For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിലാല്‍ ലുക്കില്‍ മമ്മൂക്കയെത്തി ഒപ്പം ഷിയാസും സാബുവും ഹിമയും! പേളിഷ് വിവാഹ വിരുന്ന് കിടുക്കി!

  |
  പേളിഷ് വിവാഹ വിരുന്ന് കിടുക്കി!

  ബിഗ് ബോസിലെ ആ പ്രണയം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. ഇത് തേപ്പിലവസാനിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തി ഇരുവരും ഒരുമിച്ചിരിക്കുകയാണ് ഇപ്പോള്‍. പേളിയില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാണെന്ന് ശ്രിനിഷ് പറഞ്ഞപ്പോള്‍ ഷിയാസ് ആ തീരുമാനത്തിന് കൈയ്യടിച്ചിരുന്നു. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്രതീക്ഷിതമായ ട്വിസ്റ്റും ബുദ്ധിമുട്ടേറിയ ടാസ്‌ക്കുകളുമൊക്കെ വന്നപ്പോഴും പേളി പതറാതെ പിടിച്ചുനിന്നിരുന്നു. അവസാന അഞ്ചില്‍ ഇടം പിടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. മിനിസ്‌ക്രീനിലെ മിന്നും പ്രണയജോഡികളുടെ വിവാഹ വിരുന്നില്‍ സിനിമാലോകവും സീരിയല്‍ ലോകവും ഒരുമിച്ചെത്തിയിരുന്നു.

  ദുല്‍ഖറിന്‍റെ കുഞ്ഞുമറിയം വലുതായല്ലോ? പിറന്നാള്‍ ദിനത്തില്‍ മകളുടെ ഫോട്ടോ പുറത്തുവിട്ട് താരപുത്രന്‍

  മത്സരത്തിലെ നിലനില്‍പ്പിനായുള്ള തന്ത്രമാണ് പ്രണയമെന്ന തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും ചുരുളമ്മയെക്കുറിച്ച് ശ്രീനി വാചാലനായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇരുവരുടേയും പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. വിവാഹത്തിന് മുന്‍പ് ബാച്ചിലര്‍ പാര്‍ട്ടിയിലും ബ്രൈഡല്‍ ഷവറിലും ഹല്‍ദിയുമൊക്കെ തിളങ്ങിയിരുന്നു പേളി മാണി. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് ഞായറാഴ്ച നടന്നത്. ശ്രീനിഷിന്റെ തറവാടായ പാലക്കാട്ട് വെച്ച് ഹിന്ദു രീതിയിലുള്ള ചടങ്ങുകള്‍ മെയ് 8ന് നടത്തും. പേലിഷ് വിവാഹത്തെക്കുറിച്ചും വിരുന്നിനെക്കുറിച്ചുമൊക്കെ അറിയാനും ചിത്രങ്ങള്‍ കാണാനുമായി തുടര്‍ന്നുവായിക്കൂ.

  പേളിഷ് പ്രണയത്തെ വിമര്‍ശിച്ചവരെവിടെ? ഹല്‍ദി ആഘോഷത്തില്‍ തിളങ്ങി പേളി! ചിത്രങ്ങള്‍ കാണാം!

  അച്ഛന്റെ കൈപിടിച്ച് പേളിയെത്തി

  അച്ഛന്റെ കൈപിടിച്ച് പേളിയെത്തി

  ചൊവ്വര പള്ളിയില്‍ വെച്ചായിരുന്നു ക്രിസ്തീയ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത്. അച്ഛന്‍ മാണി പോളിന്റെ കൈ പിടിച്ചാണ് പേളിയെത്തിയത്. വെളുത്ത ഗൗണില്‍ അതീവ സുന്ദരിയായെത്തിയ പേളിയുടെ തലയിലെ വെയിലില്‍ പേളിഷ് എന്നെഴുതി ചേര്‍ത്തിരുന്നു. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ശ്രീനിയെത്തിയത്. ചുരുളമ്മയെ വിവാഹം കഴിക്കുകയാണെന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും പറഞ്ഞ് നേരത്തെ ശ്രിനിഷ് എത്തിയിരുന്നു.

  ബ്രൈഡ് മെയ്ഡുകളായി സിനിമാതാരങ്ങള്‍

  ബ്രൈഡ് മെയ്ഡുകളായി സിനിമാതാരങ്ങള്‍

  ഇളം പിങ്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു ബ്രൈഡ്‌സ് മെയ്ഡുകളെത്തിയത്. ബാച്ചിലര്‍ പാര്‍ട്ടിയിലും ഹല്‍ദിയിലുമൊക്കെ തിളങ്ങിയവര്‍ തന്നെയാണ് മെയ്ഡുകളായും എത്തിയത്. പേളിയുടെ അടുത്ത സുഹൃത്തുക്കളായ ദീപ്തി സതി, അഹാന കൃഷ്ണ, ഷോണ്‍ റോമി തുടങ്ങിയവരായിരുന്നു മണവാട്ടിയുടെ മെയ്ഡുകളായി എത്തിയത്. നേരത്തെ ഹല്‍ദി ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നു.

  സിനിമാലോകവും സീരിയല്‍ ലോകവും

  സിനിമാലോകവും സീരിയല്‍ ലോകവും

  സിനിമയിലേയും സീരിയലിലേയും താരങ്ങള്‍ പേളി-ശ്രിനിഷ് ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി എത്തിയിരുന്നു. പേളിഷ് ആര്‍മിയിലെ അംഗങ്ങളും ഇവരെക്കാണാനായി എത്തിയിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അവതാരക, അഭിനേത്രി, ഗായിക തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് പേളി.

  ബിഗ് ബോസിലെ പ്രണയം

  ബിഗ് ബോസിലെ പ്രണയം

  ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. പരിപാടി തുടങ്ങി ആദ്യവാരം തന്നെ പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ട പേളിക്ക് ശക്തമായ പിന്തുണ നല്‍കിയത് ശ്രിനിഷും അരിസ്റ്റോ സുരേഷും ചേര്‍ന്നായിരുന്നു. ഈ പ്രണയം അഭിനയമാണെന്നെും ശ്രീനിയെ ഓര്‍ത്ത് വിഷമിക്കുന്നുവെന്ന് വരെ പറഞ്ഞവരുമുണ്ടായിരുന്നു. രഹസ്യ ക്യാമറകളെ വകവെക്കാതെയുള്ള ഇവരുടെ സംസാരം പുറംലോകം കാണുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് മോഹന്‍ലാലും ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചത്.

  കുഞ്ഞളിയനും സംഘവും

  കുഞ്ഞളിയനും സംഘവും

  പേളിയെ തനിക്കൊരുപാട് ഇഷ്ടമാണെന്നും സഹോദരിയെപ്പോലെയാണ് കാണുന്നതെന്നും ഷിയാസ് പറഞ്ഞിരുന്നു. സഹോദരിയെ വിവാഹം കഴിക്കുന്നയാള്‍ അളിയനാണല്ലോ എന്ന് പറഞ്ഞ് ശ്രീനിയെ അളിയനെന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. പേളിഷ് വിവാഹത്തില്‍ പങ്കെടുക്കാനായി ഷിയാസ് എത്തിയിരുന്നു. സാബു, ഹിമ ശങ്കര്‍, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

  മമ്മൂട്ടിയുടെ വരവ്

  മമ്മൂട്ടിയുടെ വരവ്

  നവദമ്പതികളെ അനുഗ്രഹിക്കുന്നതിനായി മമ്മൂട്ടിയും എത്തിയിരുന്നു. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിരുന്നിലാണ് അദ്ദേഹം പങ്കെടുത്തത്. അദ്ദേഹത്തെ കണ്ടപ്പോള്‍ പേൡആര്‍ത്തുവിളിച്ചിരുന്നു. സിദ്ദിഖും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പുതിയ സിനിമയായ ബിലാല്‍ ലുക്കുമായാണ് അദ്ദേഹമെത്തിയത്. അദ്ദേഹത്തിന്റെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.

  പേളിയുടെ ഡാന്‍സ്

  പേളിയുടെ ഡാന്‍സ്

  നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് നേരത്തെ പേളി തെളിയിച്ചിരുന്നു. വിവാഹ വിരുന്നില്‍ ശ്രീനിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചുവട് വെച്ചും പേളി ഞെട്ടിച്ചിരുന്നു. കൂളിങ് ഗ്ലാസണിഞ്ഞായിരുന്നു പേളിയുടെ നൃത്തം. ശ്രീനിയും ഷിയാസും അരിസ്റ്റോ സുരേഷുമൊക്കെ ഡാന്‍സ് ചെയ്തിരുന്നു.

  സണ്ണി വെയ്‌നും ഭാര്യയും

  സണ്ണി വെയ്‌നും ഭാര്യയും

  യുവഅഭിനേതാക്കളില്‍ ശ്രദ്ധേയനായ സണ്ണി വെയ്‌നും ഭാര്യ രഞ്ജിനിയും വിവാഹ വിരുന്നിലേക്കെത്തിയിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ഡി4 ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. പേളിയായിരുന്നു ഈ പരിപാടിയുടെ ആദ്യഭാഗം അവതരിപ്പിച്ചത്. അവതാരകനും അഭിനേതാവുമായ ജിപിയെന്ന ഗോവിന്ദ് പത്മസൂര്യയും വിരുന്നില്‍ പങ്കെടുത്തിരുന്നു.

  View this post on Instagram

  Pearlish marriage pic.....

  A post shared by Naveen Arakkal (@naveenarakkal) on

  ആശംസകളോടെ

  സീരിയല്‍ ലോകത്തെ സംഗമം, ചിത്രം കാണാം.

  ജിപിയുടെ ആശംസ

  പേളി മാണിക്കും ശ്രീനിക്കും ആശംസയുമായി ഗോവിന്ദ് പത്മസൂര്യ.

  മനീഷ് കൃഷ്ണയുടെ പോസ്റ്റ്

  നവദമ്പതികള്‍ക്കൊപ്പം മനീഷും കുടുംബവും.

  ടൊവിനോയുമെത്തിയിരുന്നു

  പേളിഷ് വിവാഹത്തിനെത്തിയ ടൊവിനോ, വീഡിയോ കാണാം

  English summary
  Mammootty and other celebrities in Pearlish reception
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X