ഇത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അനുഗ്രഹിക്കപ്പെട്ട വര്‍ഷം! താരാരാജാക്കന്മാരുടെ മാസ് വരുന്നേയുള്ളു

കഴിഞ്ഞ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. അതില്‍ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രമായിരുന്നു ബോക്‌സോഫീസില്‍ ഏറ്റവുമധികം കളക്ഷനുണ്ടാക്കിയ മമ്മൂട്ടി ചിത്രം. ബാക്കി സിനിമകള്‍ മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കിയെങ്കിലും സാമ്പത്തിക വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2018 നഷ്ട കച്ചവടമായിരുന്നു.

2018 ല്‍ മൂന്നോളം സിനിമകളായിരുന്നു മോഹന്‍ലാല്‍ നായകനായിട്ടെത്തിയത്. രണ്ട് സിനിമകളില്‍ അതിഥി വേഷത്തിലും താരമെത്തി. അതില്‍ ഒടിയനായിരുന്നു ശ്രദ്ധേയം. മറ്റ് സിനിമകള്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ ഇക്കൊല്ലം തുടക്കം തന്നെ താരരാജാക്കന്മാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ഇതുവരെ റിലീസിനെത്തിയ സിനിമകളെല്ലാം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

 പേരന്‍പ്

പേരന്‍പ്

മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്ത ആദ്യ ചിത്രമാണ് പേരന്‍പ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും പേരന്‍പിനുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് റിലീസ് ചെയ്തത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി െ്രെഡവറുടെ വേഷത്തിലായിരുന്നു മെഗാസ്റ്റാര്‍ അഭിനയിച്ചത്. പേരന്‍പിലൂടെ ഒരു ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയുടെ 2019 ന്റെ തുടക്കം തന്നെ വിജയ സിനിമയിലൂടെയായിരുന്നു.

 യാത്ര

യാത്ര

പേരന്‍പ് റിലീസിനെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് യാത്ര എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. പേരന്‍പ് പോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ളതായിരുന്നു യാത്രയുടെ പ്രത്യേകത. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം തെലുങ്ക് നാട്ടിലും കേരളത്തിലും തരംഗമായിരുന്നു. ഫെബ്രുവരിയില്‍ രണ്ട് സിനിമകള്‍ റിലീസിനെത്തിച്ച് മമ്മൂട്ടി വിസ്മയിപ്പിച്ചിരുന്നു.

 ലൂസിഫര്‍

ലൂസിഫര്‍

മോഹന്‍ലാലിന്റേതായി ഈ വര്‍ഷം റിലീസിനെത്തിയ സിനിമയാണ് ലൂസിഫര്‍. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫര്‍ മാര്‍ച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2019 ല്‍ ബോക്‌സോഫീസിനെ തകര്‍ക്കാന്‍ പോവുന്ന സിനിമയായി തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ലാല്‍ എത്തിയത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം അണിനിരന്ന സിനിമയിലൂടെ വമ്പര്‍ ഹിറ്റ് അടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

 2019 ഇവര്‍ക്കുള്ളതാണ്..

2019 ഇവര്‍ക്കുള്ളതാണ്..

2019 ന്റെ തുടക്കം മോഹന്‍ലാലും മമ്മൂട്ടിയും മിന്നിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടേതായി രണ്ട് സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയുമാണ് ഇതുവരെ റിലീസിനെത്തിയത്. 2018 ലെ നഷ്ടം ഇരുവരും നികത്തി തുടങ്ങിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന സിനിമകളായിരിക്കും ഇതിലും ഗംഭീര പ്രകടനം കാഴ്ച വെക്കുന്നത്. ഈ വര്‍ഷം യുവതാരങ്ങളെക്കാളും മാസ് പ്രകടനം കാഴ്ച വെക്കാന്‍ പോവുന്നത് താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 മോഹന്‍ലാലിന്റെ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍

മോഹന്‍ലാലിന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഉടന്‍ വരാനിരിക്കുന്നത്. ബിഗ് ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്് പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍. വിനയന്റെ സംവിധാനത്തിലെത്തുന്ന ഒരു ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നതായി പ്രഖ്യാപിച്ച സിനിമകള്‍ ഇവയൊക്കെയാണ്.

 മമ്മൂട്ടി ചിത്രങ്ങള്‍ ഇവയാണ്

മമ്മൂട്ടി ചിത്രങ്ങള്‍ ഇവയാണ്

ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടിച്ചിത്രം മധുരരാജയാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിന് മുന്നോടിയായി ഏപ്രില്‍ 10 ന് തിയറ്ററുകളിലേക്ക് എത്തും. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഉണ്ട. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന മാമാങ്കം എന്നിവയാണ് ഈ വര്‍ഷം ചിത്രീകരിക്കാന്‍ പോവുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X