മമ്മൂട്ടിയുടെ നാക്ക് പൊന്നായി! അന്നത്തെ അഭിനന്ദനം ഏറ്റു! ജോജു തന്നെ താരമായി മാറി! അവാര്‍ഡും ലഭിച്ചു!
മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ജോജു ജോര്‍ജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും താരം വാചാലനായിരുന്നു. തന്റെ ഇഷ്ടത്തെക്കുറിച്ച് മമ്മൂട്ടിക്കും അറിയാമെന്നും താരം പറഞ്ഞിരുന്നു. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായ ജോസഫായാണ് താരമെത്തിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ത്തന്നെ ഈ സിനിമ കിടുക്കുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് താരമെത്തിയത്. ലുക്കില്‍ മാത്രമല്ല അഭിനയത്തിലൂടെയും ഞെട്ടിക്കുകയായിരുന്നു താരം. ജോസഫ് റിലീസ് ചെയ്ത് നാളുകള്‍ കഴിയുന്നതിനിടയിലാണ് മമ്മൂട്ടിയുടെ അഭിനന്ദനമെത്തിയത്.
ജോജൂ, കൊള്ളാം പടവും നടിപ്പും, ഇതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇതായിരുന്നു തനിക്ക് ലഭിച്ച ആദ്യ അവാര്‍ഡെന്ന് താരം പറഞ്ഞിരുന്നു. എത്രയോ അവാര്‍ഡുകള്‍ക്ക് തുല്യമാണ് ആ അഭിനന്ദമെന്ന് അന്ന് താരം പറഞ്ഞിരുന്നു. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനാവാനായി ജോജുവും മത്സരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നപ്പോള്‍ത്തന്നെ ആരാധകര്‍ അതുറപ്പിച്ചിരുന്നു. ആദ്യഘട്ട സ്‌ക്രീനിംഗ് കഴിഞ്ഞതിന് പിന്നാലെയായാണ് ജയസൂര്യ, സൗബിന്‍ ഷാഹിര്‍, ജോജു എന്നിവര്‍ തമ്മിലാണ് പോരാട്ടമെന്ന് വ്യക്തമായത്. കടുത്ത മത്സരത്തിനൊടുവില്‍ ജയസൂര്യയേയും സൗബിനേയും മികച്ച നടനായും സ്വഭാവ നടനായി ജോജുവിനേയും തിരഞ്ഞെടുക്കുകയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് താരങ്ങളെ അഭിനന്ദിച്ച് സിനിമാലോകവും പ്രേക്ഷകരും രംഗത്തെത്തിയത്. മമ്മൂട്ടിയും താരത്തെ അഭിനന്ദിച്ചിരുന്നു. ആ സന്തോഷത്തിലാണ് താരം.

ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങി
നായകന് പിന്നിലും ചെറിയ വേഷത്തിലുമൊക്കെയായാണ് ജോജു ജോര്‍ജിനെ നമ്മള്‍ കണ്ടത്. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും തുടക്കത്തിലെ വെല്ലുവിളികളെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. താനാണ് നായകനെന്നറിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങിയവര്‍ പോലുമുണ്ടായിരുന്നുവെന്നും അന്നൊക്കെ വല്ലാതെ വേദനിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ചില സംവിധായകര്‍ അഭിനയപ്രാധാന്യമുള്ള വേഷം ഈ താരത്തില്‍ ഏല്‍പ്പിച്ചത്. ജോസഫില്‍ പത്മകുമാര്‍ കാണിച്ച ബ്രില്യന്‍സ് താരനിര്‍ണ്ണയമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു.

ജോജുവിന്റെ ഇഷ്ടതാരം
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് ജോജു ജോര്‍ജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം സഹായിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകളും അക്കാലത്ത് താരത്തെ അലട്ടിയിരുന്നു. മമ്മൂട്ടി നല്‍കിയ ഉപദേശമായിരുന്നു അന്ന് തുണയായതെന്നും താരം പറഞ്ഞിരുന്നു.

ജോസഫ് കണ്ടപ്പോള്‍
ജോസഫ് കണ്ടതിന് ശേഷം മമ്മൂട്ടി അയച്ച സന്ദേശം താനിന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ടെന്നും താരം പറയുന്നു. പടവും നടിപ്പും നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സന്ദേശം താന്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് വെച്ചിരുന്നുവെന്നും ആ ഉപദേശത്തേയും അഭിനന്ദനത്തേയും താന്‍ ഏറെ വിലമതിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

അവാര്‍ഡിനും അപ്പുറത്ത്
വിലമതിക്കുന്ന ഉപദേശമായിരുന്നു അന്നദ്ദേഹം തനിക്ക് നല്‍കിയതെന്ന് ജോജു പറഞ്ഞിരുന്നു. സിനിമയുടെ വിജയം നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവാര്‍ഡിനേക്കാള്‍ മികച്ചതാണ് അന്ന് ലഭിച്ച ഉപദേശമെന്നും നോമിനേഷന്‍ വന്നപ്പോഴും താന്‍ സന്തോഷവാനായിരുന്നുവെന്നും ജോജു പറഞ്ഞിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ കഴിഞ്ഞല്ലോ, ആ ലിസ്റ്റില്‍ തന്റെ പേരുമുണ്ടല്ലോയെന്നായിരുന്നു സന്തോഷം.

ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്
പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് മമ്മൂട്ടിയായിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ത്തന്നെ തനിക്ക് ജോജുവിനെ അറിയാമായിരുന്നുവെന്നും ഇപ്പോഴത്തെ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി അന്ന് പറഞ്ഞിരുന്നു. രാജാധിരാജയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

നിര്‍മ്മാണം ഏറ്റെടുത്തത്
സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനം തുടക്കത്തിലുണ്ടായിരുന്നില്ല. പ്രളയത്തില്‍ വീട് മുങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. കടത്തില്‍ മുങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിമയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചുപോവുമെന്ന അവസ്ഥ വന്നപ്പോഴാണ് താന്‍ ഏറ്റെടുത്തത്. എല്ലാം പണയം വെച്ചാണ് അതിനായുള്ള പണം കണ്ടെത്തിയത്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാം നഷ്ടമായേനേയെന്നും താരം പറഞ്ഞിരുന്നു.

നേട്ടത്തില്‍ സന്തോഷം
പുരസ്‌കാര പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി മമ്മൂട്ടി ജോജുവിനെ അഭിനന്ദിച്ചുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജോജുവിനെ സംബന്ധിച്ച് ഏറെ സന്തോഷകരമായ മുഹൂര്‍ത്തം കൂടിയായിരുന്നു അത്. ജോസഫിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ താരത്തെ വളരെ നേരത്തെ തന്നെ നമ്മള്‍ മികച്ച താരമായി വിലയിരുത്തിയതല്ലേയെന്നാണ് ആരാധകരുടെ കമന്റ്.


Click it and Unblock the Notifications











