For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  |

  മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നടത്തുന്ന ഒരു സുപ്രധാന പ്രഖ്യാപനം ആഗസ്റ്റ് 18ന് ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സുകുമാരന്‍ അറിയിച്ചിരുന്നു. രാവിലെ 10 മണിക്ക് ബിഗ് എംസിന്‌റെ പേജുകളിലൂടെ ഇത് പുറത്തുവരും എന്നാണ് നടന്‍ പറഞ്ഞത്. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ പലതരം കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണോ, ചോക്ലേറ്റിന്‌റെ രണ്ടാം ഭാഗമാണോ എന്നൊക്കെ ചോദിച്ച് ആരാധകര്‍ എത്തി. ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ്.

  ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവരെ നായകന്മാരാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന സിനിമയുടെ പ്രഖ്യാപനമാണ് നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് തങ്ങളുടെ പേജുകളിലൂടെ കാപ്പയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മഞ്ജു വാര്യരും അന്ന ബെന്നുമാണ് ചിത്രത്തിലെ നായികമാര്‍.

  ഫെഫ്ക റെറ്റേഴ്‌സ് യൂണിയന്‍ അവതരിപ്പിക്കുന്ന സംരംഭമാണ് ഇത്. കാപ്പ ടീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലിന്‌റെയും പോസ്റ്റ് വന്നത്. കാപ്പ എന്ന ടൈറ്റിലിനെ കുറിച്ച് മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ നടന്‍ നന്ദു വിവരിക്കുന്നുണ്ട്. നന്ദുവിന്‌റെ വാക്കുകള്‍; 'കേരളത്തില്‍ കാപ്പ എന്നൊരു നിയമം ഉണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. അതിങ്ങനെ ചളകുളമായിട്ട് കിടക്കുവായിരുന്നു'.

  'നാല് കൊല്ലം മുന്‍പ് എറണാകുളത്ത് പ്രമാഥമായ ഒരു കേസുണ്ടായി. അപ്പോ മുഖ്യമന്ത്രി പിണറായി സാര്‍ ഈ കാപ്പ ലിസ്റ്റ് പുതുക്കാനായിട്ട് ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അവര് കേരളം മൊത്തം തപ്പി 2011 ഗുണ്ടകളുടെ ലിസ്റ്റുകളുണ്ടാക്കി. അതില് 237 പേര്‍ തിരുവനന്തപുരത്തുളളവരായിരുന്നു. അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്', എന്നാണ് സിനിമയുടെ കഥാ പശ്ചാത്തലമായി വീഡിയോയില്‍ നന്ദു പറയുന്നത്.

  വേറിട്ട ഗെറ്റപ്പുകളിലാണ് പൃഥ്വിരാജും ആസിഫ് അലിയും ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിയും മഞ്ജു വാര്യരും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് കാപ്പ. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് കാപ്പ അണിയറയില്‍ ഒരുങ്ങുന്നത്. അറുപതോളം അഭിനേതാക്കളും സിനിമയില്‍ വിവിധ കഥാപാത്രങ്ങളായി എത്തും. ജിആര്‍ ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുക്കുന്നത്.

  ജിആര്‍ ഇന്ദുഗോപനാണ് കാപ്പയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ചോ ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് നാഥ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്-ഹരി തിരുമല.

  അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

  ഡോല്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ സംരംഭം കൂടിയാണിത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുളള ഫണ്ട് സ്വരൂപിക്കുന്നതിന്‌റെ ഭാഗമായി തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ കാപ്പ എടുക്കുന്നത്.

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  പൃഥ്വിരാജ്-വേണു ചിത്രത്തിന്റെ പ്രഖ്യാപനമാണ് ബിഗ് 'എം'സ് നടത്തുകയെന്ന് കഴിഞ്ഞ ദിവസം ചിലര്‍ പ്രവചിച്ചിരുന്നു. സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥീരികരണം ഇപ്പോഴാണ് നടക്കുന്നത്. വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വിരാജ് ഒരു പ്രധാന റോളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായാണ് സംവിധായകന്‌റെ സിനിമയില്‍ പൃഥ്വി നായകനാവുന്നത്. ആണും പെണ്ണും ആന്തോളജിയിലെ രാച്ചിയമ്മയാണ് വേണു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയും പാര്‍വ്വതിയുമാണ് രാച്ചിയമ്മയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് വേണു തന്‌റെ കരിയറില്‍ സംവിധാനം ചെയ്തിട്ടുളളത്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദയ ആണ് വേണു സംവിധാനം ചെയ്ത ആദ്യ ചിത്രം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദയ സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുളള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ വേണുവിന് ലഭിച്ചു. 1999ലാണ് സിനിമ പുറത്തിറങ്ങിയത്. പിന്നീട് 2014ലാണ് മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് സംവിധായകന്‍ എടുക്കുന്നത്.

  പ്രമേയപരമായും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മുന്നറിയിപ്പ്. അപര്‍ണ ഗോപിനാഥ് ആണ് ചിത്രത്തില്‍ നായിക. ചാക്കോ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയത്. പിന്നാലെ 2018ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി കാര്‍ബണ്‍ എന്ന ചിത്രവും സംവിധായകന്‍ എടുത്തു. ഈ സിനിമയും സംവിധായകന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. എറ്റവുമൊടുവിലായി ഈ വര്‍ഷം ആണും പെണ്ണും ആന്തോളജിയും പുറത്തിറങ്ങി.

  രാച്ചിയമ്മ ആസിഫ് അലിയുടെയും പാര്‍വ്വതിയുടെയും പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അതേസമയം സംവിധായകന്‌റെ എറ്റവും പുതിയ ചിത്രമായ കാപ്പയ്ക്കായി വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജിന് പുറമെ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളുടെ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളും വരുന്നുണ്ട്. പൃഥ്വിരാജും ആസിഫ് അലിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പ. സപ്തമശ്രീ തസ്‌കരഹ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ ഇരുവരും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  ബിഗ് ബോസ് ഒടിടിയിലെ അപകടകാരിയായ മല്‍സരാര്‍ത്ഥി, ആരെന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്

  വീഡിയോ

  Read more about: mammootty mohanlal prithviraj
  English summary
  mammootty and mohanlal shares prithviraj's kappa movie motion poster, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X