twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചു, പട്ടാളവും ബാലേട്ടനും ഒരുമിച്ചെത്തി, വിജയിച്ചത് ഈ സിനിമ

    |

    വ്യത്യസ്തമായ സിനിമകളുമായാണ് താരങ്ങളെല്ലാം എത്താറുള്ളത്. പ്രമേയത്തിലും അവതരണ ശൈലിയിലും വ്യത്യസ്തതകള്‍ കൊണ്ടുവരാനായാണ് എല്ലാവരും ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളും മുന്നേറുന്നത്. വ്യത്യസ്തമായതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് താരങ്ങള്‍ പറയാറുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായി ഒരുമിച്ചെത്തിയാല്‍ ആരാധകര്‍ക്ക് അത് ആഘോഷമാണ്.

    ഓണത്തിനും വിഷുവിനുമെല്ലാം ചിത്രങ്ങളുമായി ഇരുവരും എത്താറുമുണ്ടായിരുന്നു. അതിഥിയായും വില്ലനായും അച്ഛനും മകനുമായെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 17 വര്‍ഷം മുന്‍പുള്ള ഓണക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഒരുമിച്ച് സിനിമകളുമായെത്തിയിരുന്നു. മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ മമ്മൂട്ടിയാവട്ടെ അത്ര മികച്ച നേട്ടമായിരുന്നില്ല അന്ന് സ്വന്തമാക്കിയത്. പട്ടാളവും ബാലേട്ടനുമായിരുന്നു ഈ രണ്ട് സിനിമകള്‍.

    മമ്മൂട്ടിയും മോഹന്‍ലാലും

    മമ്മൂട്ടിയും മോഹന്‍ലാലും

    മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു ഇരുവരും. സ്‌ക്രീനില്‍നിരവധി തവണ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. 2003 ലെ ഓണക്കാലത്ത് ഇരുവരും ഒരുമിച്ച് സിനിമകളുമായെത്തിയിരുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട സമയമായിരുന്നു അത്.ഇരുവരും ഒരുമിച്ച് സിനിമകളുമായെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതലേ തന്നെ ആരാധകര്‍ ആവേശത്തിലാവാറുണ്ട്. ആരാണ് മികച്ച വിജയം സ്വന്തമാക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

    ബാലേട്ടനും പട്ടാളവും

    ബാലേട്ടനും പട്ടാളവും

    ബാലേട്ടനുമായാണ് മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയാവട്ടെ പട്ടാളവുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയായിരുന്നു ഇരുസിനിമകളും ഒരുക്കിയത്. മോഹന്‍ലാലിനായിരുന്നു മികച്ച വിജയം ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ബാലേട്ടന് പിന്നാലെ പോയതോടെ പട്ടാളം പിന്നാക്കമാവുകയായിരുന്നു. വന്‍പ്രതീക്ഷയോടെയായിരുന്നു പട്ടാളവും തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     പട്ടാളവുമായി മമ്മൂട്ടി

    പട്ടാളവുമായി മമ്മൂട്ടി

    മമ്മൂട്ടി, ബിജു മേനോന്‍, ജ്യോതിര്‍മയി, ടെസ തുടങ്ങി വന്‍താരനിര അണിനിരന്ന സിനിമയായിരുന്നു പട്ടാളം. ഗ്രാമത്തിലേക്ക് മിലിട്ടറി ക്യാംപ് വരുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മേജര്‍ പട്ടാഭിരാമനെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളുണ്ടായിരുന്നുവെങ്കിലും ചിത്രം വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. ബിജു മേനോനല്ല സിനിമയുടെ പരാജയത്തിന് കാരണമെന്ന് മുന്‍പ് ലാല്‍ ജോസ് പറഞ്ഞിരുന്നു.

    ബാലേട്ടനായി മോഹന്‍ലാലും

    ബാലേട്ടനായി മോഹന്‍ലാലും

    ബാലേട്ടനെന്ന കുടുംബനാഥനായാണ് മോഹന്‍ലാല്‍ എത്തിയത്. ദേവയാനി, ഇന്നസെന്റ് , സുധീഷ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിഎം വിനു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടിഎ ഷാഹിദായിരുന്നു. അടിക്കടിയുള്ള പരാജയങ്ങളില്‍ മോഹന്‍ലാലിന്റെ പ്രൗഢി മങ്ങിയ സമയത്തായിരുന്നു ബാലേട്ടന്റെ റിലീസ്. ചിത്രം വന്‍വിജയമായി മാറിയതോടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു മോഹന്‍ലാല്‍.

    ജയറാമില്‍ നിന്നും

    ജയറാമില്‍ നിന്നും

    മോഹന്‍ലാലിനെയായിരുന്നില്ല ബാലേട്ടനിലേക്ക് ആദ്യം നായകനായി പരിഗണിച്ചിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അച്ഛനും മകനും തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുള്ള ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞത് ടിഎ ഷാഹിദായിരുന്നു. ജയറാമിനെ നായകനാക്കാമെന്നായിരുന്നു ആദ്യം കരുതിയത്. ഷാഹിദിന്റെ മനസ്സിലുണ്ടായിരുന്നത് ജയറാമായിരുന്നു. എന്നാല്‍ തന്റെ മനസ്സിലെ നായകന്‍ മോഹന്‍ലാലായിരുന്നുവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ജയറാം നേരത്തെയും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും വിഎം വിനു പറഞ്ഞിരുന്നു. സിനിമയുടെ കഥ മോഹന്‍ലാലിനും ഇഷ്ടമായതോടെയായിരുന്നു ബാലേട്ടന്റെ ചിത്രീകരണം തുടങ്ങിയത്.

    English summary
    Mammootty and Mohanlal movie competition in boxoffice, finally Mohanlal won the game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X