മമ്മൂട്ടിയും മോഹന്‍ലാലും അന്ന് ഏറ്റുമുട്ടി! പരുന്തും മാടമ്പിയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്?

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലത്തരത്തില്‍ നിന്നും മുന്‍നിരയിലേക്കെത്തി താരമായി മാറിയവരാണ് ഇരുവരും. സമാനതകളുള്ള സിനിമാജീവിതമാണ് ഇവരുടേത്. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. അതിഥികളായി ഇരുവരും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുമുണ്ട്. അതേ പേരില്‍ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ശക്തമായ ആരാധകപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ ഒരേ സമയത്ത് ഇരുവരും സിനിമകളുമായി എത്തുമ്പോഴൊക്കെ ആരാധകരും ആവേശത്തിലാവാറുണ്ട്.

മോഹന്‍ലാല്‍-ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളിലൊന്നായ മാടമ്പി തിയേറ്ററുകളിലേക്കെത്തിയിട്ട് 11 വര്‍ഷം തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കാവ്യ മാധവന്‍, അജ്മല്‍ അമീര്‍, കെപിഎസി ലളിത, മല്ലിക കപൂര്‍ തുടങ്ങിയവര്‍ അണിനിരന്ന കുടുംബ ചിത്രത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. അമ്മമഴക്കാറിന് കല്യാണക്കച്ചേരി , എന്റെ ശാരികേ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണ പിള്ള എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

Mammootty, Mohanlal

മമ്മൂട്ടി നായകനായെത്തിയ പരുന്തും ഇതേ സമയത്താണ് തിയേറ്ററുകളിലേക്കെത്തിയത്. എം പത്മകുമാറായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടി, ജയസൂര്യ, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയത്ത് സിനിമകളുമായി എത്തുന്നതിനായിരുന്നു ആ വര്‍ഷം സാക്ഷ്യം വഹിച്ചത്. വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X