മമ്മൂട്ടിയും സുരേഷ് ഗോപിയും പിണക്കത്തിലായിരുന്നോ? വീണ്ടും കണ്ടുമുട്ടി താരരാജാക്കന്മാര്‍
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരിക്കുന്ന താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. നടി ഭാമയുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ കൂടികാഴ്ച. താരസമ്പന്നമായ വിവാഹത്തില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും മാത്രമല്ല ദിലീപ്, കാവ്യ മാധവന്‍, അടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സുരേഷ് ഗോപി-മമ്മൂട്ടി കണ്ടുമുട്ടലായിരുന്നു. ഭാര്യ രാധികയ്ക്കും മകല്‍ ഭവ്‌നിയ്ക്കുമൊപ്പമായിരുന്നു സുരേഷ് ഗോപി എത്തിയത്. ദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് തിരിച്ച് പോവാന്‍ ഇറങ്ങുമ്പോഴാണ് മമ്മൂട്ടി എത്തുന്നത്. വേദിയിലേക്ക് വന്ന് മമ്മൂട്ടിയെ ഹസ്തദാനം നല്‍കി സ്വീകരിച്ചത് സുരേഷ് ഗോപിയായിരുന്നു.

സുരേഷ് ഗോപിയോടും കുടുംബത്തോടും വിശേഷങ്ങള്‍ ചോദിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടി നവദമ്പതികള്‍ക്ക് അരികിലേക്ക് പോയത്. ഈ സമയത്തിനുള്ളില്‍ ഇരുവരുടെയും അനവധി ചിത്രങ്ങള്‍ ആരാധകര്‍ എടുത്തു. അതിലൊന്ന് സുരേഷ് ഗോപിയും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രം അതിവേഗം വൈറലായി മാറി.
Recommended Video
പിന്നാലെ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ പിണക്കത്തിലായിരുന്നു എന്ന പഴംകഥകളും പൊങ്ങി വന്നു. ഇനിയും വ്യക്തമല്ലാത്ത പല കാരണങ്ങളുമാണ് ഈ പിണക്കത്തിന് പിന്നിലെന്ന് ഗോസിപ്പുകളില്‍ പറയുന്നുണ്ടെങ്കിലും താരരാജാക്കന്മാരുടെ ഉള്ളില്‍ എന്നും സൗഹൃദമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.


Click it and Unblock the Notifications











