അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി വാക്കുകൾ

നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 45ാം വിവാഹ വാർഷിക ​ദിനമാണിന്ന്. മകൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. 1979 മെയ് ആറിനാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. അന്ന് ഇദ്ദേഹം ഇന്നത്തെ താരമല്ല. 1982 ൽ മൂത്തമകൾ സുറുമി ജനിച്ചു. 1986 ൽ ദുൽഖർ സൽമാനും പിറന്നു. സിനിമാ രം​ഗത്ത് സൂപ്പർസ്റ്റാറായപ്പോഴും മമ്മൂട്ടി കുടുംബ ജീവിതത്തിന് എന്നും ശ്രദ്ധ നൽകി.

സിനിമകളുടെ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ താരം തയ്യാറായി. മമ്മൂട്ടിക്ക് കുടുംബത്തോടുള്ള അടുപ്പത്തെക്കുറിച്ച് സഹോദരൻ നടൻ ഇബ്രാഹിം കുട്ടിയുൾപ്പെടെ നേരത്തെ സംസാരിച്ചിട്ടുണ്ട്. വിവാഹ വാർഷിക ദിനത്തിൽ മമ്മൂട്ടി മുമ്പൊരിക്കൽ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സ്വഭാവം മനസിലാക്കുന്ന വ്യക്തിയാണ് സുൽഫത്തെന്ന് അന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

Mammootty  Sulfath

നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവം തന്നെയാണ് എനിക്ക്. പരുക്കത്തരവും ചൂടും വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ വീട്ടിൽ ഇല്ല. അകന്ന് നിൽക്കുകയാണ്. ഇപ്പോൾ കുറച്ച് കൂടെ അഡ്ജസ്റ്റ് ചെയ്യാം. നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല സുഹൃത്താണ്. കാര്യങ്ങൾ നമ്മൾ കാണുന്നതിനേക്കാൾ മുന്തിയ തലത്തിൽ കാണുന്ന ആളാണെന്നും മമ്മൂ‌ട്ടി വ്യക്തമാക്കി.

മുമ്പൊരിക്കൽ ഭാര്യയെക്കുറിച്ച് പൊതുവേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഭാര്യ എന്നത് രക്തബന്ധമല്ല. ഏട്ടൻ, അമ്മ, അച്ഛൻ, അമ്മാവൻ എന്നിവരൊക്കെ മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങളാണ്. പക്ഷെ ഭാര്യ വേണമെങ്കിൽ മുറിച്ച് മാറ്റാൻ പറ്റുന്ന ഒരു ബന്ധമാണ്. ആലോചിക്കേണ്ട കാര്യം ഭാര്യയിലൂടെയാണ് ഈ ബന്ധങ്ങളെല്ലാം നമുക്കുണ്ടാകുന്നത്. മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധത്തിൽ നിന്നാണ് മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ നമുക്കുണ്ടാകുന്നത്.

Mammootty

ഭാര്യാ ഭർതൃബന്ധമെന്നത് ദിവ്യമായ ബന്ധമാണ്. രണ്ട് തരം ചിന്തകളും ചിന്താ​ഗതികളും മനസുമുള്ള രണ്ട് വ്യക്തികൾ ഒന്ന് ചേരുന്നതാണ് ഭാര്യാ ഭർതൃ ബന്ധമെന്നും മമ്മൂട്ടി വ്യക്തമാക്കി. തനിക്ക് ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാനവളെ കല്യാണം കഴിച്ചതെന്നും ഒരിക്കൽ മമ്മൂട്ടി പറഞ്ഞു. 45ാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ മമ്മൂട്ടിക്കും സുൽഫത്തിനും അയച്ച ആശംസാ കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്.

45 വർഷം നിങ്ങൾ പൂർത്തിയാക്കി. നിങ്ങളുടേതായ രീതിയിൽ നിങ്ങളുടെ ലോകം നിങ്ങൾ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാ​ഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഭാ​ഗ്യവാൻമാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേരുന്നു, എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ ഉമ്മ സുൽഫത്തിന്റെയും മകൾ പിറന്നാൾ ദിനം. മെയ് നാലിനായിരുന്നു സുൽഫത്തിന്റെ പിറന്നാൾ ദിനം. മെയ് അഞ്ചിന് മറിയയുടെയും.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X