For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനല്ല, മമ്മൂട്ടിയ്ക്കാണ് ചാന്‍സ്! മെഗാസ്റ്റാറിനെ ഡാന്‍സ് കളിപ്പിക്കാന്‍ ഒരുങ്ങി നാദിര്‍ഷ!

  |
  മെഗാസ്റ്റാറിനെ ഡാന്‍സ് കളിപ്പിക്കാന്‍ ഒരുങ്ങി നാദിര്‍ഷ | filmibeat Malayalam

  തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളത്തില്‍ മാത്രമല്ല തമിഴും തെലുങ്കുമടക്കം അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തിയറ്ററുകളിലേക്ക് എത്തിയത് രണ്ടും മറ്റ് ഭാഷകളില്‍ നിന്നുള്ള സിനിമകളായിരുന്നു. രണ്ടും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമകളുമായിരുന്നു.

  മലയാളത്തില്‍ ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. അതിനൊപ്പം പുതിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണെന്ന് നേരത്തെ വിവരം വന്നിരുന്നു. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു ചിത്രമായിരിക്കും.

   മിമിക്രിയില്‍ നിന്നും സംവിധാനത്തിലേക്ക്..

  മിമിക്രിയില്‍ നിന്നും സംവിധാനത്തിലേക്ക്..

  കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു നാദിര്‍ഷ കരിയര്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും ദിലീപും ചേര്‍ന്ന് ദേ മാവേലിക്കൊമ്പത്ത് എന്ന കാസറ്റ് ഇറക്കിയതോടെ ആ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സംസാരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെട്ട് കൊണ്ടിരുന്ന നാദിര്‍ഷ പിന്നീട് പാരഡി പാട്ടുകളുടെ രാജകുമാരനായി മാറി. അന്ന് മിമിക്രി താരമായിരുന്നെങ്കില്‍ ഇന്ന് സംവിധായകനാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സിനിമകളാണ് നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയത്. ഒരു ചിത്രം ഉടന്‍ റിലീസിനൊരുങ്ങുകയാണ്.

   നാദിര്‍ഷയുടെ സിനിമകള്‍

  നാദിര്‍ഷയുടെ സിനിമകള്‍

  നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 5 നായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ്, നിഖില വിമല്‍, ശ്രീനിവാസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മേരാ നാം ഷാജിയുടെ തരംഗത്തിനിടെയാണ് മമ്മൂട്ടിയുടെ സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

   ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍

  ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍

  മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍. പേരില്‍ തന്നെ വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രം കോമഡി ത്രില്ലറായിരിക്കുമെന്നാണ് സൂചന. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷമേ ആരംഭിക്കുകയുള്ളു. രാജേഷ് പറവൂരും രാജേഷ് പാണാവള്ളിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ ബെന്നി പി നായരമ്പലം ഒരുക്കിയ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യാനായിരുന്നു നാദിര്‍ഷ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

   അഭിനേതാവായി നാദിര്‍ഷ

  അഭിനേതാവായി നാദിര്‍ഷ

  നിലവില്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലൂടെ ശ്രദ്ധിക്കുകയാണ് നാദിര്‍ഷ. ദിലീപ് നായകനായി എത്തുന്ന ശുഭരാത്രി എന്ന സിനിമയിലാണ് നാദിര്‍ഷയും അഭിനയിക്കുന്നത്. കലാഭവന്‍ മണി നായകനായി അഭിനയിച്ച് 2005 ല്‍ റിലീസിനെത്തിയ ബെന്‍ജോണ്‍സണിലായിരുന്നു നാദിര്‍ഷ അവസാനമായി അഭിനയിക്കുന്നത്. പിന്നീട് ചെറിയ റോളുകളില്‍ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പതിനാല് വര്‍ഷത്തിന് ശേഷം അഭിനയത്തിലേക്ക് എത്തുമ്പോള്‍ ശുഭരാത്രിയില്‍ പ്രധാനപ്പെട്ടൊരു വേഷമായിരിക്കും. ദിലീപിനൊപ്പം സിദ്ദിഖാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സിദ്ദിഖിന്റെ മകനായിട്ടാണ് നാദിര്‍ഷ എത്തുന്നത്.

   തിരക്കുകള്‍ക്ക് ശേഷം

  തിരക്കുകള്‍ക്ക് ശേഷം

  നിലവില്‍ മമ്മൂട്ടിയും നാദിര്‍ഷയും പല സിനിമകളുടെയും തിരക്കുകളിലാണ്. മമ്മൂട്ടിയുടെ മധുരരാജയാണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. പിന്നാലെ ഉണ്ട, മാമാങ്കം, തുടങ്ങി ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമകളും അല്ലാത്തവയുമായി നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ഇതിന്റെ എല്ലാം തിരക്കൊന്ന് അവസാനിച്ചിട്ടായിരിക്കും നാദിര്‍ഷയുടെ സിനിമ ആരംഭിക്കുക. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ചിത്രീകരണത്തോട് അടുക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Mammootty and Nadhirshah movie I’m a Disco Dancer is a comedy thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X