മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും ഹിറ്റ് നായിക സുചിത്ര എവിടെ? ലേറ്റസ്റ്റ് ചിത്രം വൈറല്‍! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സുചിത്ര. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം വിവാഹത്തോടെ സിനിമയോട് ബൈ പറയുകയായിരുന്നു. സുചിത്രയുടെ സഹോദരനായ ദീപു കരുണാകരനും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷരാവുന്ന നായികമാരുടെ ഇടയിലേക്കാണ് സുചിത്രയും ഇടംപിടിച്ചത്. സിനിമയോട് ബൈ പറഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇന്നും ഈ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തൊണ്ണൂറുകളില്‍ മലയാള സിനിമയെ അടക്കിഭരിച്ച നായികമാരിലൊരാള്‍ കൂടിയാണ് ഈ താരം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സുചിത്രയുടെ ലേറ്റസ്റ്റ് വിശേഷത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

പുതിയ ഫോട്ടോ

പുതിയ ഫോട്ടോ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ശരത് പങ്കുവെച്ച പുതിയ ഫോട്ടോയിലാണ് സുചിത്രയെ വീണ്ടും കണ്ടത്. ഹാപ്പി മൊമന്റ് എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. സുചിത്രയും സഹോദരനായ ദീപു കരുണാകരനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. എവര്‍ഗ്രീന്‍ താരമായ സുചിത്രയുടെ പുതിയ ഫോട്ടോ കാണാനായതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുമുണ്ട്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സഹോദരിയായും നായികയായും വേഷമിടാനുള്ള അവസരവും സുചിത്രയ്ക്ക് ലഭിച്ചിരുന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരം കൂടിയായിരുന്നു സുചിത്ര. ലഭിച്ചിരുന്നതെല്ലാം അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നുവെന്നതാണ് പ്രധാന പ്രത്യേകത. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.

തമിഴിലും തിളങ്ങി

തമിഴിലും തിളങ്ങി

മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ജഗദീഷ്, തുടങ്ങിയവരുടെ നായികയായിത്തിളങ്ങിയ സുചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 38 സിനിമകളിലാണ് താരം അഭിനയിച്ചത്. ഗോപുര വാസലിലെ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാര്‍ത്തിക്ക് മുത്തുരാമന്‍, ഭാനുപ്രിയ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സുചിത്രയും അഭിനയിച്ചത്.

നൃത്തത്തിലും പ്രാവീണ്യം

നൃത്തത്തിലും പ്രാവീണ്യം

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയ താരം കൂടിയായിരുന്നു സുചിത്ര. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിവരുന്നുണ്ട് താരം. നാട്യഗ്രഹയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്ന് ഒരിടയ്ക്ക് താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് അമേരിക്കയിലെ പഠനരീതിയെന്നും വെല്ലുവിളി നിറഞ്ഞ ജോലിയാണ് അതെന്നും താരം വ്യക്തമാക്കിയിരുന്നു.

അമ്മയുടെ ജോയന്റ് സെക്രട്ടറി

അമ്മയുടെ ജോയന്റ് സെക്രട്ടറി

താരസംഘടനയായ അമ്മയുടെ ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് സുചിത്ര. രണ്ട് തവണയാണ് താരം ഈ പദവി ഏറ്റെടുത്തത്. സംഘാടകയായും അമരക്കാരിയായമൊക്കെ നിരഞ്ഞുനിന്ന താരത്തിന് മികച്ച പിന്തുണയായിരുന്നു സഹതാരങ്ങള്‍ നല്‍കിയത്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി ഇടയ്ക്ക് താരത്തെ കാണാറുണ്ട്.

ചാനല്‍ പരിപാടികളില്‍

ചാനല്‍ പരിപാടികളില്‍

റിയലിറ്റി ഷോകളില്‍ സെലിബ്രിറ്റി ജഡ്ജായും സുചിത്ര എത്താറുണ്ട്. വിവിധ ചാനലുകളിലെ പരിപാടികള്‍ക്കായി താരം എത്തിയിരുന്നു. അപ്പോഴെല്ലാം പ്രേക്ഷകര്‍ ചോദിച്ചിരുന്നത് സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. അമ്മയുടെ വഴിയേ മകളും സിനിമയിലേക്കത്തുമോയെന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്നും അമേരിക്കയില്‍ ജനിച്ചതിനാല്‍ മകള്‍ക്ക് മലയാളം അറിയില്ലെന്നും അമ്മയുടെ സിനിമകളെക്കുറിച്ചൊന്നും അറിയില്ലെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.

അന്നും ഇന്നും ഒരുപോലെ

അന്നും ഇന്നും ഒരുപോലെ

സുചിത്ര അന്നും ഇന്നും ഒരുപോലെ തന്നെയാണെന്നും വലിയ മാറ്റങ്ങളൊന്നും കാഴ്ചയില്‍ പ്രകടമല്ലെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ക്ഷണനേരം കൊണ്ടാണ് സുചിത്രയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നതും. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സജീവമാണ് താരം. ലേറ്റസ്റ്റ് വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. 15 വര്‍ഷത്തിലധികമായി സിനിമയില്‍ നിന്നും മാറിനിന്നിട്ട്, ഇന്നും താരത്തോട് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം മാത്രം, ഇനിയെങ്കിലും സിനിമയിലേക്ക് തിരിച്ചുവന്നൂടേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X