For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുല്‍ഫത്തിന്‌റെ വരവോടെ മമ്മൂക്കയുടെ കരിയര്‍ മാറി, വിവാഹ ശേഷം നടന്‌റെ ജീവിതത്തില്‍ സംഭവിച്ചത്‌

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. സൂപ്പര്‍ താരത്തിന്‌റെ ജന്മദിനം ലോകമെമ്പാടുമുളള ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹമാണ് മമ്മൂക്കയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കരിയര്‍ അമ്പത് വര്‍ഷം പിന്നിട്ടത് അടുത്തിടെയാണ് മമ്മൂട്ടി ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഴുപതാം പിറന്നാളും വന്നത്. ഏതൊരു പുരുഷന്‌റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയും പോലെ മമ്മൂക്കയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലും ഭാര്യ സുല്‍ഫത്തിന്‌റെ പിന്തുണയുമുണ്ട്.

  mammootty-sulfath

  അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന കെഎസ് സേതുമാധവന്‍ ചിത്രത്തിലൂടെ അരങ്ങേറിയ മമ്മൂട്ടിക്ക് കരിയറില്‍ വഴിത്തിരിവായത് വില്‍ക്കാനുണ്ടോ സ്വപ്‌നങ്ങള്‍ ആണ്. ഏംടി വാസുദേവന്‍ നായരാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സുല്‍ഫത്തുമായുളള വിവാഹ ശേഷമാണ് മമ്മൂട്ടിയുടെ കരിയറില്‍ ഉയര്‍ച്ചകളുണ്ടായത്. 1979ല്‍ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമാവുന്നതിന് മുന്‍പ് തന്നെ നടന്‌റെ വിവാഹം നടന്നു.

  വിവാഹത്തിന് മുന്‍പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ ചെയ്ത കഥാപാത്രങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സുല്‍ഫത്ത് ജീവിതത്തിലേക്ക് വന്ന ശേഷം മമ്മൂട്ടിക്ക് സിനിമയില്‍ തന്‌റെ രാശി ഉദിച്ചു. തങ്ങളുടെ യഥാര്‍ത്ഥ ഭാഗ്യം ഉമ്മച്ചിയാണെന്ന് ദുല്‍ഖറും മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടി എന്ന താരം പിന്നീട് എല്ലാവര്‍ക്കും മമ്മൂക്കയായി മാറി. വിവാഹം ശേഷം ഒരു നടനില്‍ നിന്നും താരമായി മമ്മൂക്ക വളര്‍ന്നു.

  താരസിംഹാസനത്തില്‍ നിന്നും മാറികൊടുത്തൂടെ? ചോദ്യം ചോദിച്ച ആള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടി

  നായകനായി ആദ്യം അഭിനയിച്ച വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെട്ട ശേഷം പിന്നീട് മമ്മൂട്ടി മലയാളത്തില്‍ മുന്നേറുകയായിരുന്നു. 400ല്‍ അധികം സിനിമകളില്‍ വിവിധ ഭാഷകളിലായി മമ്മൂട്ടി ചെയ്തു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടി ചിത്രങ്ങള്‍ വന്നു. മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയത്. കൂടാതെ ഏഴ് തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചു. 13 തവണയാണ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയത്. 1998ല്‍ സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം നടനെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

  സുരേഷ് ഗോപി അമ്മയില്‍ നിന്നും വിട്ടുനില്‍ക്കാനുളള കാരണം, തുറന്നുപറഞ്ഞ് ഇന്നസെന്‌റ്

  സിനിമകള്‍ക്കൊപ്പം തന്നെ കുടുംബ ജീവിതവും നല്ല രീതിയിലാണ് മമ്മൂട്ടി കൊണ്ടുപോയത്. മമ്മൂട്ടി ഇല്ലാത്ത സമയത്ത് മക്കളുടെ കാര്യങ്ങള്‍ സുല്‍ഫത്താണ് നോക്കിയത്. മക്കളുടെ പഠിത്തവും മറ്റ് കാര്യങ്ങളും എല്ലാം തന്നെ ഭാര്യ നോക്കി. പലപ്പോഴും മിക്ക സിനിമകളുടെയും സെറ്റുകളിലായിരിക്കും മമ്മൂക്ക ഉണ്ടാവുക. എന്നാല്‍ എപ്പോഴും ഇരുവരും തമ്മില്‍ കോണ്‍ടാക്റ്റ് ഉണ്ടായിരുന്നു എന്ന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. ഏത് ലൊക്കേഷനുകളില്‍ ആണെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ഫോണില്‍ വിളിച്ച് മമ്മൂക്ക ഭാര്യയോട് തിരക്കും. ഇപ്പോഴും വാപ്പയ്ക്ക് ആ ശീലമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

  മമ്മൂക്കയെ വീട്ടിൽ ഒരു നോക്ക് കാണാൻ വന്നു.. നിരാശാ പ്രതികരണം

  മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. വലിയ ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നുില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില് എത്തിയത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‌റെ അരങ്ങേറ്റം. എന്നാല്‍ തന്‌റെ കഴിവുകൊണ്ട് മലയാളത്തിലെ മുന്‍നിര താരമാവാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിച്ചിരുന്നു. നിലവില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡമുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുളള ഒരു സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  Read more about: mammootty
  English summary
  Mammootty At 70: Megastar Mammootty's Lucky Charm Is His Wife Sulfath, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X