For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

  |

  കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാറുളള താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. സിനിമകള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി തന്‌റെ ശരീരം നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ഭക്ഷണ ശീലവും, വ്യായാമത്തെ കുറിച്ചുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മറ്റു താരങ്ങളെ പോലെ വ്യായാമം ചെയ്യുന്ന വീഡിയോസും ചിത്രങ്ങളുമൊന്നും സൂപ്പര്‍താരം പങ്കുവെക്കാറില്ല. മാസങ്ങള്‍ക്ക് മുന്‍പ് ലോക്ഡൗണ്‍ സമയത്താണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ മമ്മൂട്ടി ആദ്യമായി പങ്കുവെച്ചത്. അന്ന് സൂപ്പര്‍താരത്തിന്‌റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  സിനിമകള്‍ക്ക് വേണ്ടിയുളള മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ചെല്ലാം മുന്‍പ് മിക്ക സംവിധായകരും മനസുതുറന്നിട്ടുണ്ട്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മമ്മൂട്ടിയെ കുറിച്ചുളള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്.

  ഒരിക്കല്‍ തൊട്ടടുത്ത ഹോട്ടല്‍ റൂമുകളില്‍ താനും മമ്മൂട്ടിയും താമസിച്ചിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ മമ്മൂട്ടി കടുത്ത വ്യായാമത്തിലാണ്. പുലര്‍ച്ച വരെ ഷൂട്ടായിരുന്നില്ലെ, നിങ്ങള്‍ക്ക് കിടന്നുറങ്ങികൂടെ എന്ന് അന്ന് ഞാന്‍ ചോദിച്ചു. അന്ന് കൂടെവിടെയും കാണാമറയത്തും റിലീസ് ചെയ്തുകഴിഞ്ഞ സമയമാണ്. അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു; സത്യാ റഹ്മാനെ പോലുളള പിളേളര്‍ വന്നിട്ടുണ്ട്. നമുക്ക് അവരോട് മല്‍സരിക്കണമെങ്കില്‍ ശരിക്കും ഒരുങ്ങണം എന്ന്, സംവിധായകന്‍ ഓര്‍ത്തെടുത്തു.

  മമ്മൂട്ടി ഇന്നും മല്‍സരിക്കുന്നത് പുതുമുഖങ്ങളോട് ആണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മലയാളത്തില്‍ സര്‍വ്വകാല പുതുമുഖമെന്ന് പറയാവുന്ന ഒരു മുഖമേ ഞാനിതുവരെ കണ്ടിട്ടുളളൂ. അത് മമ്മൂട്ടിയുടെത് ആണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇന്നും ശരീരം കൊണ്ടും മനസുകൊണ്ടും മമ്മൂട്ടി പുതുമുഖമാണ്. ഒരു വടക്കന്‍ വീരഗാഥ സമയത്തെ ഒരനുഭവവും സത്യന്‍ അന്തിക്കാട് പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കുളള യാത്രക്കിടെ ഉണ്ടായ അനുഭവമാണ് സംവിധായകന്‍ പങ്കുവെച്ചത്.

  അന്ന് കാറില്‍ മമ്മൂട്ടി ഒരു കാസറ്റിട്ടിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എംടി വാസുദേവന്‍ നായരുടെ ശബ്ദത്തിലുളള ഡയലോഗുകളായിരുന്നു അത്. സിനിമയിലെ തന്റെ ഡയലോഗുകള്‍ എംടിയുടെ ശബ്ദത്തില്‍ വായിച്ചു മമ്മൂട്ടി റെക്കോര്‍ഡ് ചെയ്തിരിക്കുകയാണ്. എവിടെ നിര്‍ത്തണം, എവിടെ മുറിച്ചു പറയണം എവിടെ മൂളണമെന്നെല്ലാം മനസിലാക്കാന്‍ അത് എഴുതിയ ആളെകൊണ്ടുതന്നെ അദ്ദേഹം വായിപ്പിച്ചിരിക്കുന്നു. എന്നിട്ട് അതേപോലെ പറഞ്ഞുനോക്കുകയാണ്.

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല. മറ്റൊരു നടനും ഇങ്ങനെ പരിശീലിക്കില്ല. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് മാസം മുന്‍പാണിത്. സെറ്റില്‍ ചെന്നിറങ്ങിയ ശേഷമല്ല അയാള്‍ ചന്തുവാകുന്നത്. അവിടെ ചെന്നിറങ്ങുന്നതെ ചന്തുവാണ്. മമ്മൂട്ടിയല്ല. ഈ സര്‍പ്പണമാണ് നാം വടക്കന്‍ വീരഗാഥയില്‍ കണ്ടതും, സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് വ്യക്തമാക്കി.

  സുരേഷ് ഗോപി അമ്മയില്‍ നിന്നും വിട്ടുനില്‍ക്കാനുളള കാരണം, തുറന്നുപറഞ്ഞ് ഇന്നസെന്‌റ്

  അതേസമയം മമ്മൂട്ടി-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീധരന്‌റെ ഒന്നാം തിരുമുറിവ് സിനിമയ്ക്ക് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. നീന കുറുപ്പ്, സുരേഷ് ഗോപി, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തുടര്‍ന്ന് അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്‌നേഹത്തീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി അടുത്തിടെ മറ്റൊരു ചിത്രം സത്യന്‍ അന്തിക്കാട് പ്രഖ്യാപിച്ചെങ്കിലും സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നില്ല.

  വില്ലനായി ഇവന്‍ ഒകെയാവുമോ എന്ന് ലാലേട്ടന്‍ ചോദിച്ചു, പിന്നെ നടന്നത്... അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

  മമ്മൂക്കയെ വീട്ടിൽ ഒരു നോക്ക് കാണാൻ വന്നു.. നിരാശാ പ്രതികരണം

  കടപ്പാട്: മനോരമ

  Read more about: mammootty sathyan anthikad
  English summary
  Mammootty at 70: director sathyan anthikad opens up megastar's dedication for various films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X