ഉമ്മന്‍ചാണ്ടിക്ക് ആശംസയുമായി മമ്മൂട്ടിയും പൃഥ്വിരാജും! സുഹൃത്തെന്ന നിലയില്‍ സന്തോഷമെന്ന് മമ്മൂട്ടി

നിയമസഭയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്ക് ആശംസ നേര്‍ന്ന് സിനിമാലോകവും എത്തിയിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജുമുള്‍പ്പടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്. രാഷ്ട്രീയ മേഖലയിലുള്ളവരും അദ്ദേഹത്തിനെക്കുറിച്ച് വാചാലരായെത്തിയിരുന്നു.

കേരള നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറിന് ആശംസകൾ എന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. രാഷ്ട്രീയത്തിന് അപ്പുറമുള്ള സ്നേഹബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്ന് മമ്മൂട്ടി പറയുന്നു. മുഖ്യമന്ത്രിയായി ചുമതല ഏറ്റതിന് പിന്നാലെ കൊച്ചിയിൽ ഒരു ചടങ്ങിന് വന്നപ്പോൾ ഉച്ചയൂണ് കഴിക്കാൻ തങ്ങളുടെ വീട്ടിലേക്ക് ഉമ്മൻ ചാണ്ടി വന്നതിനെക്കുറിച്ച് മമ്മൂട്ടി പരാമർശിക്കുന്നു. ഔപചാരികതകൾ ഇല്ലാത്ത കൂടിച്ചേരലുകൾ അദ്ദേഹവുമായി നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

മനോരമയിലായിരുന്നു മമ്മൂട്ടി ഉമ്മന്‍ചാണ്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നെഴുതിയത്. താൻ വിദ്യാർഥി ആയിരുന്നപ്പോൾ ഉമ്മൻ ചാണ്ടി നിയമ സഭയിലുണ്ട്. കേരളം കണ്ടു നിന്ന വളർച്ചയാണ് അദ്ദേഹത്തിന്റേത്. ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെ വിലയിരുത്താൻ താൻ ആളല്ല എന്നും ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ താൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു എന്നും മമ്മൂട്ടി പറയുന്നു.

Mammootty

എത്ര വലിയ തിരക്കാണെങ്കിലും വിളിച്ചാൽ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും, സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് വിയോജിപ്പുള്ളത് എന്നും മമ്മൂട്ടി പറഞ്ഞു. പൊതു ജീവിതത്തിൽ പിൻവലിഞ്ഞു നിൽക്കുന്നതായി തോന്നിയപ്പോൾ പിന്നോട്ട് മാറി നിൽക്കരുത് എന്നും ധൈര്യമായി മുന്നോട്ട് പോകണം എന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും മമ്മൂട്ടി പറയുന്നു.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

നേട്ടങ്ങളും പദവികളും വരുമ്പോഴുള്ള അഭിനന്ദനങ്ങളേക്കാൾ ഒന്നുലഞ്ഞു പോയോ എന്ന് ഞാൻ ആശങ്കപ്പെടാറുള്ള സന്ദർഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളത്. അത് ഹൃദയം കൊണ്ടൊരു കൊടുക്കൽ വാങ്ങൽ ആണ്. രാഷ്ട്രീയ ഭേദമന്യെ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കാൻ എക്കാലവും മനസ്സ് കാണിച്ചിട്ടുള്ളയാണ് മമ്മൂട്ടിയെന്ന് ആരാധകര്‍ നേരത്തെയും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X