കട്ടത്താടി ലുക്കില്‍ മമ്മൂക്ക,മീശ മാത്രം വെച്ച് ലാലേട്ടന്‍! തരംഗമായി പഴയകാല ചിത്രം

By Midhun Raj

മലയാള സിനിമയുടെ അഭിമാന നക്ഷത്രങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നമ്മുടെ ഇന്‍ഡസ്ട്രിയുടെ നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച താരങ്ങള്‍ കൂടിയാണ് ഇവര്‍. സിനിമയില്‍ വന്ന് വര്‍ഷങ്ങളായിട്ടും ഇപ്പോഴും പഴയ ഊര്‍ജ്ജ സ്വലതയോടെയാണ് ഇരുവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് എംസിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കാറുണ്ട്.

mohanlal-mammootty

എല്ലാ തരം സിനിമകളും ചെയ്തുകൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നെടുതൂണുകളായ രണ്ട് പേര്‍ കൂടിയാണ് മമ്മൂക്കയും ലാലേട്ടനും. ആരാധകര്‍ തമ്മില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇരുവരും തമ്മിലുളള സൗഹൃദം ഇപ്പോഴും നല്ല രീതിയിലാണ് മുന്നോട്ടുപോവുന്നത്.

ഉയര്‍ച്ചയിലും താഴ്ചയിലും പരസ്പരം പിന്തുണച്ചുകൊണ്ട് സൂപ്പര്‍ താരങ്ങള്‍ മുന്നേറുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെതുമായി പുറത്തിറങ്ങിയ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കട്ടത്താടി ലുക്കിലാണ് ഫോട്ടോയില്‍ മമ്മൂക്കയെ കാണാനാവുക. മീശ മാത്രമുളള ലുക്കില്‍ മോഹന്‍ലാലിനെയും ചിത്രത്തില്‍ കാണാം. ഇരുതാരങ്ങളും ഇന്‍ഷേര്‍ട്ട് ചെയ്തിട്ടുളള ഫോട്ടോ കൂടിയാണ് പുറത്തുവന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പഴയ ചിത്രം ഇതുവരെ അധികമാരും കാണാത്തൊരു ഫോട്ടോ കൂടിയാണ്. അതേസമയം അന്‍പത്തിയഞ്ചോളം സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തവയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയൊരു ചിത്രത്തിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് നേരത്തെ കൊറോണ കാരണം മാറ്റിവെച്ചിരുന്നു. അതേസമയം സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

രണ്ട് സിനിമകളുടെയും ട്രെയിലറും ടീസറുകളും നേരത്തെ തരംഗമായി മാറിയിരുന്നു. ഇരുവരുടെയും ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് ചിത്രങ്ങള്‍ കൂടിയാണ് ഇവ. ഇക്കൊല്ലവും കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരങ്ങളുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X