മമ്മൂട്ടിയുടെ വിജയത്തിന്റെ കാരണം മെഗാസ്റ്റാറിന്റെ തന്നെ ആ ഉപദേശമാണ്! കഷ്ടപ്പാടിന്റെ കഥ പറഞ്ഞ് താരം
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയോടുള്ള അടങ്ങാനാകാത്ത പ്രണയമാണ് താരത്തെ ഇന്നും കാണുന്ന താരപദവിയിലേയ്ക്ക് എത്തിച്ചത്. സിനിമ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ടാണ് മമ്മൂട്ടി സിനിമയിലെത്തിയത്. മമ്മൂക്ക വളരെ വേഗം തന്നെ ഇന്ത്യൻ സിനിമയിലെ പ്രധാന പേരുകളിലൊന്നായി മാറുകയായിരുന്നു. മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുമ്പോഴും തമിഴ് തെലുങ്ക് എന്നിങ്ങിനെ തെന്നിന്ത്യൻ സിനിമ ലോകവും മെഗാസ്റ്റാറിന്റെ പേര് ആർത്ത് വിളിക്കുന്നുണ്ട്.
ഒരു നടൻ ആകാൻ കഴിഞ്ഞതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്ന ആളാണ് മമ്മൂക്ക. അദ്ദേഹം പല അഭിമുഖങ്ങളിലും അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിത ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

സ്ക്രീനിൽ സിനിമ കാണാൻ തുടങ്ങിയപ്പോൾ തന്നെ അതേ സ്ക്രീനിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കുറെ കാലം കഴിഞ്ഞാണ് ആ ആഗ്രഹം സഫലമായത്. ഇന്ന് ഒരു അഭിനേതാവാകാൻ കഴിഞ്ഞതിൽ ഞാൻ ഏറ്റവും അഭിമാനിക്കുന്നു. ഇത് തന്നെയാണ് കരിയറിൽ താൻ ഏറെ അഭിമാനിക്കുന്നതും. ഒരിക്കലും തിരിഞ്ഞ് നോക്കാൻ പാടില്ലയെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തിൽ മുന്നോട്ട് നോക്കി തന്നെ പോണം. ഒരിക്കലും തിരിഞ്ഞു നോക്കാൻ പാടില്ല തിരിഞ്ഞ് നേക്കിയാൽ നമുക്ക് കിട്ടിയത് അവിട തന്നെയുണ്ടാകും, ആരും എടുത്തു കൊണ്ട് പോകില്ല. ഇനി എന്ത് നേടാനാകുമെന്നായിരിക്കണം നമ്മുടെ ചിന്ത.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണാൻ പോയതാണ് ഞാൻ. കെഎസ് സേതുമാധവൻ സാറിനോട് അഭിനയമോഹം കൊണ്ട് ഞാനും കൂടെ നിന്നോട്ടെയെന്ന് ചോദിച്ചു. അദ്ദേഹം നിന്നോളാൻ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ചതാണ്. ഞാനന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വർഷം പഠിത്തവും കോടതി പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീടാണ് വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ എന്ന സിനിമയിൽ അഭിനയിക്കുന്നത്.
Recommended Video

സിനിമയിൽ വരുന്നതിന് മുൻപ് എന്റെ ഇഷ്ട നടൻ ഞാൻ തന്നെയായിരുന്നു.എങ്ങനെയെങ്കിലും നായകനാവണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂവെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നു. ചെറുപ്പത്തിലെ തന്റെ ഫേവറേറ്റ് ആക്ടർ മധു സാറായിരുന്നു എന്നും അദ്ദഹം കൂട്ടിച്ചേർത്തു. സിനിമ ചെയ്യാമെന്നുറപ്പിക്കുന്ന ഘടകത്തെ കുറിച്ചും മമ്മൂക്ക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ഘടകം നോക്കി മാത്രം സിനിമ ചെയ്യാമെന്ന് തീരുമാനിക്കാറില്ല. കഥ, കഥാപാത്രം, സിനിമയുടെ പിന്നണിയിലുള്ളവർ , ടെക്നീഷ്യൻസ് തുടങ്ങിയ കാര്യങ്ങളൊക്കെ സിനിമയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കരിയറിൽ തന്നെ ഇതുവരെ ആരും ഉപദേശിച്ചിട്ടില്ലെന്നാണ് മമ്മൂക്ക പറയുന്നത്. ഏറ്റവും വലിയ ഉപദേശത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. കരിയറിൽ എന്നെആരും ഉപദേശിച്ചിട്ടില്ലെന്നും അങ്ങനെ ഉപദേശിച്ചതായ തന്റെ ഓർമയിൽ ഇല്ലെന്നു താരം പറഞ്ഞു. താൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചാണ് സിനിമയിൽ വന്നത്. വീട്ടിലുള്ളവരെല്ലാരും സിനിമ വേണ്ടെന്ന് പറഞ്ഞതല്ലാതെ ഉപദേശമൊന്നുംതന്നിട്ടില്ല. എന്തിന് സിനിമയിൽ പോയി ഭാഗ്യം പരീക്ഷിക്കണമെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. ഞാൻ തന്നെയാണ് എന്നെ ഉപദേശിച്ചത്. എങ്ങനെയെങ്കിലും പോയി ജയിച്ചു വരൂയെന്ന്, മമ്മൂക്ക പറയുന്നു...


Click it and Unblock the Notifications