കറുപ്പില്‍ കൊലമാസ് എന്‍ട്രിയുമായി മമ്മൂട്ടിയും മോഹന്‍ലാലും, അനീഷയുടെ വിവാഹ വിരുന്നിലെ കൂടിക്കാഴ്ച

മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ്. ഇവരുടെ സമാഗമം ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ ശേഷമായാണ് സിനിമാലോകത്തുള്ളവര്‍ക്ക് പ്രത്യേകമായി വിരുന്നൊരുക്കിയത്. താരങ്ങളും പിന്നണി പ്രവര്‍ത്തകരുമെല്ലാം അനീഷയുടേയും എമിലിന്റേയും വിവാഹ വിരുന്നില്‍ പങ്കെടുക്കാനായെത്തിയിരുന്നു.

കുടുംബസമേതമായാണ് മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തത്. പള്ളിയിലെ ചടങ്ങില്‍ പ്രണവും വിസ്മയയും പങ്കെടുത്തിരുന്നു. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയുടെ വരവോടെ സോഷ്യല്‍ മീഡിയയും അതാഘോഷമാക്കി മാറ്റുകയായിരുന്നു. താരങ്ങളും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുമ്പോഴെല്ലാം അത് വാര്‍ത്തയാണ്. ഇത്തവണയും അതേ കാര്യമാണ് ആവര്‍ത്തിച്ചത്. ലോക് ഡൗണിന് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റുകയായിരുന്നു. ലോക് ഡൗണ്‍ സമയത്ത് മമ്മൂട്ടി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായും താരമെത്തിയിരുന്നു. മലയാള സിനിമയുടെ താരരാജാക്കന്‍മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

കാത്തിരുന്ന കൂടിക്കാഴ്ച

കാത്തിരുന്ന കൂടിക്കാഴ്ച

വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയയില്‍ നിറഞ്ഞുനിന്നത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളുമായാണ് ഇരുവരും എത്തിയത്. ദിലീപിന്റേയും മോഹന്‍ലാലിന്റേയും മാസ് എന്‍ട്രിയുടെ വീഡിയോയും ചിത്രങ്ങളുമായിരുന്നു നേരത്തെ വൈറലായി മാറിയത്. മമ്മൂട്ടി വന്നതോടെ കഥ മാറുകയായിരുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായാണ് താരമെത്തിയത്. പുറകിലായി കെട്ടിവെച്ച മുടിയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

വീട്ടുകാരനെപ്പോലെ

വീട്ടുകാരനെപ്പോലെ

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം വീട്ടിലെ ചടങ്ങ് പോലെയായാണ് അനുഭവപ്പെടുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. വിവാഹനിശ്ചയത്തിനും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനും എല്ലാവരേയും കാണാനുമായതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. നേരത്തെ മോഹന്‍ലാലും പ്രണവും സുചിത്രയുമായിരുന്നു തിളങ്ങിയതെങ്കില്‍ ഇത്തവണ വിസ്മയയും എത്തിയിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു ഇവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത്.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception
പ്രണവുമുണ്ട്

പ്രണവുമുണ്ട്

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല പ്രണവും അനീഷയുടെ വിവാഹത്തില്‍ തിളങ്ങിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല പ്രണവും അനീഷയുടെ വിവാഹത്തില്‍ തിളങ്ങിയിരുന്നു. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് അനീഷയുടേയും എമിലിന്‍റേയും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിരുന്നു. മുണ്ടണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു മുന്‍പ് വൈറലായി മാറിയത്. കറുപ്പ് നിറത്തിലുള്ള സ്യൂട്ടിലും കുര്‍ത്തിയിലുമായാണ് ഇത്തവണ പ്രണവ് എത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇടയില്‍ നില്‍ക്കുന്ന പ്രണവിന്‍റെ ഫോട്ടോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X