വക്കീല്‍ മമ്മൂട്ടിയെ വിവാഹം ചെയ്ത സുല്‍ഫത്ത്! പ്രണയത്തെക്കുറിച്ചുള്ള ചിന്ത മാറിയത് ആ സംഭവത്തോടെ

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ പിറന്നാളാണ് സെപ്റ്റംബര്‍ 7ന്. 69 ലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് താരം. മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമയെക്കുറിച്ചും എല്ലാവരും പറയാറുണ്ട്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കുന്നതിനെക്കുറിച്ച് താരം പറയാറുണ്ട്. വീട്ടിലെ റൊമാന്റിക് കപ്പിള്‍സ് വാപ്പച്ചിയും ഉമ്മയുമാണെന്നായിരുന്നു മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

1979ലായിരുന്നു മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മകള്‍ സുറുമി ജനിച്ചത്. 1986 ലായിരുന്നു മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജനനം. കുടുംബത്തിന് മമ്മൂട്ടി നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമാതിരക്കുകളിലാവുമ്പോഴും ഇടയ്ക്കിടയ്ക്ക് വാപ്പച്ചി ഉമ്മയെ വിളിക്കുന്നതും സംസാരിക്കുന്നതും കാണാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടി-സുല്‍ഫത്ത് വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സിനിമയിലെത്തും  മുന്‍പേ

സിനിമയിലെത്തും മുന്‍പേ

സിനിമ കാണുന്ന കാലം മുതല്‍ അഭിനേതാവാന്‍ ആഗ്രഹിച്ചയാളാണ് താനെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച അറേഞ്ച്ഡ് വിവാഹമായിരുന്നു മമ്മൂട്ടിയുടേത്. വിവാഹ ശേഷമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം സിനിമയില്‍ ചുവടുറപ്പിച്ചിരുന്നു. തന്റെ ഒരേയൊരു പെണ്‍സുഹൃത്താണ് സുല്‍ഫത്തെന്നാണ് മമ്മൂട്ടി പറയാറുള്ളത്.

പെര്‍ഫെക്റ്റ് ഫാമിലി മാന്‍

പെര്‍ഫെക്റ്റ് ഫാമിലി മാന്‍

എത്ര തിരക്കുണ്ടായാലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുത്. ഇതായിരുന്നു മമ്മൂട്ടി പാലിച്ച് പോന്നിരുന്ന കാര്യം. ചിത്രീകരണം കഴിഞ്ഞെത്തിയാല്‍ കുടുംബസമേതമായാണ് അദ്ദേഹം യാത്രകള്‍ നടത്താറുള്ളത്. നമ്മളേയും നോക്കി വീട്ടിരിക്കുന്നവരാണ് അവര്‍, അവര്‍ നമുക്കൊപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് പോവുക, അതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമല്ല കുടുംബത്തിനൊപ്പമാണ് യാത്ര പോവേണ്ടതെന്നായിരുന്നു അദ്ദേഹം യുവതാരങ്ങളോട് പറഞ്ഞത്.

Recommended Video

Mammootty Birthday Video
സുല്‍ഫത്തിന്റെ പിന്തുണ

സുല്‍ഫത്തിന്റെ പിന്തുണ

അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് മമ്മൂട്ടി അഭിനയമോഹം സാക്ഷാത്ക്കരിക്കാന്‍ ഇറങ്ങിയത്. ആ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു സുല്‍ഫത്ത് നല്‍കിയത്. വാപ്പച്ചി ഭാഗ്യവാനാണെന്നും അദ്ദേഹം പലതും നേടിയെന്നും ഇപ്പോഴുള്ള ആര്‍ഭാടത്തില്‍ മുഴുകി നിങ്ങള്‍ ജീവിക്കരുതെന്നും ഉമ്മച്ചി പറഞ്ഞിരുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയെന്ന നടനയെല്ല വക്കീലിനെയാണ് താന്‍ വിവാഹം ചെയ്തതെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്.

കോടതിയിലെ രംഗം

കോടതിയിലെ രംഗം

അന്ന് മമ്മൂട്ടി ഒരു വിവാഹ മോചന കേസില്‍ കോടതിയില്‍ ഹാജരായിരുന്നു. പ്രായമേറിയ ദമ്പതികളായിരുന്നു വിവാഹമോചനത്തിനായി എത്തിയത്. കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരിക്കെ കേസിലെ കക്ഷികളിലൊരാളായ ഭാര്യ തലകറങ്ങി വീഴുകയായിരുന്നു.അപ്പോള്‍ മമ്മൂട്ടിയേയും അവിടെ കൂടിയിരുന്നവരേയും ഞെട്ടിച്ചു കൊണ്ട് ഭര്‍ത്താവ് ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തി. ഭാര്യയെ എടുത്തയാള്‍ ഉടനെ ആശുപത്രിയിലേക്ക് പോയി. ഇതിത്രയും കണ്ടു നിന്ന മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

ജീവിതം മാറ്റി മറിച്ച സംഭവം

ജീവിതം മാറ്റി മറിച്ച സംഭവം

അവര്‍ക്ക് പിരിയണമെന്ന് ആഗ്രഹമില്ലായിരുന്നു. പക്ഷെ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് വേര്‍പിരിയിലേക്ക് എത്തിച്ചത്. എന്താണ് യഥാര്‍ത്ഥ സ്നേഹമെന്ന് താനപ്പോള്‍ തിരിച്ചറിഞ്ഞുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അവരെപ്പോലെ തന്റെ പങ്കാളിയേയും സ്നേഹിക്കണമെന്ന് അന്ന് അവിവാഹിതനായിരുന്ന മമ്മൂട്ടി തീരുമാനിക്കുകയായിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X