രതീഷിന്‍റെ മകളുടെ വിവാഹത്തിന് പിണങ്ങിയ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒരുമിച്ചത് രേവതിയുടെ വിവാഹത്തിന്

സിനിമാലോകവും പ്രേക്ഷകരുമെല്ലാം സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ്. അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പുതിയ ചിത്രമായ കാവല്‍ ടീസറും പിറന്നാള്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്.

മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും ദിലീപും ബിജു മേനോനുമൊക്കെയായി നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ടീസറും ഇവരില്‍ പലരും ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയും ഈ ടീസര്‍ പങ്കുവെച്ച് ആശംസ അറിയിച്ചിരുന്നു. ഇത് കണ്ടപ്പോഴാണ് ആരാധകര്‍ക്ക് സന്തോഷമായത്. ഹാപ്പി ബര്‍ത്ത് ഡേ സുരേഷ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. ഇതിനിടയിലായിരുന്നു ഇവരുടെ പണ്ടത്തെ സൗന്ദര്യ പിണക്കം വീണ്ടും ചര്‍ച്ചയായത്.

സുരേഷിന്  ആശംസ

സുരേഷിന് ആശംസ

ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് സുരേഷ് ഗോപി സിനിമയില്‍ തുടക്കം കുറിച്ചത്. ഷാജി കൈലാസ് ചിത്രമായ തലസ്ഥാനത്തിലൂടെയായിരുന്നു താരം നായകനായത്. രണ്‍ജി പണിക്കറും ഷാജി കൈലാസും സുരേഷ് ഗോപിയും ചേരുമ്പോള്‍ അതൊരു വിജയക്കൂട്ടായ്മയായി മാറുകയായിരുന്നു. പോലീസ് വേഷത്തില്‍ ഇത്രയും തിളങ്ങിയ താരമുണ്ടോയെന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. സുരേഷിന് മമ്മൂട്ടിയും ആശംസ നേര്‍ന്നിരുന്നു. താങ്ക്യൂ ഇക്കയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

വിവാഹ ചടങ്ങിനിടയില്‍

വിവാഹ ചടങ്ങിനിടയില്‍

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ചേര്‍ച്ചക്കുറവ് വലിയ ചര്‍ച്ചയായി മാറിയ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു രതീഷിന്റെ മകളുടെ വിവാഹം. സുരേഷ് ഗോപിയായിരുന്നു മുന്നില്‍ നിന്ന് വിവാഹം നടത്തിയത്. രതീഷിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും സഹായിക്കാനും താരം മുന്നിലുണ്ടായിരുന്നു. സുരേഷ് ഗോപി വന്ന് തോളില്‍ തട്ടിയിട്ടും മമ്മൂട്ടി ഗൗനിക്കാതെ പോവുകയായിരുന്നു, ആ വീഡിയോയാകട്ടെ വൈറലായി മാറുകയും ചെയ്തിരുന്നു.

Recommended Video

Suresh gopi reveals about The differences he had with mammootty | FIlmiBeat Malayalam
പപ്പയുടെ സ്വന്തം അപ്പൂസിനിടയില്‍

പപ്പയുടെ സ്വന്തം അപ്പൂസിനിടയില്‍

മമ്മൂട്ടി-സുരേഷ് ഗോപി പിണക്കത്തെക്കുറിച്ച് പറയുന്നവര്‍ പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. സിനിമയ്ക്കിടയില്‍ സുരേഷ് ഗോപിക്ക് വീട്ടിലേക്ക് പോവേണ്ടി വന്നിരുന്നു. മദ്രാസിലേക്ക് പോവുന്ന മമ്മൂട്ടി അദ്ദേഹത്തെ വീട്ടില്‍ ഇറക്കാമെന്ന് ഏറ്റിരുന്നു. ഇതിനാല്‍ പ്രൊഡക്ഷനില്‍ നിന്നും വേറെ അറേഞ്ച്മെന്‍സൊന്നും ചെയ്തിരുന്നില്ല. കാറില്‍ പോവുന്നതിനിടയില്‍ സുരേഷ് ഗോപിക്ക് മമ്മൂട്ടിയുടെ അമിത വേഗത ഇഷ്ടമായില്ലെന്നും ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പാതിവഴിയില്‍ ഇറക്കിവിടുകയും ചെയ്തുവത്രേ, ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇന്നും അവ്യക്തമാണ്.

സഹോദരങ്ങളെപ്പോലെ

സഹോദരങ്ങളെപ്പോലെ

മമ്മൂട്ടിയും സുരേഷ് ഗോപിയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാണെന്നുള്ള ചര്‍ച്ചകളുമുണ്ട്. സുരേഷിന്‍റെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. താരത്തിനും അത് ഇഷ്ടമായിരുന്നു ശാസ്തമംഗലത്തെ വീട് പണിക്കിടയില്‍ പല കാര്യങ്ങളെക്കുറിച്ചും മമ്മൂട്ടി തന്‍റെ നിര്‍ദേശം പറഞ്ഞിരുന്നു. അതനുസരിച്ച് സുരേഷ് ഗോപി മാറ്റങ്ങളും വരുത്തിയിരുന്നുവത്രേ.

അവാര്‍ഡ് ലഭിച്ചപ്പോള്‍

അവാര്‍ഡ് ലഭിച്ചപ്പോള്‍

മമ്മൂട്ടിയും സുരേഷ് ഗോപിയും ദേശീയ പുരസ്കാരത്തിനായി ഒരുമിച്ച് മത്സരിച്ചതും അന്ന് ജേതാവായത് സുരേഷ് ഗോപിയായിരുന്നു. ആ സമയത്തും ഇരുവരും പിണക്കത്തിലായിരുന്നുവത്രേ. ഭൂതക്കണ്ണാടിയും കളിയാട്ടവും മത്സരിച്ചപ്പോള്‍ മികച്ച നടനായത് സുരേഷ് ഗോപിയായിരുന്നു. ഇത് നേരിട്ട് പറയാനായി മമ്മൂട്ടിക്ക് അരികിലേക്ക് താരമെത്തിയെങ്കിലും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ലത്രേ. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്നായിരുന്നു അടുത്ത സുഹൃത്തുക്കള്‍ മുന്‍പ് പറഞ്ഞത്.

 പിണക്കമില്ല

പിണക്കമില്ല

സുരേഷ് കുമാറിന്‍റെയും മേനകയുടേയും മകളായ രേവതിയുടെ വിവാഹത്തിനിടയിലായിരുന്നു ഇരുവരും ഇണങ്ങിയത്. രാഷ്ട്രീയ ചിന്താഗതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഇടഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ വരെ അന്ന് പ്രചരിച്ചിരുന്നു. രേവതിയുടെ വിവാഹത്തിനായെത്തിയ ഇരുവരും കെട്ടിപ്പിടിച്ച് ഞങ്ങളുടെ പിണക്കങ്ങള്‍ അവസാനിച്ചുവെന്ന് അറിയിച്ചിരുന്നു. അടുത്തിടെ ഭാമയുടെ വിവാഹത്തിനെത്തിയപ്പോഴും ഇരുവരും സൗഹൃദം പുതുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X