച്ചെത്തുമ്പോള്‍ ആരാധകര്‍ അതാഘോഷമാക്കി മാറ്റാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.
കേരള ഫിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനായാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയത്. മലയാളത്തിന്റെ അഭിമാന താരമായ മഘുവിനൊപ്പം ചേര്‍ന്നാണ് ഇവര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരരാജാക്കന്‍മാരുടെ വരവ് ആരാധകരും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയാല്‍ പിന്നത്തെ കാര്യം പറയേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. പരിപാടിക്കിടയില്‍ കുശലം പറയുന്ന താരരാജാക്കന്‍മാരെ ട്രോളര്‍മാരും ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











