മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍! സുചിത്രയുണ്ട്, സുല്‍ഫത്തിനെ കൊണ്ട് വരാതെ മമ്മൂട്ടി
മലയാള സിനിമയുടെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. നാല് പതിറ്റാണ്ടുകളോളമായി ഇരുവരും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ളതും ഇരുവര്‍ക്കുമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളുടെ പേരില്‍ ഫാന്‍ ഫൈറ്റ് നടക്കുന്നത് പതിവാണ്. ആശയങ്ങളിലൂടെ നടത്തുന്ന ഈ യുദ്ധം പെട്ടെന്ന് അവസാനിക്കാറുമുണ്ട്. അതേ സമയം ഇരു താരങ്ങളും തമ്മിലുള്ള ബന്ധമാണ് ശ്രദ്ധേയം.
സൂപ്പര്‍ താരങ്ങള്‍ എന്നതിലുപരി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് രണ്ട് താരങ്ങളും. ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച രണ്ട് സൂപ്പര്‍ താരങ്ങള്‍ എന്ന റെക്കോര്‍ഡും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാപ്രേമികള്‍. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു താരരാജാക്കന്മാര്‍ അടുത്ത് അടുത്ത് ഇരുന്നത്.

ഇരുവരും ഒന്നിച്ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ചിത്രങ്ങളായി പുറത്ത് വന്നിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ ചിത്രങ്ങള്‍ അതിവേഗം വൈറലായി. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അപ്പോഴും സുല്‍ഫത്തിനെ മമ്മൂട്ടി കൊണ്ട് വരാത്തതിന്റെ പരിഭവത്തിലായിരുന്നു ആരാധകര്‍. പലരും കമന്റ് ബോക്‌സോഫീസില്‍ ഇത് ചോദിച്ചിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ നിന്നും വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ മോഹന്‍ലാല്‍ വീണ്ടം സിനിമയില്‍ സജീവമായിരിക്കുകയാണ്. സുചിത്രയ്‌ക്കൊപ്പമായിരുന്നു വിദേശത്തേക്ക് മോഹന്‍ലാല്‍ പോയത്. ഇവിടെ നിന്നും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളും എത്തിയിരിക്കുന്നത്.


Click it and Unblock the Notifications