twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പോക്കിരിരാജ പിറന്നിട്ട് ഒരു പതിറ്റാണ്ട്, രാജയും പിള്ളേരും ഇന്നും സ്ട്രോങ്ങാണ് !

    |

    തിയേറ്ററുകൾ ഉത്സവമാക്കിയ ചിത്രമായിരുന്നു മമ്മൂട്ടി, പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ പോക്കിരി രാജ. ചിത്രം റിലീസിതെത്തിയിട്ട് ഇന്ന് 10 വർഷം പൂർത്തിയാവുകയാണ്. സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രമായ പേക്കിരി രാജ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടായിരുന്നു മമ്മൂട്ടി ചിത്രം പുറത്തെത്തിയത്. ഒരു തട്ടുപൊളിപ്പൻ മാസാല പടമായ പോക്കിരി രാജ ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

    mammootty

    രാവിലെ 3 മണിക്കായിരുന്നു യാത്ര, ഗംഭീര തണുപ്പായിരുന്നു, ആ ബൈക്ക് യാത്രയെ കുറിച്ച് അപർണരാവിലെ 3 മണിക്കായിരുന്നു യാത്ര, ഗംഭീര തണുപ്പായിരുന്നു, ആ ബൈക്ക് യാത്രയെ കുറിച്ച് അപർണ

    പോക്കിരാജ പ്രദർദശത്തിനെത്തിയിട്ട് 1 പതിറ്റാണ്ട് ആയിട്ടും ഇന്നും പ്രേക്ഷകരുടെ ഇടിൽ ചർച്ച വിഷയമാണ്. രാജയും സൂര്യയും ഇവരുടെ ഉഗ്രൻ ഫൈറ്റും പാട്ടും ഡാൻസിനുമെല്ലാം ഇന്നും പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്. പോക്കിരി രാജയിലെ പ്രധാന ഹൈലൈറ്റ് മെഗാസ്റ്റാറിനോടൊപ്പം യൂത്തിന്റെ പ്രിയ താരം പൃഥ്വിരാജും എത്തിയതാണ്. ബോക്സ് ഓഫീസ് തകർക്കുന്ന ഇരു താരങ്ങൾ കൈ കോർ‌ത്തപ്പോൾ അവിടെ പിറന്നത് മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഇന്നും രാജയും സൂര്യയും പ്രേക്ഷകർക്ക് ഒരു ആവേശമാണ്.

    മാമുക്കോയയോട് ഏറ്റവും കൂടുതൽ ശത്രുതയുളളത് മമ്മൂട്ടിക്ക്? വീഡിയോ വൈറലാകുന്നു, ഇത് വ്യാജന്മാർക്ക്മാമുക്കോയയോട് ഏറ്റവും കൂടുതൽ ശത്രുതയുളളത് മമ്മൂട്ടിക്ക്? വീഡിയോ വൈറലാകുന്നു, ഇത് വ്യാജന്മാർക്ക്

    മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഒരു വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. തെന്നിന്ത്യൻ സുന്ദരി ശ്രീയ ശരണായിരുന്നു ചിത്രത്തിലെ നായിക. തെന്നിന്ത്യൻ സജീവമാണെങ്കിലും താരത്തിന് മോളിവുഡിൽ മികച്ച ആരാധകരായിരുന്നു. കുടുംബ ബന്ധത്തെ ചുറ്റിപ്പറ്റിയായിരുന്ന പോക്കിരാജ മുന്നോട്ട് പോയത്. രാജയുടേയും സൂര്യയുടേയും അച്ഛനായി കുന്നത്ത് മാധവൻ മാഷ് എന്ന വേഷത്തിൽ എത്തിയത് നെടുമുടി വേണു ആയിരുന്നു. മികച്ച ഒരു അച്ഛൻ മകൻ ബന്ധം സ്ക്രീനിൽ സൃഷ്ടിക്കാൻ മമ്മൂട്ടിക്കും നെടുമുടി വേണുവിനും കഴിഞ്ഞിരുന്നു. വിജയരാഘവൻ, ചിരിയുടെ മാലപ്പടക്കം തീർത്ത് സുരാജ് വെഞ്ഞാറമൂട് സലിംകുമാറും, വില്ലൻ വേഷത്തിൽ സിദ്ദിഖും എത്തിയപ്പോൾ വിചാരിച്ചതിലും ഒരുപടി മുകളിലേയ്ക്ക് ചിത്രം ഉയരുകയായിരുന്നു. 6 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 28 കോടി കളക്ഷൻ നേടിയിരുന്നു. ഉദയകൃഷ്ണ-സിബി കെ തോമസ്- വൈശാഖ് കൂട്ട്കെട്ടിലായിരുന്നു ചിത്രം പിറന്നത്.

    Recommended Video

    മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ

    പോക്കിരി രാജയുടെ വൻ വിജയത്തിന് ശേഷം ഇതേ കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു മധുരാജ. പോക്കിരാജ പിറന്ന് 9 വർഷത്തിന് ശേഷമാണ് മധുരരാജയുമായി വൈശഖും കൂട്ടരും വെള്ളിത്തിരയിൽ എത്തിയത്. ചിത്രം തിയേറ്ററുകൾ ആഘോഷമാക്കിയിരുന്നു. മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും മധുരരാജ എന്ന ചിത്രത്തിലും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാറുകയാണ് മധുരരാജ.

    English summary
    Mammootty & Prithviraj Sukumaran Starrer Pokkiri Raja Completed 10 Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X