For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അനുജന്‍മാര്‍! അമ്മമഴവില്ലിലെ കിടിലന്‍ ക്ലിക്കിന് പിന്നിലൊരു കഥയുണ്ട്, കാണൂ!

  |

  താരങ്ങളെല്ലാം ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാറുണ്ടെങ്കിലും എല്ലാവരെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ ലഭിക്കണമെങ്കില്‍ അമ്മയുടെ നേതൃത്വത്തില്‍ വല്ല പരിപാടിയും നടക്കണം. ചിത്രീകരണ തിരക്കുകളെല്ലാം മാറ്റി വെച്ച് എല്ലാവരും അമ്മമഴവില്ലിനായി ഒത്തൊരുമിക്കുകയായിരുന്നു. കുശലം പുതുക്കിയും സെല്‍ഫിയെടുത്തും അവരത് ആഘോഷമാക്കി മാറ്റിയപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. താരരാജാക്കന്‍മാരോടൊപ്പം സെല്‍ഫിയെടുക്കാനുള്ള മത്സരമായിരുന്നു കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപില്‍ കണ്ടത്. എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ കഥ മാറുകയായിരുന്നു.

  മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം രാശിയാണോ? കാലിടറാതെ അങ്കിള്‍ കുതിക്കുന്നു, ഇതുവരെ നേടിയത്? കാണൂ!

  നടിപ്പിന്‍ നായകന്‍ സൂര്യയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി. താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യയും ഒരുമിച്ച് വേദിയിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷമായത്. മലയാളികളുടെ കൂടെ താരമാണ് സൂര്യയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നായിരുന്നു സൂര്യ പറഞ്ഞത്. സൂര്യയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനായി മത്സരിക്കുകയായിരുന്നു താരങ്ങള്‍. പരിപാടി മുഴുവനും കണ്ടതിന് ശേഷമാണ് സൂര്യ വേദി വിട്ടത്. അമ്മയിലേക്ക്് പത്ത് ലക്ഷം രൂപയും അദ്ദേഹം സംഭാവനയായി നല്‍കിയിരുന്നു. മമ്മൂട്ടിയുടെ ഡാന്‍സും മോഹന്‍ലാലിന്റെ വീഴ്ചയും ഒടിയന്‍ മാജിക്കുമൊക്കെയായി അമ്മമഴവില്ല് ശരിക്കും തകര്‍ക്കുകയായിരുന്നു. പരിപാടിക്കിടയില്‍ അനേകം ചിത്രങ്ങളുണ്ടെങ്കിലും ഈ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്. അപൂര്‍വ്വമായ ഒത്തുചേരലിന്റെ കഥ അതേക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

  'അമ്മ'യിലെ ഭിന്നിപ്പ് രൂക്ഷം? ഇവര്‍ അമ്മമഴവില്ല് ബഹിഷ്‌കരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതോ?

  മമ്മൂട്ടിയുടെ നൃത്തം

  മമ്മൂട്ടിയുടെ നൃത്തം

  ഡാന്‍സിന്റെ കാര്യത്തില്‍ ഏറെ പഴികേട്ട മമ്മൂട്ടി ഇത്തവണയും നൃത്തം ചെയ്ത് ഞെട്ടിച്ചിരുന്നു. കൂളിങ് ഗ്ലാസ് വെച്ചു വെക്കാതെയുമൊക്കെയുള്ള നൃത്തവുമായാണ് അദ്ദേഹം എത്തിയത്. മമ്മൂട്ടിക്കൊപ്പം സിദ്ദിഖ്, മനോജ് കെ ജയന്‍, മുകേഷ്,ജയറാം എന്നിവരും ഒപ്പമുണ്ടായിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറി

  സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറി

  മിന്നിത്തിളങ്ങുന്ന വസ്ത്രവുമായി നില്‍ക്കുന്ന ഈ താരങ്ങളുടെ ചിത്രം ഫേസ്ബുക്കിലൂടെ വൈറലായിരുന്നു. യുവതാരമായ അജു വര്‍ഗീസും ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന് പിന്നിലെ കഥയെക്കുറിച്ചും അജു വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരന്‍മാരായി വിവിധ ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചവരാണ് ഇവരൊക്കെ.

  മമ്മൂട്ടിയും ജയറാമും

  മമ്മൂട്ടിയും ജയറാമും

  മമ്മൂട്ടിയും ജയറാമും സഹോദരന്‍മാരായി തകര്‍ത്തഭിനയിച്ച ചിത്രമാണ് ധ്രുവം. നരസിഹം മന്നാഡിയാരായി മമ്മൂട്ടി എത്തിയപ്പോള്‍ വീരസിംഹനെന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണിത്. ഗാതമി, വിക്രം തുടങ്ങിയവരുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു മുഖ്യ ആകര്‍ഷണം.

  മുകേഷിനൊപ്പം മമ്മൂട്ടി എത്തിയത്

  മുകേഷിനൊപ്പം മമ്മൂട്ടി എത്തിയത്

  1987 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തനിയാവര്‍ത്തനം. സിബി മലയിലും ലോഹിതദാസും ഒരുമിച്ചെത്തിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു ഇത്. സാഹചര്യ സമ്മര്‍ദ്ദം കാരണം ഭ്രാന്തനായി മാറുന്ന ബാലന്‍മാഷായി അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. മമ്മൂട്ടിയുടെ ഇളയ സഹോദരനായി എത്തിയത് മുകേഷായിരുന്നു.

  മമ്മൂട്ടിയും സിദ്ദിഖും

  മമ്മൂട്ടിയും സിദ്ദിഖും

  മമ്മൂട്ടിയുടെ സിദ്ദിഖും മികച്ച ജേഷ്ഠ്യാനുജന്‍മാരണെന്ന് ആരാധകര്‍ തന്നെ ശരി വെച്ചതാണ്. വാത്സല്യം, വല്യേട്ടന്‍ തുടങ്ങിയ സിനിമകളിലാണ് ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചത്. രാഘവന്‍ നായരായി മമ്മൂട്ടി എത്തിയപ്പോള്‍ വിജയന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്.

  മമ്മൂട്ടിയും മനോജ് കെ ജയനും

  മമ്മൂട്ടിയും മനോജ് കെ ജയനും

  മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചിട്ടുള്ള മറ്റൊരു താരമാണ് മനോജ് കെ ജയന്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായ ഉണ്ണി എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ അവതരിപ്പിച്ചത്.

  അജു വര്‍ഗീസിന്റെ പോസ്റ്റ് കാണൂ

  അജു വര്‍ഗീസിന്റെ പോസ്റ്റ് കാണൂ

  English summary
  This Picture Of Mammooty & Team Has A Big Speciality Associated With It!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X