മമ്മൂട്ടിയും ബിജു മേനോനും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്? ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടമായത്?

മലയാള സിനിമയുടെ തന്നെ അഭിമാന താരമായ മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് അഭിനയിക്കണമെന്നാഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. സഹോദരനായും സുഹൃത്തായും വില്ലനായുമൊക്കെ നിരവധി പേര്‍ അഭിനയിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി നയിക്കുന്ന താരമാണ് മെഗാസ്റ്റാര്‍. റീടേക്കുകള്‍ വേണ്ടി വരുമ്പോള്‍ അന്യവശ്യമായ അസ്വസ്ഥത പ്രകടിപ്പിക്കാതെ അദ്ദേഹം സഹതാരത്തെ പോത്സാഹിപ്പിക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം നവാഗതരായി അരങ്ങേറിയവരില്‍ പലരും ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

ദൂരദര്‍ശന്‍ സീരിയലില്‍ നിന്നുമാണ് ബിജു മേനോന്‍ സിനിമയിലേക്കെത്തിയത്. സഹനടനില്‍ നിന്നും നായകനിലേക്ക് ചുവടുമാറിയ താരം ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. ഏത് തരം കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. ഒരുകാലത്ത് പ്രണയനായകനായി നിറഞ്ഞുനിന്നിരുന്ന താരം പിന്നീട് വില്ലത്തരത്തിലേക്കും ഹാസ്യത്തിലേക്കുമൊക്കെ ചുവടുമാറുകയായിരുന്നു. ഇന്നിപ്പോള്‍ ഏത് ജോണറിലുള്ള സിനിമയില്‍ അഭിനയിക്കാനും ഈ താരം തയ്യാറാണ്. മമ്മൂട്ടിയും ബിജു മേനോനും നിരവധി സിനിമകളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. മികച്ച കൂട്ടുകെട്ടാണ് ഇരുവരും തമ്മില്‍. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മമ്മൂട്ടിയും ബിജു മേനോനും

മമ്മൂട്ടിയും ബിജു മേനോനും

സിനിമയിലെത്തിയ സമയം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ബിജു മേനോനും മമ്മൂട്ടിയും. വ്യായാമം ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ബിജു മേനോനോട് ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി സൂചിപ്പിച്ചിരുന്നു. തന്നെ അലസനെന്ന് വിളിക്കുന്നതും മടിയെക്കുറിച്ച് കണ്ടെത്തിയതും അദ്ദേഹമാണെന്ന് അടുത്തിടെ ഒരഭിമുഖത്തിനിടയില്‍ താരം തുറന്നുപറഞ്ഞിരുന്നു.

മറവത്തൂര്‍ കനവിന് വേണ്ടി ഒരുമിച്ചു

മറവത്തൂര്‍ കനവിന് വേണ്ടി ഒരുമിച്ചു

ലാല്‍ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയും ബിജു മേനോനും സഹോദരന്‍മാരായാണ് എത്തിയത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹിനിയും ദിവ്യ ഉണ്ണിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. സഹോദരന്‍മാരായി മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്.

നെഗറ്റീവ് കഥാപാത്രമായി അഴകിയ രാവണനില്‍

നെഗറ്റീവ് കഥാപാത്രമായി അഴകിയ രാവണനില്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് അഴകിയ രാവണന്‍. നായികയായ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഈ സിനിമയിലൂടെ അഭിനയംരഗത്തെത്തിയതാണ് കാവ്യ മാധവന്‍. ഒരുപിടി നല്ല ഗാനങ്ങളായിരുന്നു ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശങ്കര്‍ദാസ് എന്ന ബിസിനസ് മാഗ്നറ്റായാണ് മമ്മൂട്ടി എത്തിയത്. സിനിമാസംവിധായകനായ ശരത്ത് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ എത്തിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

കോമഡിയുമായി പട്ടാളത്തില്‍

കോമഡിയുമായി പട്ടാളത്തില്‍

ലാല്‍ജോസ് സംവിധാനം ചെയ്ത മറ്റൊരു സിനിമയായ പട്ടാളത്തിലും ഈ കൂട്ടുകെട്ട് ഒരുമിച്ചിരുന്നു. പട്ടാഭിരാമന്‍ എന്ന സുപ്പീരിയര്‍ ഓഫീസറായി മമ്മൂട്ടി എത്തിയപ്പോള്‍ സബോര്‍ഡിനേറ്റായാണ് ബിജു മേനോന്‍ എത്തിയത്. ഹാസ്യം നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇരുവരും തെളിയിച്ച സിനിമ കൂടിയായിരുന്നു ഇത്.

ഡാഡി കൂളിലൂടെയും ഒരുമിച്ചു

ഡാഡി കൂളിലൂടെയും ഒരുമിച്ചു

ആഷിഖ് അബുവിന്റെ ആദ്യകാല സിനിമകളിലൊന്നായ ഡാഡി കൂളില്‍ മടിയനായ പോലീസ് ഓഫീസറായി മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സഹപ്രവര്‍ത്തകനായി ബിജു മേനോനും എത്തിയിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുമുണ്ടായിരുന്നു. മികച്ച സ്‌ക്രീന്‍ കൂട്ടുകെട്ടാണ് ഇവരുടേതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയായിരുന്നു ഈ സിനിമയിലൂടെ.

മികച്ച കൂട്ടുകെട്ടുകളിലൊന്ന്

മികച്ച കൂട്ടുകെട്ടുകളിലൊന്ന്

നായകനായി മമ്മൂട്ടി തകര്‍ക്കുമ്പോള്‍ തുല്യശക്തനായി അഭിനയിക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് ബിജു മേനോന്‍ തെളിയിക്കുകയായിരുന്നു ഈ സിനിമകളിലൊക്കെയും. അതാത് സിനിമയ്ക്കനുസരിച്ചുള്ള മാറ്റം വരുത്തിയെത്തുമ്പോള്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഇരുവരും ഇനിയേത് സിനിമയ്ക്ക് വേണ്ടിയാണ് ഒരുമിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X