For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്, പുത്തന്‍ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍, ദുബായില്‍ നിന്നുളള ഫോട്ടോസ്

  |

  മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വര്‍ഷങ്ങളായി മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ച താരങ്ങളാണ് ഇരുവരും. മോളിവുഡില്‍ സജീവമായ സൂപ്പര്‍ താരങ്ങളുടെ എല്ലാ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അമ്പതിലധികം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് മമ്മൂക്കയും ലാലേട്ടനും. ഇരുവരുടെയും സൗഹൃദം മറ്റു താരങ്ങള്‍ക്കും മാതൃകയാവാറുണ്ട്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന താരങ്ങളാണ് ഇവര്‍.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  പരസ്പരം പിന്തുണച്ചുകൊണ്ടാണ് വര്‍ഷങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും മുന്നേറുന്നത്. അതേസമയം സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചുളള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുബായില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളാണ് ട്രെന്‍ഡിംഗാവുന്നത്.

  മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധക ഗ്രൂപ്പുകളില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു താരങ്ങള്‍. മലയാള സിനിമയില്‍ നിന്ന് ആദ്യമായി യുഎഇ ഗോള്‍ഡന്‍ വിസ നേടിയ താരങ്ങളാണ് മമ്മൂക്കയുടെയും ലാലേട്ടനും. ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് പിന്നാലെ ഷാര്‍ജയില്‍ ഒരു വിവാഹ ചടങ്ങിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്.

  കോട്ടും സ്യൂട്ടും അണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്. ഓറഞ്ച് നിറത്തിലുളള ഷര്‍ട്ട് ഇട്ട് സിമ്പിള്‍ ലുക്കില്‍ മമ്മൂട്ടിയും ചടങ്ങിന് എത്തി. മാസ്‌ക് അണിഞ്ഞും അല്ലാതെയും ഇരുവരെയും ചിത്രങ്ങളില്‍ കാണാം. എംഎ യൂസഫലിയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഉണ്ട്. അതേസമയം
  കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരങ്ങളുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകള്‍ക്കിടെ ഇടവേള എടുത്ത് ദുബായിലേക്ക് എത്തുകയായിരുന്നു സൂപ്പര്‍താരങ്ങള്‍.

  അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹെെദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കുറച്ചുദിവസം മുന്‍പ് അമ്മ താരസംഘടനയുടെ ഒരു ചടങ്ങിനായും ഹൈദരാബാദില്‍ നിന്ന് മോഹന്‍ലാല്‍ എത്തിയിരുന്നു. അതേസമയം ഭീഷ്മപര്‍വ്വം, പുഴു എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിങ്ങം ഒന്നിനാണ് പുഴു എന്ന ചിത്രം മമ്മൂട്ടിയുടെതായി ആരംഭിച്ചത്.

  ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

  പാര്‍വ്വതി മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് പുഴു. ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മപര്‍വ്വത്തിനായി ഒന്നിച്ചത്. ഭീഷ്മപര്‍വ്വത്തിന് വേണ്ടിയാണ് താടിയും മുടിയും നീട്ടിയുളള പുതിയ ലുക്കിലേക്ക് മമ്മൂട്ടി എത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

  മണിക്കുട്ടനെ ആ സിനിമയിലേക്ക് ചുമ്മാ എടുത്തതൊന്നുമല്ല, ബിഗ് ബോസ് താരത്തെ നായകനാക്കിയതിനെ കുറിച്ച് വിനയന്‍

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെതുമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ദി പ്രീസ്റ്റ് എന്ന ത്രില്ലര്‍ ചിത്രമാണ് മെഗാസ്റ്റാറിന്‌റെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയത്. ഒടിടി വഴി എത്തിയ മോഹന്‍ലാലിന്‌റെ ദൃശ്യം 2ഉം പ്രേക്ഷകര്‍ സ്വീകരിച്ചു. ഇരൂനൂറിലധികം രാജ്യങ്ങളിലാണ് മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്തത്. നിലവില്‍ സിനിമയുടെ റീമേക്ക് പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദൃശ്യം 2വിന് തെലുങ്കിലും കന്നഡത്തിലുമാണ് റീമേക്ക് ചിത്രങ്ങള്‍ വരുന്നത്. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, ആറാട്ട് തുടങ്ങിയവയാണ് മോഹന്‍ലാലിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.

  mammootty and mohanlal attend a wedding ceremony at sharjah

  ചിത്രങ്ങള്‍ കടപ്പാട്: മമ്മൂട്ടി ഫാന്‍സ് ക്ലബ്‌

  Read more about: mammootty mohanlal
  English summary
  mammootty and mohanlal's latest pictures from dubai goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X