സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വലുതായിരുന്നു
മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരു പോലെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. 1971 ൽ പുറത്തിറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരനായി മാറുകയായിരുന്നു. താരങ്ങളുടെ ഇടയിൽ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. മലയാളത്തില്ല മാത്രമല്ല അന്യ ഭാഷ ചത്രങ്ങളിലും മമ്മൂട്ടി സജീവാണ്.
സെപ്റ്റംബർ 7 ന് മമ്മൂട്ടിയുടെ പിറന്നാളാണ്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ് ആരാധകരും സിനിമ ലോകവും. താരത്തെ കുറിച്ച് പറയാൻ നൂറ് വിശേഷങ്ങളാണ് സഹപ്രവർത്തകർക്കുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തെരുവുകൾ എന്ന ചലച്ചിത്ര സ്മരണയുടെ പുസ്തകത്തിൽ മമ്മൂട്ടിയെ കുറിച്ച് എംടി എഴുതിയ ഒരു സംഭവമാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പ്രസവ സമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.

കൊടൈക്കനാലിൽ തൃഷ്ണയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുള്ള സംഭവമാണിത്. ''സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം. രണ്ട് നാഴിക കഴിഞ്ഞ് പോകണം പോസ്റ്റോഫീസിൽ എത്താൻ. ചിലപ്പോൾ കാറുണ്ടായെന്ന് വരില്ല. ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. പലപ്പോഴും ലൈനില്ല. അടിക്കാൻ കഴിയാത്ത ഉത്കണ്ഠയുടെ അനേകമനേകം നിമിഷങ്ങൾ. ഫോൺ കിട്ടി. ആശ്വാസത്തോടെ ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞതാവും. ഇത് പറയുമ്പോൾ മമ്മൂട്ടിയുടെ മുന്നിൽ മുന്നിൽ മൂന്ന് മൊബൈൽ ഫോണുകൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ട് ഞാൻ നിശബ്ദമായി പറഞ്ഞു.' ജീവിതം തന്നെ വലിയൊരു ഉത്കണ്ഠയല്ലേ മമ്മൂട്ടി? അനേകം ഉത്കണ്ഠകളിലൂടെയാണല്ലേ നാം നമ്മുടെ ഈ താവളങ്ങളിലേയ്ക്ക് എത്തിപ്പെട്ടത്' ''- എംടി പുസ്തകത്തി പറയുന്നു.

മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള താൽപര്യത്തെ കുറിച്ചും എംടി പുസ്തകത്തിൽ പറയുന്നുണ്ട്. ദേവലോകം എന്ന സിനിമ സെറ്റിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് എഴുതി കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. '' മമ്മൂട്ടി മഞ്ചേരി കോടതിയിൽ ജൂനിയറായി പ്രക്ടീസ് ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി പാലക്കാട് കോട്ട മൈതാനത്തെ കൊടും ചൂടിൽ വലിയൊരു ജാഥ ചിത്രീകരിച്ച ദിവസമായിരുന്നു. മമ്മൂട്ടി എന്നോട് വന്നു ചോദിച്ചു.'' നാളെ എനിക്ക് വർക്കുണ്ടോ സാർ?'' എംടി ഇല്ല എന്ന് പറഞ്ഞു.'' ''എന്നാലൊന്ന് വീട്ടിൽ പോയി വരാമായിരുന്നു '' മമ്മൂട്ടി ഒരു ചെറിയ ചിരിയോടെ പറഞ്ഞു. ''കല്യാണം കഴിഞ്ഞിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ''. ''എന്നാൽ നേരത്തെ പറയാരുന്നില്യേ,രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് എംടി ചിത്രത്തെരുവുകൾ എന്ന പുസ്തകത്തിൽ എഴുതി.

വ്യാജ പേര് പറഞ്ഞ് മമ്മൂട്ടി സുഹൃത്തുക്കളെ പറ്റിച്ച കഥയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി തന്റെ ഓർമക്കുറിപ്പുകളിലാണ് ഈ സംഭവം എഴുതിയത്. മമ്മൂട്ടി എന്ന് തന്നെ ആദ്യം വിളിച്ചത് സഹപാഠിയായിരുന്ന ശശിധരൻ ആയിരുന്നു എന്നാണ് മെഗാസ്റ്റാർ പറയുന്നത്. ആദ്യം മെഗാസ്റ്റാറിന് അദ്ദേഹത്തിന്റ പേര് ഇഷ്ടമായിരുന്നില്ല. മഹാരാജാസിൽ പഠിക്കുന്ന കാലത്ത ഒമർ ഷെരീഫ് എന്നാണ് എല്ലാവരോടും പേര് പറഞ്ഞിരുന്നത്. കുറെ കുട്ടികൾ ഒമർ എന്നും ഷെരീഫ് എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. ഒരിക്കൽ പുസ്തകത്തിനിടയിൽ നിന്ന് മമ്മൂട്ടിയുടെ ഐഡന്‌റിറ്റി കാർഡ് താഴെ വീണു. അത് കണ്ട സഹപാഠി ശശിധരൻ അലറി വിളിച്ചു.'' എടാ നിന്റെ പേര് മുഹമ്മദ് കുട്ടി എന്നാണല്ലേ. എടാ കള്ളാ വെറെ പേരിൽ നടക്കുന്നോടാ മമ്മൂട്ടി. നീ മമ്മൂട്ടിയാണല്ലേടാ ഓമർ ഷെരീഫേ...'' ജീവിതത്തിൽ ആദ്യമായി തന്നെ മമ്മൂട്ടി എന്ന് വിളിച്ചത് സുഹൃത്ത് ശ്രീധരൻ ആണെന്ന് മെഗാസ്റ്റാ തന്റെ ഓർമ കുറിപ്പിൽ കുറിച്ചു.

തന്റെ ആദ്യത്തെ ആരാധകനെ കുറിച്ചും മെഗാസ്റ്റാർ ഒരിക്കൽ പറഞ്ഞിരുന്നു. മഞ്ചേരി കോടതിയിൽ ജൂനിയർ വക്കീലായ പ്രാക്ടീസ് ചെയ്യുന്ന കാലം. മിക്ക ആഴ്ചകളിലും കേസിനെ കുറിച്ച് അന്വേഷിച്ച് ഒരു പത്ത് പതിനെട്ട് വയസ്സുള്ള പയ്യൻ വക്കീൽ ഓഫീസിൽ വരാറുണ്ടായിരുന്നു. ഒരു ദിവസം അവൻ ചോദിച്ചു.'' സാറെ...ങ്ങക്ക് സിൽമേല് അഭിനയിച്ചൂടേ. ങ്ങക്കൊരു സിൽമാ നടന്റെ കട്ട്ണ്ട്'' എന്ന് അയാൾ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം അതേ മഞ്ചേരിയിൽ 1921 ന്റെ ഷൂട്ട് നടക്കുമ്പോൾ ആൾ കൂട്ടത്തിന്റെ ഇടയിൽ നിന്ന് 'സാറേ.. സാറേ എന്നെ ഓർമയില്ലേ. ഞാൻ ബഷീറാ ബഷീർ'.. എന്ന് വിളിച്ചു പറഞ്ഞ ആളുടെ മുഖം ഓർമിക്കുന്നതായി മമ്മൂട്ടി പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ ആരാധകൻ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്നും മെഗാസ്റ്റാർ പറയുന്നു.
Recommended Video

മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ.... ''നേരിൽ കാണുകപോലും ചെയ്യാതെ എന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന എത്രയോ പേരുണ്ട്. എപ്പോഴെങ്കിലും കാണുമ്പോൾ സ്നേഹം കൊണ്ട് വിങ്ങിപ്പൊട്ടാനെന്നപോലെ നിൽക്കുന്ന എത്രയോ മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല അവരുടെ സ്നേഹത്തിന്റെ തണലിൽ എന്നെ നിറുത്തുന്നത്. അജ്ഞാതമായ എത്രയോ മനസുകളിലുള്ള ആ സ്നേഹവും പ്രാർത്ഥനയുമില്ലെങ്കിൽ മമ്മൂട്ടി ആരാണ്? തിരക്കിൽ ആരുമറിയാതെ അലിയുന്നൊരു മുഖം മാത്രം. വക്കീലോഫീസിന്റെ വരാന്തയിൽ കണ്ട കുട്ടിയെ ഓർക്കുമ്പോൾ മനസിലാവുന്നത് സ്നേഹത്തിന്റെ കടൽ തന്നെയാണ്. എന്നെ കൂടപ്പിറപ്പും മകനും സഹോദരനുമാക്കിയവരുടെ സ്നേഹം തീർക്കുന്ന കടൽ. ആ തിരകൾക്ക് മുന്നിൽ ഞാനൊരു കുട്ടിയെപ്പോലെ ഇപ്പോഴും പകച്ച് നിൽക്കുന്നു."" മമ്മൂട്ടി പറയുന്നു.

സെപ്റ്റംബർ 7 ന് മമ്മൂട്ടിയുടെ 70ാം പിറന്നാളാണ്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും. മമ്മൂട്ടിയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











