മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 41 വര്‍ഷം! മറിയത്തിന്‍റെ പിറന്നാളിന് പിന്നാലെ അടുത്ത ആഘോഷം!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 41 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത ആഘോഷം എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു.

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ മമ്മൂട്ടിയുടെ ജീവിതത്തിലേക്ക് സുല്‍ഫത്ത് എത്തിയിരുന്നു. വക്കീലായതിന് പിന്നാലെയായി അദ്ദേഹം സിനിമയ്ക്ക് പിന്നാലെ പോയപ്പോള്‍ ആ തീരുമാനത്തിന് ശക്തമായ പിന്തുണയാണ് സുലു നല്‍കിയത്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നേറുകയാണ് മെഗാസ്റ്റാര്‍. ഇതേക്കുറിച്ചാണ് യുവതാരങ്ങളേയും ഉപദേശിക്കാറുള്ളത്. വീട്ടിലെ റൊമാന്റിക് കപ്പിളായി ദുല്‍ഖര്‍ സല്‍മാന്‍ വിശേഷിപ്പിച്ചത് വാപ്പച്ചിയേയും ഉമ്മയേയുമായിരുന്നു.

41ാം വിവാഹ വാര്‍ഷികം

41ാം വിവാഹ വാര്‍ഷികം

മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 41 വര്‍ഷമായി. മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ക്യൂട്ട് കപ്പിള്‍സിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ലോക് ഡൗണായതിനാല്‍ കുടുംബസമേതമായി വീട്ടില്‍ കഴിയുകയാണ് മമ്മൂട്ടി. മാര്‍ച്ചിലാണ് അദ്ദേഹം പുതിയ വീട്ടിലേക്ക് മാറിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ചെറിയ ചടങ്ങായിരുന്നു അന്ന് നടത്തിയതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കുടുംബത്തിനൊപ്പം

കുടുംബത്തിനൊപ്പം

സുലുവെന്ന സുല്‍ഫത്തിനെ സിനിമാപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. മമ്മൂട്ടിയെ സ്വാധീനിക്കാനായി ചിലര്‍ സുല്‍ഫത്തിനെ സമീപിക്കാറുണ്ടായിരുന്നു. നേരത്തെ നോ പറഞ്ഞ സിനിമ അദ്ദേഹം പിന്നീട് സ്വീകരിച്ചതിന് പിന്നിലെ കാരണവും ആ സ്വാധീനമായിരുന്നു. കുടുംബത്തെ എന്നും ചേര്‍ത്തുപിടിച്ച് കൊണ്ടുപോവാറുണ്ട് മമ്മൂട്ടി. പല സെറ്റുകളിലും കുടുംബസമേതമായാണ് അദ്ദേഹം പോവാറുള്ളത്. സിനിമാപ്രവര്‍ത്തകരെയെല്ലാം സുറുമിക്കും ദുല്‍ഖറിനും അറിയാമായിരുന്നു.

പിറന്നാളിന് പിന്നാലെ

പിറന്നാളിന് പിന്നാലെ

ദുല്‍ഖര്‍ സല്‍മാന്റെ മകളായ മറിയം അമീറ സല്‍മാന്റെ മൂന്നാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. അതിന് പിന്നാലെയാണ് കുടുംബത്തിലെ അടുത്ത ആഘോഷവും. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 41ാമത്തെ വിവാഹ വാര്‍ഷിക ദിനമാണ് മെയ് ആറിന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 ആരാധകരുടെ ആശംസ

ആരാധകരുടെ ആശംസ

സിനിമാതിരക്കുകള്‍ക്കിടയിലും ആസ്വദിച്ച് ജീവിക്കുന്നവരാണ് മമ്മൂട്ടിയും സുല്‍ഫത്തും.സെറ്റില്‍ ഒരു ബ്രേക്ക് കിട്ടിയാല്‍ വാപ്പച്ചി അപ്പോള്‍ത്തന്നെ ഉമ്മച്ചിയെ വിളിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടി ഫോണ്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും ആരെയാണെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. ആരും അതേക്കുറിച്ച് ചോദിക്കാറുമില്ലായിരുന്നു. വാപ്പച്ചിയുടെ കൈയ്യില്‍ ഫോണുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ മറുവശത്ത് ഉമ്മച്ചിയായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞതോടെയാണ് ഇവരുടെ ഫോണ്‍ സംസാരത്തെക്കുറിച്ചുള്ള രഹസ്യം പരസ്യമായത്.

പൊതുപരിപാടികളിലും

പൊതുപരിപാടികളിലും

മമ്മൂട്ടിക്കൊപ്പം പൊതുപരിപാടികളില്‍ അപൂര്‍വ്വമായി സുല്‍ഫത്തും പ്രത്യക്ഷപ്പെടാറുണ്ട്. ഭര്‍ത്താവിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണപിന്തുണയാണ് അവര്‍ നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയപ്പോള്‍ താരകുടുംബം ഒന്നടങ്കം സന്തോഷിച്ചിരുന്നു. തന്നിലൂടെയായിരിക്കരുത് മകന്‍ അറിയപ്പെടേണ്ടെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ ദുല്‍ഖര്‍ അദ്ദേഹത്തെ നിബന്ധിച്ചിട്ടുമില്ല.

സിനിമാലോകത്തുനിന്നും

സിനിമാലോകത്തുനിന്നും

സിനിമാലോകത്ത് നിന്നുള്ളവരും താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. ജോജു ജോര്‍ജ്, അനു സിത്താര തുടങ്ങിയവരുടെ ആശംസ പോസറ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാണുമ്പോള്‍ കര്‍ക്കശക്കാരനായി തോന്നുമെങ്കിലും അദ്ദേഹത്തെ വീണ്ടും പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X