മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർക്ക് സമ്മാനവുമായി ദുൽഖർ സൽമാൻ, വൺ ടീസർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തു വന്ന വീഡിയോകളും സോഷ്യൽ മീഡിയയിലും സിനിമകോളങ്ങളിലും വലിയ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. മകനും നടനുമായ ദുൽഖർ സൽമാനാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Recommended Video

സാധാരണക്കാരുടെ സ്ഥലമാണ് കേരളം അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി തന്നെയാണ് എന്റെ കളി എന്നുള്ള മാസ് ഡയലോഗോടു കൂടിയാണ് ടീസറിൽ മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡയലോഗിനോടൊപ്പം തന്നെ കടയ്ക്കൽ ചന്ദ്രമായിട്ടുള്ള താരത്തിന്റ സ്റ്റൈലീഷ് എൻട്രിയാണ് ടീസറിലെ മറ്റൊരു ഹൈലൈറ്റ്. വീഡിയോയിൽ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസയും അണിയറ പ്രവർത്തകർ നേരുന്നുണ്ട്. ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരു കൈകളും നീട്ടിയാണ് കടയ്ക്കൽ ചന്ദ്രനെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ.ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദറാണ്. ഗാന രചന: റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. ച്ചായിസ് പ്രൊഡക്‌ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവന് ശേഷം നിർമ്മിക്കുന്ന മറ്റൊരു മെഗാസ്റ്റാർ ചിത്രമാണിത്. തിയേറ്റർ റിലീസായിട്ടാകും വൺ എത്തുക. മമ്മൂട്ടിയുടെ 69ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications